Image

യേശുവിന്റെ ചിത്രം പ്രദര്‍ശിപ്പിച്ച സിപിഎം നടപടി മതവികാരം വ്രണപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി

Published on 04 February, 2012
യേശുവിന്റെ ചിത്രം പ്രദര്‍ശിപ്പിച്ച സിപിഎം നടപടി മതവികാരം വ്രണപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ചരിത്ര ചിത്രപ്രദര്‍ശനത്തില്‍ യേശു ക്രിസ്തുവിന്റെ ചിത്രം പ്രദര്‍ശിപ്പിച്ച സിപിഎം നടപടി മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സിപിഎമ്മിനെപ്പോലൊരു രാഷ്ട്രീയ പാര്‍ട്ടി ഇതു ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇത്തരം നടപടികള്‍ക്ക് മുതിരരുത്. യേശുക്രിസ്തുവിനെ ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക