Image

ഇറ്റലിയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 12 മരണം

ജോണ്‍ കൊച്ചുകണ്ടത്തില്‍ Published on 12 July, 2016
ഇറ്റലിയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 12 മരണം
റോം: ദക്ഷിണ ഇറ്റലിയില്‍ രണ്ട് ട്രെയിനുകള്‍ പരസ്പരം കൂട്ടിയിടിച്ച് ഏകദേശം 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധിപ്പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അതേസമയം മരണ സംഖ്യ 20 ആയി ഉയര്‍ന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ഇറ്റലിയിലെ അഡ്രിയാറ്റിക് തീരത്ത് സ്ഥിതി ചെയ്യുന്ന ബാരി നഗരത്തിനു സമീപമാണ് അപകടമുണ്ടായിരിക്കുന്നത്. അപകട സമയത്ത് രണ്ടു ട്രെയിനുകളും ഒരേ ട്രാക്കിലായിരുന്നു. ട്രെയിനില്‍ കുടുങ്ങിയിയ യാത്രക്കാരെ പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. ദിവസം ഇരുന്നുറോളം ട്രെയിനുകള്‍ കടന്നുപോകുന്ന ഏറെ ഗതാഗത തിരക്കുള്ള പാതയിലാണ് അപകടമുണ്ടായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക