Image

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. റോയിക്ക് ഫോമയുടെ ആദരം

Published on 12 July, 2016
കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍  ഡോ. റോയിക്ക് ഫോമയുടെ ആദരം
ഫ്‌ളോറിഡ: അഞ്ചാമത്  ഫോമ കണ്‍വെന്‍ഷന്  മയാമിയില്‍ ശുഭപര്യവസാനമാകുമ്പോള്‍ കോണ്‍ഫിഡന്റ്  ഗ്രൂപ്പിനും  അതിന്റെ ചെയര്‍മാന്‍   ഡോ. റോയി സി.ജെ. ക്കും അത് മറ്റൊരു അഭിമാന മുഹുര്‍ത്തം കൂടിയായി. ഫോമ കണ്‍വന്‍ഷന്റെ ഗ്രാന്‍ഡ് സ്‌പോണ്‍സറായിരുന്നു കോണ്‍ഫിഡന്റ്  ഗ്രൂപ്പ്. അതുകൂടാതെ  തിരുവനന്തപുരം കാന്‍സര്‍ സെന്റ്ററിലെ കുട്ടികളുടെ ചികിത്സാവിഭാഗത്തിനായുള്ള ഫോമയുടെ പദ്ധതിയില്‍ 30,000 ഡോളര്‍ സംഭാവനയായും ഡോ. റോയി സി.ജെ. നല്‍കി. ഫോമാ നേതൃത്വം ആവശ്യപ്പെടാതെയാണ് ഉദ്ഘാടന സമ്മേളനത്തില്‍ ഡോ. റോയി സംഭാവന സന്നദ്ധത അറിയിച്ചത്. 

ഫോമയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തോളോട് തോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ തയ്യാറാണെന്നും കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അമേരിക്കന്‍ മലയാളികള്‍ നല്‍കിയ സഹകരണത്തിനുള്ള സ്‌നേഹോപഹാരമാണിതെന്നും ചെയര്‍മാന്‍  ഡോ. റോയി അറിയിച്ചു.
ഫോമാ കണ്‍വെന്‍ഷന് തിരശ്ശീല വീഴുന്ന വേളയില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ്  ചെയര്‍മാന്‍ ഡോ. റോയി സി. ജെ യെ ആദരിക്കുന്ന ചടങ്ങില്‍ ഫോമാ പ്രസിഡന്റ്റ് ആനന്ദന്‍ നിരവേല്‍ പ്രശംസാ ഫലകം നല്‍കി. കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ മാത്യു വര്‍ഗ്ഗീസ്, സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, വൈസ് പ്രസിഡന്റ്റ് വിന്‍സന്റ്റ് പാലത്തിങ്കല്‍, നിയുക്ത പ്രസിഡന്റ്റ് ബെന്നി വാവച്ചിറ,സെക്രട്ടറി ജിബി ജോസ് മേളാംപറമ്പില്‍, മുന്‍ സെക്രട്ടറി അനിയന്‍ ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുത്തു. ലോകത്താകമാനം വ്യാപാര ശ്രുംഖലകളുള്ള കോണ്‍ഫിഡന്റ്  ഗ്രൂപ്പ്   ഫോമ കണ്‍വന്‍ഷന്റെ ഗ്രാന്‍ഡ് സ്‌പോണ്‍സറായത് സംഘടനക്കു ലഭിച്ച അംഗീകാരമായി കണക്കാക്കുന്നുവെന്നു ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ പറഞ്ഞു.

ആഗോള തലത്തില്‍ നിര്‍മ്മാണം, വിനോദം, വിദ്യാഭ്യാസം, ആരോഗ്യ രംഗം, വ്യോമയാനം എന്നിങ്ങനെ നിരവധി മേഖലകളില്‍  സേവനം നടത്തുന്ന ഇന്ത്യയിലെ തന്നെ മികച്ച ബിസിനസ് സ്ഥാപനമാണു കോണ്‍ഫിഡന്റ് ഗ്രൂപ്പ്. ഗേറ്റഡ് കമ്മ്യൂണിറ്റീസ്, വില്ലകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍, കോമേഴ്‌സ്യല്‍ ടവറുകള്‍, മാളുകള്‍, ടെക്‌നോളജി ടവറുകള്‍ എിങ്ങനെ 132 വിവിധ നിര്‍മ്മാണ പദ്ധതികള്‍ ആണ് ഈ ഗ്രൂപ്പ് പൂര്‍ത്തിയാക്കിയത്.
കന്നഡയിലേയും മലയാളത്തിലേയും ബിഗ് ബഡ്ജറ്റ് സിനിമകളുടെ നിര്‍മ്മാതാക്കളുമാണ്. ബാംഗ്ലൂരില്‍ സ്‌കൂളുകളും നടത്തുന്നു. ആരോഗ്യ രംഗത്തും ഗോള്‍ഫിങ്ങിലും വ്യോമയാന രംഗത്തും ഗ്രൂപ്പിന്റെ പ്രവര്‍ത്തനം വിജയകരമായി മുന്നേറുന്നു. ഐ.സി.സി 20/20 ശ്രീലങ്കന്‍ ടീമിന്റെ ഗ്രാന്റ്‌സ്‌പോസറുമാണ്.

അമേരിക്കന്‍ മലയാളീ സംഘടനയുടെ  കേന്ദ്ര സംഘടനയായ ഫോമയും, ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന വൈവിധ്യമാര്‍ന്ന ബിസിനസ് ശ്രുംഖലയുടെ അധിപനായ ഡോ. റോയിയും കൈകോര്‍ത്താല്‍ ഒട്ടേറെ ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്ന് കരുതുന്നു.

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍  ഡോ. റോയിക്ക് ഫോമയുടെ ആദരംകോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍  ഡോ. റോയിക്ക് ഫോമയുടെ ആദരം
Join WhatsApp News
Mathew Ninan 2016-07-13 05:00:48
Dr. Roy gave a big slap, when he get out the stage without giving keynote address.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക