Image

മാര്‍ ജെയിംസ് പഴയാറ്റില്‍ അനുസ്മരണ ദിവ്യബലിയും യോഗവും ജൂലൈ 13ന്

Published on 12 July, 2016
മാര്‍ ജെയിംസ് പഴയാറ്റില്‍ അനുസ്മരണ ദിവ്യബലിയും യോഗവും ജൂലൈ 13ന്

 മാഞ്ചസ്റ്റര്‍: കാലം ചെയ്ത ഇരിങ്ങാലക്കുട രൂപതയുടെ മുന്‍ ബിഷപ്് മാര്‍ ജെയിംസ് പഴയാറ്റിലിനോടുള്ള ആദരസൂചകമായി ജൂലൈ 13നു (ബുധന്‍) വൈകന്നേരം ഏഴിന് ലോംഗ് സൈറ്റ് സെന്റ് ജോസഫ് ദേവാലയത്തില്‍ ദിവ്യബലിയും തുടര്‍ന്നു സീറോ മലബാര്‍ സെന്ററില്‍ അനുസ്മരണ യോഗവും നടക്കും.

ഫാ. പ്രിന്‍സ് തുമ്പിയാംകുഴിയില്‍ ആണു ദിവ്യബലി അര്‍പ്പിക്കുന്നത്. ഇരിങ്ങാലക്കുട രൂപതാംഗങ്ങളും പിതാവിന്റെ ആത്മശാന്തിക്കുവേണ്ടി പ്രാര്‍ഥിക്കുവാന്‍ താത്പര്യമുള്ള എല്ലാവരും ദിവ്യബലിയിലും അനുസ്മരണ യോഗത്തിലും സംബന്ധിക്കണമെന്നു സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ജയ്‌സന്‍ മേച്ചേരി റപ്പായി 7915652674, അനൂബ് പോള്‍ 7985992288, ജോമി ഇലിവാതിങ്കല്‍ 7956171991.

പള്ളിയുടെ വിലാസം: സെന്റ് ജോസഫ് ചര്‍ച്ച്, പോര്‍ട്ട്‌ലാന്റ് ക്രസന്റ്, ലോംഗ്‌സൈറ്റ്, മാഞ്ചസ്റ്റര്‍, M I3 OBU.

റിപ്പോര്‍ട്ട്: അലക്‌സ് വര്‍ഗീസ്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക