Image

പട്ടത്തുപറമ്പില്‍ ജയിംസ് സ്വിറ്റ്‌സര്‍ലാന്‍ഡില്‍ മുങ്ങിമരിച്ചു

Published on 11 July, 2016
പട്ടത്തുപറമ്പില്‍ ജയിംസ് സ്വിറ്റ്‌സര്‍ലാന്‍ഡില്‍ മുങ്ങിമരിച്ചു

  ആറാവ്, സ്വിറ്റ്‌സര്‍ലന്‍ഡ്: ഇരുപത്തിയഞ്ചു വര്‍ഷമായി സ്വിറ്റ്‌സര്‍ലന്‍ഡിലെ ആറാവില്‍ താമസിക്കുന്ന ജയിംസ് പട്ടത്തുപറമ്പില്‍ (52) നിര്യാതനായി. ബന്ധുമിത്രാദികളോടൊപ്പം സുഗര്‍ തടാകത്തില്‍ ഇറങ്ങിയ ജയിംസ് മുങ്ങിമരിക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് എട്ടിനാണു സ്വിസ് മലയാളി സമൂഹത്തെ ആകെ ഞെട്ടിച്ച ദാരുണ അപകടം ഉണ്ടായത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും കണ്‍മുന്നില്‍ വച്ച് ജലാശയത്തിലേക്ക് താണുപോവുകയായിരുന്നു. പതിനഞ്ച് മണിക്കൂര്‍ നീണ്ട തിരച്ചിലിന് ശേഷമാണു മുങ്ങല്‍ വിദഗ്ദ്ധര്‍ മൃതശരീരം കണെ്ടത്തിയത്.

കാല്‍ നൂറ്റാണേ്ടാളം സ്വിറ്റ്‌സര്‍ലന്‍ഡിലെ സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ നിറ സാന്നിദ്ധ്യമായിരുന്നു ജയിംസ്. വിവിധ മലയാളി സംഘടനകളും പള്ളി കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി.

തൃശൂര്‍ ജില്ലയിലെ തുമ്പൂര്‍ പട്ടത്തുപറമ്പില്‍ കുടുംബാംഗമാണ്. ഭാര്യ ഡെയ്‌സി. മക്കള്‍ ഷാന, ഷെബിന്‍. സ്വിറ്റ്‌സര്‍ലന്‍ഡില്‍ താമസിക്കുന്ന ഡെയ്‌സി ചേന്നംപറമ്പില്‍, ബിജു പട്ടത്തുപറമ്പില്‍ എന്നിവര്‍ സഹോദരങ്ങളാണ് . 

സംസ്‌കാരം പിന്നീട് തുമ്പൂര്‍ ഇടവക ദേവാലയത്തില്‍. പരേതന്റെ ആത്മശാന്തിക്കായി തിരുകര്‍മ്മങ്ങള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഉണ്ടായിരിക്കും. അനുശോചന സന്ദേശം അയക്കുവാന്‍ സഹോദരന്‍ ബിജു പട്ടത്തുപറമ്പില്‍. ഫോണ്‍: 078 7335820.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക