Image

വെല്‍ഫെയെര്‍ ട്രസ്റ്റ്‌ കോര്‍ഡിനേറ്ററെ അനുമോദിച്ചു

എബി മക്കപ്പുഴ Published on 05 February, 2012
വെല്‍ഫെയെര്‍ ട്രസ്റ്റ്‌ കോര്‍ഡിനേറ്ററെ അനുമോദിച്ചു
ഡാളസ്‌: കേരളത്തിലുള്ള മലയാളികളുടെ ഇടയില്‍ ജീവകാരുണ്യ പ്രവത്തനം നടത്തുവാന്‍്‌ വേണ്ട സാമ്പത്തീക സഹായം നല്‌കുകയും, ഫണ്ട്‌ കണ്ടെത്തുകയും ചെയ്‌തു കൊണ്ടിരിക്കുന്ന അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ വെല്‍ഫെയര്‍ ട്രസ്റ്റ്‌ കോര്‍ഡിനേറ്റര്‍ രാജു വറുഗീസിനെ അസോസിയേഷന്‍ ജനറല്‌ സെക്രടറി ജോണ്‌ മാത്യു (ന്യൂയോര്‍ക്ക്‌) ഡാലസിലുള്ള ഓഫീസില്‌ എത്തി അസോസിയേഷന്റെ അനുമോദനം അറിയിച്ചു.

പോര്‍ട്ടബിള്‍ ഡയഗോനോസിസ്‌ എന്ന മെഡിക്കല്‍ സ്ഥാപനത്തിന്റെ ഉടമയാണ്‌ രാജു വറുഗീസ്‌. സ്വയം പരിശ്രമത്തിലൂടെ ബിസിനെസ്സ്‌ വിജയത്തില്‍ എത്തിച്ച രാജുവിന്റെ സ്ഥാപനത്തില്‍ ധാരളം ജീവനക്കാര്‍ ജോലി എടുത്തുവരുന്നു. ഡാലസില്‍ കുടുംബമായി താമസക്കിയിട്ടുള്ള രാജു മാവേലിക്കര സ്വദേശിയാണ്‌.
വെല്‍ഫെയെര്‍ ട്രസ്റ്റ്‌ കോര്‍ഡിനേറ്ററെ അനുമോദിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക