Image

എസ്‌.എം.സി.സി റോക്‌ലാന്റ്‌ ചാപ്‌റ്റര്‍ ടാക്‌സ്‌ സെമിനാര്‍ നടത്തുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 05 February, 2012
എസ്‌.എം.സി.സി റോക്‌ലാന്റ്‌ ചാപ്‌റ്റര്‍ ടാക്‌സ്‌ സെമിനാര്‍ നടത്തുന്നു
ന്യൂയോര്‍ക്ക്‌: സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസ്‌ റോക്‌ലാന്റ്‌ ചാപ്‌റ്ററിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 11-ന്‌ ശനിയാഴ്‌ച രാവിലെ 10.30-ന്‌ ഓറഞ്ച്‌ബര്‍ഗിലുള്ള ഔവര്‍ ലേഡി ഓഫ്‌ ക്യൂന്‍ ഓഫ്‌ പീസ്‌ ചാപ്പല്‍ (140 , Old Orangeburg Rd, Orangeburg, NY, 10962) സോഷ്യല്‍ ഹാളില്‍ വെച്ച്‌ ഇന്‍കംടാക്‌സ്‌ ഫയലിംഗ്‌ സംബന്ധമായ സംശയങ്ങള്‍ക്കും വില്ലുകള്‍ എഴുതുന്നതിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചും ബോധവത്‌കരണ സെമിനാര്‍ നടത്തപ്പെടുന്നു.

വിദേശത്തുള്ള വസ്‌തുക്കള്‍, വിദേശ ബാങ്കുകളിലുള്ള നിക്ഷേപങ്ങള്‍ എന്നിവ ടാക്‌സ്‌ ഫയലിംഗില്‍ എങ്ങനെ റിപ്പോര്‍ട്ട്‌ ചെയ്യണം, കോളജ്‌ ക്രെഡിറ്റുകള്‍ ടാക്‌സ്‌ ഫയലിംഗില്‍ എങ്ങനെ പ്രയോജനപ്പെടുത്താം, വില്ലകള്‍, എസ്റ്റേറ്റുകള്‍ എന്നിവ എങ്ങനെ തയാറാക്കാം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച്‌ ഈ രംഗത്തെ പ്രമുഖര്‍ ക്ലാസ്സുകള്‍ നയിക്കുന്നു.

ജയിന്‍ ജേക്കബ്‌ സി.പി.എയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന സെമിനാറില്‍ സണ്ണി ചാക്കോ സി.പി.എ, വിനോദ്‌ കെയാര്‍കെ ഇ.എസ്‌.ക്യു, തോമസ്‌ ലൂക്ക്‌ എന്നീ പ്രമുഖര്‍ സെമിനാറില്‍ സംസാരിക്കും. സെമിനാറിലേക്ക്‌ ഏവരേയും സ്വാഗതം ചെയ്യുന്നതായി മിഷന്‍ ഡയറക്‌ടര്‍ ഫാ. തദേവൂസ്‌ അരവിന്ദത്തും, എസ്‌.എം.സി.സി ചാപ്‌റ്റര്‍ പ്രസിഡന്റ്‌ അലക്‌സ്‌ തോമസും വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. തദേവൂസ്‌ അരവിന്ദത്ത്‌ (845 490 9307), അലക്‌സ്‌ തോമസ്‌ (914 473 0142), പ്രിന്‍സ്‌ ജോസഫ്‌ (845 480 2618), ഇന്നസെന്റ്‌ ഉലഹന്നാന്‍ (845 356 0030), റോയ്‌ ആന്റണി (845 709 1086).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക