Image

പ്രശസ്ത അമേരിക്കന്‍ മലയാളി എഴുത്തുകാരന്‍ സാംസി കൊടുമണ്ണിന്റെ പുസ്തകം പ്രകാശനം ചെയ്തു

ജോയിച്ചന്‍ പുതുക്കുളം Published on 09 July, 2016
പ്രശസ്ത അമേരിക്കന്‍ മലയാളി എഴുത്തുകാരന്‍ സാംസി കൊടുമണ്ണിന്റെ പുസ്തകം പ്രകാശനം ചെയ്തു
ടൊറന്റോ: പ്രശസ്ത അമേരിക്കന്‍ മലയാളി എഴുത്തുകാരന്‍ സാംസികൊടുമണ്ണിന്റെ പ്രഥമനോവല്‍ "പ്രവാസികളുടെ ഒന്നാം പുസ്തകം' കാനഡയില്‍ വച്ചു നടന്ന (7-2-2016) ഫൊക്കാനയുടെ വേദിയില്‍വച്ച് സതിഷ് ബാബു പയ്യന്നൂരിനു പുസ്തകത്തിന്റെ കോപ്പികൊടുത്ത് കൊണ്ട് ബാലചന്ദ്രന്‍ ചുള്ളിക്കാട് പ്രകാശനം ചെയ്തു.

പെരുമ്പടവം ശ്രീധരിന്റെ അവതാരികയോടെ പുറത്ത് വന്ന ഈ പുസ്തകത്തെക്കുറിച്ച്് അമേരിക്കന്‍ മലയാളി എഴുത്തുകാരായ വാസുദേവ് പുളിക്കലും, സുധീര്‍ പണിക്കവീട്ടിലും, പ്രശസ്ത കവിയും എഴുത്തുകാരനുമായ കെ ആര്‍ ടോണിയും നിരൂപണങ്ങള്‍ എഴുതിയിട്ടുണ്ട്. ടോണി ഈ പുസ്തകത്തെ ഹിസ്‌റ്റോറിയോഗ്രാഫിക് മെറ്റഫിക്ഷന്‍ എന്നാണു വിലയിരുത്തിയത്. സുധീര്‍ പണിക്കവീട്ടില്‍ പുസ്തകത്തെ എപ്പിസോഡിക് നോവലായും കണ്ടു. ടോണി എഴുതുന്നു. രണ്ടു മരണങ്ങള്‍ക്കിടയില്‍, ഒരു സാന്‍വിച്ച് ്‌പോലെ അമേരിക്കന്‍ പ്രവാസ ജീവിതം അമര്‍ത്തിപ്പിടിച്ചിരിക്കുകയാണ് നോവലിസ്റ്റ്.

മനുഷ്യാ നീ മണ്ണാകുന്നു. മണ്ണിലേക്ക് തന്നെതിരികെച്ചേരുക എന്ന സൂചക വാക്യത്തോടെയാണു നോവല്‍ തുടങ്ങുന്നത്.നോവലിസ്റ്റ് പറയുന്നത്ഃ അമേരിക്കന്‍ ജീവിതം കാട്ടിത്തന്ന ചില ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ ഈ നേര്‍ചിത്രങ്ങളില്‍, നിങ്ങളും ഞാനും ഉണ്ട്. ഇത് അപൂര്‍ണ്ണമാണ്. അതേ പ്രവാസം ഒരു തുടര്‍ക്കഥയാണ്. വായിക്കുക, പ്രവാസികകളുടെ ഒന്നാം പുസ്തകത്തില്‍ എന്തൊക്കെ പറഞ്ഞിരിക്കുന്നുവെന്നു അറിയുക. പുസ്തകത്തിന്റെ കോപ്പികള്‍ക്കായി സാംസി കൊടുമണ്ണുമായി ബന്ധപ്പെടുക .516-270-4302.
പ്രശസ്ത അമേരിക്കന്‍ മലയാളി എഴുത്തുകാരന്‍ സാംസി കൊടുമണ്ണിന്റെ പുസ്തകം പ്രകാശനം ചെയ്തുപ്രശസ്ത അമേരിക്കന്‍ മലയാളി എഴുത്തുകാരന്‍ സാംസി കൊടുമണ്ണിന്റെ പുസ്തകം പ്രകാശനം ചെയ്തു
Join WhatsApp News
andrew 2016-07-09 13:53:43
A great book for young and old to read and enjoy.
Best wishes 
Joseph Nambimadam 2016-07-09 12:26:10
Congratulations Samcy. This novel is a landmark in the history of novels written by Malayali writers in America.   
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക