Image

ഫോമ കണ്‍വന്‍ഷന്‍ താരമായി ബെന്നി വാച്ചാച്ചിറയും ജിബി തോമസും (ജോര്‍ജ് തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍ Published on 08 July, 2016
ഫോമ കണ്‍വന്‍ഷന്‍ താരമായി ബെന്നി വാച്ചാച്ചിറയും ജിബി തോമസും (ജോര്‍ജ് തുമ്പയില്‍)

ഫ്‌ളോറിഡ
ഫോമ കണ്‍വന്‍ഷന്റെ രണ്ടാം ദിവസം പൂര്‍ണ്ണമായും തെരഞ്ഞെടുപ്പ് ചൂടില്‍ മുങ്ങി. മയാമിയിലെ 96 ഡിഗ്രി ചൂടിനെ കവച്ചു വച്ചു കൊണ്ട് ഡോവി്ല്‍ ബീച്ച് റിസോര്‍ട്ടിന്റെ മുക്കിലും മൂലയിലും ഫോമ തെരഞ്ഞെടുപ്പ് ചൂട് കത്തി നിന്നു. രാവിലെ മുതല്‍ തന്നെ അണികളില്‍ ആവേശമായി മാറിയ തെരഞ്ഞെടുപ്പ് ജ്വരം കണ്‍വന്‍ഷനോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിരുന്ന മറ്റു പ്രോഗ്രാമുകളുടെ ശോഭ കെടുത്തി.

നേഴ്‌സസ് സെമിനാറിന് സദസ്സിലാകെ ഉണ്ടായിരുന്നത് വെറും 22 പേര്‍. മുന്‍ മന്ത്രി ബിനോയ് വിശ്വം ഒഴിഞ്ഞു കിടന്ന കസേരകളെ നോക്കിയാണ് സംസാരിച്ചത്. ഇന്‍വെസ്റ്റ്‌മെന്റ് സെമിനാറിനും ആളുണ്ടായില്ല.

മിസ് ഫോമ പ്രോഗ്രാം തുടങ്ങിയപ്പോള്‍ കാണികള്‍ കുറവായിരുന്നുവെങ്കിലും ശബ്ദവും പ്രകാശവും നിറഞ്ഞ അന്തരീക്ഷത്തിലേക്ക് അവസാനം ആളെത്തി. പിന്നീട് നടന്ന ബിസിനസ്സ് സെമിനാറില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.പി.കെ. റോയി വേദിയിലെത്തി ഒരു മിനിറ്റ് സംസാരിച്ചു. വിന്‍സണ്‍ പാലത്തുങ്കല്‍ ആയിരുന്നു എംസി. മുന്‍ പ്രസിഡന്റ് ശശിധരന്‍ നായര്‍, ജോയി ആന്റണി, പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, മെറ്റ്‌ലൈഫിന്റെ ജോര്‍ജ് ജോസഫ്, പ്രവാസി ചാനലിന്റെ ബേബി ഊരാളില്‍, സ്‌കൈലൈന്‍ ബില്‍ഡേഴ്‌സ് രാജ് മോഹന്‍, അസറ്റ് ഹോംസിന്റെ സുനില്‍കുമാര്‍, ഗ്രാന്‍ഡ് കാന്യന്‍ യൂണിവേഴ്‌സിറ്റിയുടെ ദിന്ന്യ ഓബ്രയ്ന്‍, അംബാസിഡര്‍ ടി.പി ശ്രീനിവാസന്‍ എന്നിവരും സംസാരിച്ചു.

തുടര്‍ന്ന്, നെപ്പോളിയന്‍ ബാള്‍ റൂമില്‍ ശിങ്കാരി സ്‌കൂള്‍ ഓഫ് റിഥം അവതരിപ്പിച്ച ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയിലേക്കുള്ള യാത്ര എന്ന ഡാന്‍സ് പരിപാടി നടന്നു. രണ്ടു നാടകങ്ങളും അരങ്ങേറി.
തലേന്നത്തെ പോലെ ഭക്ഷണപരാതികള്‍ ആവര്‍ത്തിച്ചു.

തലേന്നു തുടങ്ങിയ തെരഞ്ഞെടുപ്പ് ജ്വരത്തിന്റെ പരിസമാപ്തി കുറിച്ചു ദിവസം കൂടിയായിരുന്നു ഇന്നലെ. 1.15ന് തുടങ്ങിയ തെരഞ്ഞെടുപ്പ് 4.15ന് അവസാനിച്ചു. രാത്രി 9.15ഓടെയാണ് ഫോമ ഡെലിഗേറ്റുകള്‍ കാത്തുകാത്തിരുന്ന ഇലക്ഷന്‍ റിസല്‍ട്ട് പ്രഖ്യാപനം വരുമെന്ന അറിയിപ്പ് ഉണ്ടായത്. അത് രാത്രി 11 വരെ നീണ്ടു. ഹോട്ടല്‍ കോംപ്ലക്‌സിന്റെ താഴത്തെ നിലയിലുള്ള ബോര്‍ഡെക്‌സ് ഹാളിലായിരുന്നു വോട്ടെണ്ണല്‍ ക്രമീകരിച്ചിരുന്നത്.

ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ സ്റ്റാന്‍ലി കളരിക്കമുറിയിലിന്റെ നേതൃത്വത്തില്‍ പി.കെ. ജോര്‍ജ്, ഗ്രേസി ജയിംസ്, ജോണ്‍ ടൈറ്റസ്, പോള്‍ മത്തായി, ഷൈനി ഫിലിപ്പ്, സൂസന്‍ സാമുവല്‍, ജോസ് പനങ്ങാട്ട്, മേഴ്‌സി കളരിക്കമുറിയില്‍, പ്രിന്‍സ് മമ്മൂട്ടി, ബിജു ഫിലിപ്പ്, റെജി സാമുവല്‍, ബിജി സാം എന്നിവര്‍ ചെയ്ത സേവനങ്ങള്‍ പ്രകീര്‍ത്തിക്കാതെ വയ്യ.

ആവേശം അണപൊട്ടിയ നിമിഷങ്ങള്‍. ഫലപ്രഖ്യാപനം വരാന്‍ വേണ്ടി കാത്തിരുന്ന ഓരോ നിമിഷവും ഓരോ യുഗമായി മാറുന്നതാണ് അവിടെ കണ്ടത്. 9.21 ആയപ്പോള്‍ സ്റ്റാന്‍ലി കളരിക്കമുറിയില്‍ അവിടെ കൂടിയിരുന്നവരെ അഭിവാദ്യം ചെയ്തു 342 ഡെലിഗേറ്റുകളില്‍ 311 പേരും വോട്ട് ചെയ്തു എന്നറിയിച്ചു. സ്റ്റാന്‍ലി എല്ലാവരുടെയും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും ചെയ്തു.

മുന്‍ പ്രസിഡന്റുമാരായ ശശിധരന്‍ നായര്‍, ജോര്‍ജ് മാത്യു, മുന്‍ സെക്രട്ടറി സലിം, സ്ഥാനാര്‍ത്ഥികളും അഭ്യൂദയാകാംക്ഷികളും സുഹൃത്തുക്കളുമൊക്കെയായി ബോര്‍ഡെക്‌സ് ഹാളില്‍ ആകപ്പാടെ ഒരു ഉത്സവാന്തരീക്ഷമായിരുന്നു.

പുറത്ത് മയാമി ബീച്ചിലെ താപനില 96 ഡിഗ്രി കടക്കുന്നതിന്റെ സൂചനകള്‍. അകത്ത് ബോര്‍ഡെക്‌സിലെ താപനില 100 ഡിഗ്രി കവിഞ്ഞു. ലോബിയിലെ ബാര്‍ ഏരിയായില്‍ 105 ഡിഗ്രി. മത്സരിച്ചവരുടെ നെഞ്ചില്‍ തീ കനത്തു നില്‍ക്കുന്നതായി അവരുടെ മുഖഭാവങ്ങള്‍ വ്യക്തമാക്കി. കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിക്കുന്നതിനിടെ സ്റ്റാന്‍ലി വീണ്ടും സദസ്സിനെ അഭിസംബോധന ചെയ്യുന്നു. സമയം 9.55 ദേശീയ കമ്മിറ്റിയിലേക്ക് വിജയിച്ചവരെ സ്റ്റാന്‍ലി പ്രഖ്യാപിച്ചു.

ജെയ് മാത്യു (191), സണ്ണി കല്ലൂപ്പാറ (190), രാജ് കുറുപ്പ് (188), ജോണിക്കുട്ടി പിള്ളവീട്ടില്‍ (185), ഷീല ജോസ് (184), തോമസ്. ടി. ഉമ്മന്‍ (166), ജോസ്‌മോന്‍ (164), തോമസ് മാത്യു (154), സിറിയക്ക് കുര്യന്‍ (150), മാത്യു വര്‍ഗീസ് (148), ജോസഫ് ഔസോ (145), പീറ്റര്‍ മാത്യു (145), സജി ജോസഫ് (145), എ.വി വര്‍ഗീസ് (127), ജെയ്‌സണ്‍ വേണാട് (102) എന്നിവരാണ് ദേശീയ കമ്മിറ്റിയിലേക്ക് വിജയിച്ചത്.

241 വോട്ട് നേടി രേഖ ഫിലിപ്പ് 199 ബീന വള്ളിക്കളവും 186 വോട്ട് നേടി രേഖ നായരും വനിത പ്രതിനിധികളായി.

സമയം 10.10. കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാത്യു വര്‍ഗീസ്, ഫ്‌ളോറിഡയില്‍ നിന്നുള്ള ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പിസ പാക്കറ്റുകളുമായി കടന്നു വന്നു. വീണ്ടും സ്റ്റാന്‍ലി എത്തി. ഇത്തവണ ജോയിന്റ് ട്രഷററുടെ പ്രഖ്യാപനമാണ്.

ജോമോന്‍ കുളപ്പുരയ്ക്കല്‍ 126 വോട്ട് നേടി. ഷിബു ജോസഫിന് 96, അലക്‌സ് അലക്‌സാണ്ടറിന് 85 വോട്ടുകള്‍. പത്തു മിനിറ്റ്. ജോയിന്റ് സെക്രട്ടറിയുടെ റിസല്‍ട്ട് വന്നു. ബിജു ഉമ്മന് 103 വോട്ട് കിട്ടിയപ്പോള്‍, വിനോദ് ഡേവിഡ് കോണ്ടൂര്‍ 208 വോട്ടുകള്‍ നേടി ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക്.

ഇതിനിടയില്‍ എ.വി. വര്‍ഗീസ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വെള്ളം എടുത്തു നല്‍കി. ദാഹിച്ചു വരണ്ടിരുന്ന സുനില്‍ തൈമറ്റവും വെള്ളത്തിനായി എത്തി. സമയം 10.20. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ വോട്ട് പട്ടികയുമായി സ്റ്റാന്‍ലി വീണ്ടും അഭിസംബോധന ചെയ്തു. സണ്ണി എബ്രഹാം 68 വോട്ടുകള്‍ നേടി. റെനി പൗലോസ് 105 വോട്ടുകള്‍ നേടി. 132 വോട്ട് നേടി ലാലി കളപ്പുരയ്ക്കല്‍ വൈസ് പ്രസിഡന്റ് ആവുകയും ചെയ്തു.

സമയം 10.47 മുറിയിലെ താപനിലയില്‍ മാറ്റമില്ലെന്നു മാത്രമല്ല ഹാളില്‍ തടിച്ചു കൂടിയിരുന്നവരുടെ ടെന്‍ഷനും വര്‍ദ്ധിച്ചു വന്നു. ട്രഷറര്‍ വോട്ട് നിലവാരവുമായി വീണ്ടും സ്റ്റാന്‍ലി. പന്തളം ബിജു 132 വോട്ട് നേടിയപ്പോള്‍ ജോസി കുരിശുങ്കല്‍ 177 വോട്ട് നേടി വിജയിയായി. 11 മണി 01 മിനിറ്റ്. ഹാളില്‍ ആരവമുയര്‍ന്നു. എന്തോ മണത്തറിഞ്ഞ സൂചനകള്‍. കൈയടിയും ആര്‍പ്പുവിളിയും.

ജോസഫ് എബ്രഹാം 142 വോട്ട് നേടിയപ്പോള്‍ 164 വോട്ട് നേടി ജിബി തോമസ് ഫോമയുടെ 20162018 കാലഘട്ടത്തിലേക്കുള്ള സെക്രട്ടറിയായി സ്റ്റാന്‍ലി പ്രഖ്യാപിച്ചു. സമയം 11.10. എല്ലാവരും കാത്തിരുന്ന നിമിഷം. പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ വോട്ടിങ് നിലവാരം പ്രഖ്യാപിക്കുന്ന സമയം. ഹാളിലാകെ ടെന്‍ഷന്‍. എല്ലാവരും ആകാംക്ഷയുടെ മുള്‍മുനയില്‍. പലരുടെയും നെഞ്ചില്‍ തീ.

കളത്തില്‍ സ്റ്റാന്‍ലി വര്‍ഗീസിന് 127 വോട്ട് പ്രഖ്യാപിച്ച സ്റ്റാന്‍ലി കളരിക്കമുറിയില്‍ അസാധു ഇല്ലാതെ ജയിച്ച ഒരേയൊരു സ്ഥാനാര്‍ത്ഥി എന്ന പ്രഖ്യാപനത്തോടെ ബെന്നി വാച്ചാച്ചിറ 184 വോട്ട് നേടി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു എന്ന വിവരം ഹര്‍ഷാരവത്തോടെയും കൈയടികളോടെയും ഹാളില്‍ എതിരേറ്റു. ബെന്നിയെ പൊക്കിയുയര്‍ത്തി അണികള്‍ എല്ലാം മറന്ന് ആഘോഷത്തിമര്‍പ്പിലായി. ഡോവില്‍ ബീച്ച് റിസോര്‍ട്ടിലെ ബോര്‍ഡക്‌സ് ഹാളില്‍ അക്ഷരാര്‍ത്ഥത്തില്‍ ആവേശം അലതല്ലി. മെല്ലെ മെല്ലെ, മയാമി ബീച്ചിലെ താപനില കുറഞ്ഞു വന്നു, ഹോട്ടലിലെയും.
ഫോമ കണ്‍വന്‍ഷന്‍ താരമായി ബെന്നി വാച്ചാച്ചിറയും ജിബി തോമസും (ജോര്‍ജ് തുമ്പയില്‍)ഫോമ കണ്‍വന്‍ഷന്‍ താരമായി ബെന്നി വാച്ചാച്ചിറയും ജിബി തോമസും (ജോര്‍ജ് തുമ്പയില്‍)ഫോമ കണ്‍വന്‍ഷന്‍ താരമായി ബെന്നി വാച്ചാച്ചിറയും ജിബി തോമസും (ജോര്‍ജ് തുമ്പയില്‍)ഫോമ കണ്‍വന്‍ഷന്‍ താരമായി ബെന്നി വാച്ചാച്ചിറയും ജിബി തോമസും (ജോര്‍ജ് തുമ്പയില്‍)ഫോമ കണ്‍വന്‍ഷന്‍ താരമായി ബെന്നി വാച്ചാച്ചിറയും ജിബി തോമസും (ജോര്‍ജ് തുമ്പയില്‍)ഫോമ കണ്‍വന്‍ഷന്‍ താരമായി ബെന്നി വാച്ചാച്ചിറയും ജിബി തോമസും (ജോര്‍ജ് തുമ്പയില്‍)ഫോമ കണ്‍വന്‍ഷന്‍ താരമായി ബെന്നി വാച്ചാച്ചിറയും ജിബി തോമസും (ജോര്‍ജ് തുമ്പയില്‍)ഫോമ കണ്‍വന്‍ഷന്‍ താരമായി ബെന്നി വാച്ചാച്ചിറയും ജിബി തോമസും (ജോര്‍ജ് തുമ്പയില്‍)ഫോമ കണ്‍വന്‍ഷന്‍ താരമായി ബെന്നി വാച്ചാച്ചിറയും ജിബി തോമസും (ജോര്‍ജ് തുമ്പയില്‍)ഫോമ കണ്‍വന്‍ഷന്‍ താരമായി ബെന്നി വാച്ചാച്ചിറയും ജിബി തോമസും (ജോര്‍ജ് തുമ്പയില്‍)ഫോമ കണ്‍വന്‍ഷന്‍ താരമായി ബെന്നി വാച്ചാച്ചിറയും ജിബി തോമസും (ജോര്‍ജ് തുമ്പയില്‍)ഫോമ കണ്‍വന്‍ഷന്‍ താരമായി ബെന്നി വാച്ചാച്ചിറയും ജിബി തോമസും (ജോര്‍ജ് തുമ്പയില്‍)ഫോമ കണ്‍വന്‍ഷന്‍ താരമായി ബെന്നി വാച്ചാച്ചിറയും ജിബി തോമസും (ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
RAJU SANKARATHIL 2016-07-09 03:58:38
ബെന്നി വാച്ചാച്ചിറയ്ക്കും , ജിബി തോമസിനും അഭിനന്ദനങ്ങൾ ..!!
ഇവരുടെ നേതൃത്വത്തിൽ ഫോമാ ശക്തമായി മുന്നേറട്ടെ എന്നാശംസിക്കുന്നു - രാജു ശങ്കരത്തിൽ-
Saji newyork 2016-07-10 06:00:00
What u guys going to do next one year eat drink and partying  and put ur face in the media that's all, 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക