Image

കോലഞ്ചരി മെഡിക്കല്‍ മിഷന്‍ നഴ്‌സ് സമരം: മന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി

Published on 05 February, 2012
കോലഞ്ചരി മെഡിക്കല്‍ മിഷന്‍ നഴ്‌സ് സമരം: മന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി
കൊച്ചി: കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒമ്പതാം ദിവസത്തിലേക്ക് കടന്നു. സമരം ഒത്തു തീര്‍ക്കാനായി ഇന്നലെ എറണാകുളം ഗസ്റ്റ് ഹൗസില്‍ മന്ത്രി ഷിബു ബേബി ജോണിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ മാനേജ്‌മെന്റിനു വേണ്ടി ജോയി പി.ജേക്കബ്(സോക്രട്ടറി), ബിജോയ് കെ.തോമസ്, അബി ജോര്‍ജ് എന്നിവരും നഴ്‌സുമാരെ പ്രതിനിധീകരിച്ച് മുന്‍ കേന്ദ്രമന്ത്രി കൃഷ്ണകുമാറിന്റെ പത്‌നി ഉഷാ കൃഷ്ണകുമാര്‍, പ്രവാസി വ്യവസായിയും ഫിലഡല്‍ഫിയ സ്വദേശിയുമായ വിന്‍സെന്റ് ഇമ്മാനുവല്‍, നഴ്‌സസ് വെല്‍ഫെയര്‍ അസോസിയേഷന്‍ സെക്രട്ടറി ആര്‍.സുധീഷ് എന്നിവരും പങ്കെടുത്തു.

സമരം നിര്‍ത്താതെ ചര്‍ച്ചയ്ക്കില്ലെന്ന് ആദ്യം അറിയിച്ച മാനേജ്‌മെന്റ് ഒടുവില്‍ ചര്‍ച്ചയ്ക്ക് വഴങ്ങുകയായിരുന്നു. വിന്‍സെന്റ് ഇമ്മാനുവല്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ക്ക് മന്ത്രി പരിഗണന നല്‍കി. സംസ്ഥാനത്തെ നഴ്‌സുമാരുടെ ശമ്പളനിരക്ക് നിര്‍ണയിക്കുന്നതിന് പുതിയ ഫോര്‍മുല ഉണ്ടാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച അന്തിമ നിര്‍ദേശത്തില്‍ എപ്പോള്‍ വേണമെങ്കിലും ഒപ്പിടാന്‍ തയാറാണെന്നും മന്ത്രി പറഞ്ഞു.
കോലഞ്ചരി മെഡിക്കല്‍ മിഷന്‍ നഴ്‌സ് സമരം: മന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക