Image

'ദൈവ ദൂതന്മാര്‍' - ഡോ.ഏ.കെ.ബി.പിള്ള

ഡോ.ഏ.കെ.ബി.പിള്ള Published on 10 July, 2016
'ദൈവ ദൂതന്മാര്‍' - ഡോ.ഏ.കെ.ബി.പിള്ള
'കൊല്ലുക എല്ലാറ്റിനേയും
ദൈവ ദൂതന്മാരെ!'
പട്ടണം പിടിച്ചെടുത്ത് 
പട്ടാളം ആര്‍ത്തിരമ്പി
തോക്കുകള്‍ ഇടിവെട്ടി
ആണും പെണ്ണും ചത്തുവീണു
ടാങ്കുകള്‍ ഇടിച്ചു വീഴ്ത്തി
ചരിത്രസ്മാരകങ്ങള്‍,
ദേവാലയങ്ങള്‍.
വെടിയേറ്റു വീഴുമ്പോഴും
അമ്മതന്‍ മുലമൊട്ടില്‍
പൈതലിന്‍ ചുണ്ടുകള്‍
അമര്‍ന്നിരുന്നു!
കൊള്ളയടിച്ച സ്വര്‍ണ്ണകൂമ്പാരങ്ങളെ നോക്കി,
കമാണ്ടര്‍ പറഞ്ഞു: എല്ലാം നമ്മുടെ ദൈവത്തിന്!
പിന്നീടത് സ്വന്തം വീട്ടിലാക്കി.
പിടിച്ചെടുത്ത പെണ്ണുങ്ങളെ 
നഗ്നരായി നിരത്തി നിര്‍ത്തി
ജഡങ്ങള്‍ പോലെ
അവര്‍ നിശ്ചലമായി നിന്നു!
മാര്‍വിടങ്ങളില്‍ തുറിച്ചു നോക്കി
പട്ടാളക്കാര്‍ തുടിച്ചു.
ഭോഗ മഞ്ചത്തില്‍ കന്യകകള്‍
വിറച്ചിരുന്നു.
തോക്കുപോലെയായി
ഓരോ പട്ടാളക്കാരനും,
ആര്‍ത്തിയില്‍ ആര്‍പ്പുവിളിയില്‍
അവര്‍ കന്യകകളെ കടിച്ചുകീറി
ഭതൃബന്ധത്തില്‍ പുളകം കൊള്ളാന്‍
കൊതിച്ച കന്യകകള്‍
രക്തം ഒഴുക്കി നിലവിളിച്ചു.
ഒരാള്‍ വിങ്ങിപ്പൊട്ടി അലറി-
നമ്മുടെ ദൈവം തന്നെയല്ലേ,
നാം കൊന്നവരുടേയും, ഈ പെണ്‍കുട്ടികളുടേയും?
കമാണ്ടര്‍ അയാളെ വെടിവെച്ചു വീഴ്ത്തി
ആയിരം വെടിയുണ്ടകള്‍ അയാളെ തുരിന്ന ഭിന്നമാക്കി,
പോരാട്ടവും കൊലയും തുടര്‍ന്നു-
പട്ടാളക്കാര്‍ പലരും വെടിയേറ്റുചത്തു'
സ്വന്തം വീട്ടിലെത്തിയവര്‍ 
ഭാര്യയേയും മക്കളേയും ഭയന്നു.

'ദൈവ ദൂതന്മാര്‍' - ഡോ.ഏ.കെ.ബി.പിള്ള
Join WhatsApp News
വിദ്യാധരൻ 2016-07-11 07:26:38
താളത്തിനൊത്ത് തുള്ളുന്ന ദൈവം
ആളുകൾക്കൊക്കെ അതാണ് ദൈവം 
താളപ്പിഴ വന്നാൽ സഹിക്കില്ല ജനം 
കാലപുരിക്കയക്കും ദൈവത്തെ പ്പോലും 
കന്യകമാരായ സുന്ദരിമാരെ 
ദൈവത്തിന്നാളിൽ ഇഷ്ടമാണാറേ
ദൈവത്തിനും ഭൂമിയിൽ ജീവിച്ചിടേണ്ട 
അവരും നിങ്ങളെപ്പോലുള്ളൊരല്ലേ ?
കാമം മൂത്തു തലക്കുപിടിച്ചാൽ 
ആമവും പൊട്ടിക്കും ദൈവങ്ങളൊക്കെ 
കേറിപിടിക്കും അമ്മേം പെങ്ങളേം 
പാഞ്ചാലിമാരെ വിവസ്ത്രകളാക്കും 
സംഗമിക്കും ബലാൽക്കാരത്തിലൂടേം  
ഇവിടെ പെണ്ണുങ്ങൾ വഴങ്ങുന്നില്ലയെങ്കിൽ 
പ്രാപിക്കും അവരെ സ്വാർഗ്ഗത്തിലാണേലും.
അതിനായി കൊല്ലും കൊലയും ചെയ്യും
അറുത്തുമാറ്റും കഴുത്തുകളൊക്കെ
താളത്തിനൊത്ത് തുള്ളുന്ന ദൈവം
ആളുകൾക്കൊക്കെ അതാണ് ദൈവം 
താളപ്പിഴ വന്നാൽ സഹിക്കില്ല ജനം 
കാലപുരിക്കയക്കും ദൈവത്തെ പ്പോലും 

women For Freedom 2016-07-11 16:57:59
Kerala politicians are crooks.  If they get a chance they will pounce on the women.  They are worst than some of these killers.  Malalyalee men must stop their macho behavior.  Women For Freedom 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക