Image

പാര്‍ട്ടി യോഗത്തില്‍ നിന്ന് ഗണേഷ് ഇറങ്ങിപ്പോയത് രാഷ്ട്രീയ മര്യാദയില്ലായ്മ: ബാലകൃഷ്ണപിള്ള

Published on 04 February, 2012
പാര്‍ട്ടി യോഗത്തില്‍ നിന്ന് ഗണേഷ് ഇറങ്ങിപ്പോയത് രാഷ്ട്രീയ മര്യാദയില്ലായ്മ: ബാലകൃഷ്ണപിള്ള
കൊല്ലം: വയനാട്ടില്‍ നടന്ന പാര്‍ട്ടി യോഗത്തില്‍ നിന്ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ ഇറങ്ങിപ്പോയ സംഭവം രാഷ്ട്രീയമര്യാദയില്ലായ്മയാണെന്ന് കേരളാ കോണ്‍ഗ്രസ് - ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. ഈ മാസം ഏഴിന് നടക്കുന്ന പാര്‍ട്ടി കമ്മിറ്റി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

രണ്ടു ദിവസം മുമ്പ് വയനാട്ടില്‍ നടന്ന പാര്‍ട്ടി യോഗത്തില്‍ ഗണേഷ്‌കുമാര്‍ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. യോഗത്തില്‍ മന്ത്രിക്കെതിരെ ചില അംഗങ്ങള്‍ വിമര്‍ശനമുയര്‍ത്തിയതോടെയാണ് അദ്ദേഹം യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയതെന്ന് പിള്ള പറഞ്ഞു. വിമര്‍ശനങ്ങളോട് അസഹിഷ്ണുത പ്രകടിപ്പിക്കുന്ന സമീപനമല്ല നേതാക്കളില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നതെന്നും പിള്ള വ്യക്തമാക്കി. അതേസമയം, യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഗണേഷ്‌കുമാര്‍ പ്രതികരിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക