Image

തച്ചങ്കരിക്കെതിരെ നടപടി വൈകുന്നതില്‍ വിജിലന്‍സ് കോടതി വിശദീകരണം തേടി

Published on 04 February, 2012
തച്ചങ്കരിക്കെതിരെ നടപടി വൈകുന്നതില്‍ വിജിലന്‍സ് കോടതി വിശദീകരണം തേടി
തൃശൂര്‍: ടോമിന്‍ തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതികാര്യത്തില്‍ തീരുമാനമെടുക്കാന്‍ വൈകുന്നതിന് തൃശൂര്‍ വിജിലന്‍സ് കോടതി, വിജിലന്‍സ് ഡയറക്ടറോട് വിശദീകരണം തേടി. 

വിദേശത്തുനിന്ന് അനധികൃതമായി ഇലക്‌ട്രോണിക്‌സ് സാധനങ്ങള്‍ ഇറക്കുമതി ചെയ്തകേസിലും കേരള ബുക്ക് ആന്‍ഡ് പബ്ലിഷിംഗ് സൊസൈറ്റി എംഡിയായിരിക്കെ ഉയര്‍ന്ന അഴിമതിക്കേസിലും പ്രതിയായ തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ വൈകുന്നതിനെതിരെ പി.ഡി.ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് വിജിലന്‍സ് കോടതിയുടെ നടപടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക