Image

നഴ്‌സിംഗ്‌ സമരം: അമേരിക്കന്‌ മലയാളി വെല്‌ഫെയെര്‌ അസോസിയേഷന്‍ ഭീമഹര്‍ജി സമര്‍പ്പിച്ചു

എബി മക്കപ്പുഴ Published on 05 February, 2012
നഴ്‌സിംഗ്‌ സമരം: അമേരിക്കന്‌ മലയാളി വെല്‌ഫെയെര്‌ അസോസിയേഷന്‍ ഭീമഹര്‍ജി സമര്‍പ്പിച്ചു
ഡാളസ്‌: അവകാശ സമരങ്ങളില്‌ ഏര്‍പ്പെട്ടിരിക്കുന്ന മലയാളി നഴ്‌സുമാര്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രക്യാപിച്ചു അമേരിക്കന്‍ മലയാളി വെല്‍ ഫെയെര്‍ അസോസിയേഷന്‍ കേരള സര്‍ക്കാരിന്‌ ഭീമഹര്‍ജി സമര്‍പ്പിച്ചു.

കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ സേവനമാനുഷ്‌ഠിക്കുന്ന നേര്‌ഴ്‌സുമാര്‍ വര്‍ഷങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന ചൂഷണത്തില്‍ നിന്നും മോചനം നേടുന്നതിനു വേണ്ടിയുള്ള സമരങ്ങള്‍ ഇന്ന്‌ കേരളത്തില്‍ ഉടനീളം അലയടിച്ചുകൊണ്ടിരിക്കുന്നു. അമേരിക്കന്‍ ഐക്യ നാടുകളിലും, യൂറോപ്പിലും നഴ്‌സുമാര്‍ക്ക്‌ അഭിമാനിക്കപ്പെടവുന്ന തൊഴില്‍ വ്യവസ്ഥിതികലാണ്‌ ഇന്നുള്ളത്‌. ഭൂമിയിലെ മാലാഖമാര്‍ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന നഴ്‌സുമാര്‍ ഇന്ത്യയില്‍ പ്രത്യേകിച്ചു കേരളത്തില്‍ അനുഭവിക്കുന്ന മാനസീക പീഡനം മറ്റു ഏതെങ്കിലും തൊഴില്‍ മേഖലകളില്‍ കാണുമോ എന്ന്‌ സംശയമാണ്‌.

കേരളത്തിലുള്ള സ്വകാര്യ മേഖലകളിലെ ആശുപത്രികള്‍ ഇന്ന്‌ ആതുര സേവനം വെറുമൊരു കച്ചവടമായി കാണുകയാണെന്നും ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ കൊണ്ടു വരണമെന്നും,ആശുപത്രി ജീവനക്കാര്‍ക്ക്‌ ന്യായമായ ഏകീകൃത വേതനം അടിയന്തരമായി നടപ്പിലാക്കാന്‌ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ള ഡാലസ്‌ മലയാളി സമൂഹത്തിന്റെ ഭീമ ഹര്‍ജി കേരള സര്‍ക്കാറിനു സമര്‍പ്പിച്ചതായി അമേരിക്കന്‌ മലയാളി വെല്‍ഫെയെര്‍ അസോസിയേഷന്‍ ഡാലസ്‌ ഘടകം പ്രസിഡണ്ട്‌ ജെ. പി ജോണ്‍ സെക്രട്ടറി അജയന്‌ മറ്റെന്മേല്‍ എന്നിവര്‍ ഒരു സംയുക്ത പ്രസ്‌താവനയില്‍ അറിയിച്ചു.
നഴ്‌സിംഗ്‌ സമരം: അമേരിക്കന്‌ മലയാളി വെല്‌ഫെയെര്‌ അസോസിയേഷന്‍ ഭീമഹര്‍ജി സമര്‍പ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക