Image

ബലേ ഭേഷ്, ജോണ്‍ പി. ജോണ്‍, വിനോദ് കെ ആര്‍ കെ, ജോയ് ഇട്ടന്‍, ടോമി കോക്കാട്ട്‌

Published on 05 July, 2016
ബലേ ഭേഷ്, ജോണ്‍ പി. ജോണ്‍, വിനോദ് കെ ആര്‍ കെ, ജോയ് ഇട്ടന്‍, ടോമി കോക്കാട്ട്‌
സംഗതി ഗംഭീരം. കണ്‍ വന്‍ഷനാണെങ്കില്‍ ഇങ്ങനെ വേണം. നിറഞ്ഞു കവിഞ്ഞ വേദികള്‍. വമ്പിച്ച ജനപങ്കാളിത്തം. അരങ്ങ് ഒഴിയാതെ കലാപരിപാടികള്‍. മൂന്നു നേരവും വേദിക്ക് താഴത്തെ നിലയില്‍ തന്നെ ഭക്ഷണം.

ജോണ്‍ പി ജോണ്‍, ടോമി കോക്കാട്, സണ്ണി ജോസഫ്, കുര്യന്‍ പ്രക്കാനം, ബിജു കട്ടത്തറ ടീമിനു അഭിമാനിക്കാം. അവര്‍ക്ക് തണലായി നിന്ന മറ്റു ഫൊക്കാന നേതാക്ക
ള്‍ക്കും.

തുടക്കം മാംഗല്യം, പിന്നെ ജീവിതം (ഇത് വേദിയില്‍ അവതരിപ്പിച്ചു) എന്ന സിനിമാപ്പാട്ടു പോലെ കുറെ നല്ല കാര്യങ്ങള്‍ ആദ്യം പറയട്ടെ.

ഡാളസിനും (1996) റോച്ചസ്റ്ററിനും (1998) ശേഷം ഇത്ര ജനപങ്കാളിത്തമുള്ള ഒരു കണ്‍വന്‍ഷനും ഉണ്ടായിട്ടില്ല. വലിയ പ്രശ്‌നമൊന്നും ഇല്ലാത്ത മാമാങ്കം അണിയിച്ചൊരുക്കിയയവര്‍ മലയാളി സമൂഹത്തിന്റെ പൂച്ചെണ്ടീനു തികച്ചും അര്‍ഹര്‍. സമാപനമായ
പ്പോഴേക്കും നേതാക്കള്‍ പലരും അവശരായി. സമാപന സമ്മേളനത്തില്‍ ആരും നെടുനെടുങ്കന്‍ പ്രസംഗം നടത്തുകയോ അവകാശ വാദങ്ങള്‍ ഉന്നയിക്കുകയോ ഒന്നും ഉണ്ടായില്ല.

ഭക്ഷണം വേദിക്കടുത്തു തന്നെ കിട്ടിയപ്പോള്‍ പകുതി പ്രശ്‌നം തീര്‍ന്നു. താമസം മൂന്നു ഹോട്ടലിലായതാണ് കുറച്ച് പ്രശ്‌നമായത്. രണ്ടു ഹോട്ടലുകള്‍ പത്തു പന്ത്രണ്ട് മെയില്‍ അകലെ. എങ്കിലും മിക്ക സമയത്തും കണ്‍വന്‍ഷന്‍ വേദിയായ ഹില്‍ട്ടണിലേക്കു വാഹന സൗകര്യമുണ്ടായിരുന്നു.

രണ്ടു വര്‍ഷം ഈ മേളക്കു വേണ്ടി  വിയര്‍പ്പൊഴുക്കുകയും ത്യാഗങ്ങള്‍ സഹിക്കുകയും ചെയ്തവര്‍ക്ക് ഒരിക്കല്‍ കൂടി കൂപ്പുകൈ.

ഇത്രയും ആമുഖം. സമ്മേളനം കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോള്‍ എന്തോ ഒരു കുറവ്. ഈ മാമാങ്കം കൊണ്ട് അമേരിക്കന്‍ മലയാളി എന്തു നേടി? ഏതു കണ്‍വന്‍ഷനെപ്പറ്റിയും ഇതു തന്നെ ചോദിക്കാം.

പ്രധാന സംഭവമായി നടന്നത് താര നിശയാണ്. മൂന്നു പ്രശസ്ത താരങ്ങളും (സുരേഷ് ഗോപി, ദിലീപ്, മംത മോഹന്‍ദാസ്), പ്രശസ്ത സംവിധാകനും (ലാല്‍ ജോസ്) പിന്നെ കുറെ താരകുഞ്ഞുങ്ങളും ലൊട്ടുലൊടുക്ക് സിനിമാ പ്രവര്‍ത്തകരുമെല്ലാം ആയിരുന്നു എത്തിയത്. രണ്ടു ഡസനിലേറെ പേര്‍. അവര്‍ വന്നു. അവാര്‍ഡ് വാങ്ങി. ക്യാഷ് അവാര്‍ഡും. ജനംകയ്യടിച്ചു. ചിലര്‍ അവരുടെ അടുക്കളകാര്യങ്ങള്‍ പറഞ്ഞു. ആരും നീട്ടിപ്പറഞ്ഞില്ലെന്നതാണു ആശ്വാസം. അമേരിക്കന്‍ മലയാളിക്ക് ആനന്ദലബ്ധിക്കിനിയെന്തു വേണം?

സുരേഷ് ഗോപി, ദിലീപ്, മംത മോഹന്‍ദാസ്, ലാല്‍ ജോസ് എിവര്‍ക്ക് അവാര്‍ഡ് കൊടുത്തടുത്തതും കൊണ്ടു വന്നതും മനസ്സിലാക്കാം. ബാക്കിയുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വോട്ടിംഗില്‍ അവാര്‍ഡ് കിട്ടിയെങ്കില്‍ കൂടി അവരെയെല്ലാം ഇത്രയും പണം മുടക്കി ഇവിടെ കൊണ്ടു വരേണ്ടിയിരുന്നോ? അവര്‍ വന്നിട്ട് ഒരു പരിപാടി പോലും അവതരിപ്പിച്ചില്ല. അവാര്‍ഡ് നിശയുടെ പിറ്റേന്ന് താരങ്ങള്‍ മിക്കവരും നയാഗ്ര കാണാനുമൊക്കെ പോയി.

താരങ്ങളുമായി ഒരു ചര്‍ച്ച, അവരുടെ ഒരു പ്രഭാഷണം ഇതൊക്കെ ആവാമായിരുന്നു.
അതി പ്രഗത്ഭരെ മറികടന്നണ് പലവര്‍ക്കും അവാര്‍ഡ് കിട്ടിയത്. കെ.പിഎസി ലളിതയെ മറികടന്ന് ആര്യക്കും സുരാജ് വെഞ്ഞാറമ്മൂടിനെ മറികടന്ന് ജോജോക്കും അവാര്‍ഡ് കിട്ടിയെന്നു കേള്‍ക്കുമ്പോള്‍ അരോചകത്വം. പരിഗണിച്ച മറ്റുള്ളവരുടെ പേരു പറയാതിരിക്കുകയായിരുന്നു ഉചിതം.

താരനിശക്കു മുമ്പായി മലയാള സിനിമയുടെ ചരിത്രത്തിന്റെ ദൃശ്യാവിഷ്‌കാരം കണ്ടു. എന്തിന്? ടിവിയിലൊക്കെ ഇത്തരം പരിപാടി എത്ര തവണ വന്നിരിക്കുന്നു.

എന്തായാലും വലിയ തുക മുടക്കിയാണ് ഈ പരിപാടി നടത്തിയതെന്ന് വ്യക്തം. അതുകൊണ്ട് അമേരിക്കന്‍ മലയാളിക്കുണ്ടായ നേട്ടം കൂടി അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്.

ഈ പരിപാടിയില്‍ നിന്നു പോകേണ്ടത് സ്‌പെല്ലിംഗ് ബി മത്സരത്തിലേക്കാണ്. ചോദിക്കുന്ന വാക്കുകള്‍ എല്ലാം കൃത്യമായി പറഞ്ഞുകൊണ്ട് നന്ദിനി നായരും (ആറാം ക്ലാസ്), എബി അലക്‌സും (അഞ്ചാം ക്ലാസ്) ചോദ്യകര്‍ത്താക്കളെ വെള്ളം കുടിപ്പിച്ചു. ചോദ്യം ഒക്കെ തീര്‍ന്ന പോലത്തെ സ്ഥിതി വന്നു.

സ്‌പെല്ലിംഗ് ബിക്ക് മുന്‍പ് ഒന്നാംസമ്മാനം 5000 ഡോളറായിരുന്നു. അത് 1500 ആക്കി കുറച്ചു. ഒരാള്‍ക്ക് 750 ഡോളര്‍ വീതം കിട്ടും.

ഗ്ലിമ്പ്‌സസ് ഓഫ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡ് ഉണ്ടായിരുന്നോ എന്തൊ.  ഉദയ കുമാര്‍ വോളി ടൂര്‍ണമന്റ് വിജയികള്‍ക്കു നല്‍കിയതും ചെറിയ തുക.

ഇവരൊക്കെ നമ്മുടെ കുഞ്ഞുങ്ങളാണ്. ഇവര്‍ക്കു കൊടുക്കാന്‍ പണമില്ല. പ്രോത്സാഹിപ്പിക്കാന്‍ വേദിയില്ല. പകരം സിനിമാ രംഗത്ത് എന്തൊക്കെയോ ചെയ്തുവെന്നു പറഞ്ഞു പലര്‍ക്കായി പണം വാരി വിതറി.

താരങ്ങള്‍ വന്നാലാണു ആഘോഷത്തിനു  കൊഴുപ്പു കൂടുക. അതിനു മൂന്നോ നാലോ പേരേ കൊണ്ടു വന്നാല്‍ പോരെ? കൂടുതലായപ്പോള്‍ അമ്രുത്  
ധികമായ പ്രതീതി.

എബിസി പോലും ഇപ്പോള്‍ സ്‌പെല്ലിംഗ് ബീ പ്രധാന സമയത്ത് പ്രക്ഷേപണം ചെയ്യുന്നു. എന്തുകൊണ്ട് പ്രധാന വേദിയില്‍ തന്നെ അത് അവതരിപ്പിച്ചു കൂടാ? ഫൈനല്‍ എങ്കിലും?

ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ പോലുള്ള സാഹിത്യകാരന്മാര്‍ വന്നെങ്കിലും അവര്‍ സാഹിത്യ സമ്മേളനത്തിന്റെ ചെറിയ സദസ്സുകളില്‍ ഒതുങ്ങി. സാഹിത്യകാരന്മാര്‍, രാഷ്ട്രീയക്കാര്‍, പ്രശസ്ത സിനിമാ താരങ്ങള്‍ എന്നിവര്‍ പങ്കെടുക്കുന്ന ഒരു ചര്‍ച്ച നടന്നിരുന്നെങ്കില്‍ എത്ര ഗംഭീരം  ആകുമായിരുന്നു. കേരളത്തില്‍ പ്രവാസികളായി എത്തുന്ന ബംഗാളികള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെപറ്റി ഓരൊരുത്തരുടെയും അഭിപ്രായം ചോദിച്ചാല്‍ തന്നെ അതൊരു 
ഗംഭീര പ്രോഗ്രാം ആകുമായിരുന്നു.

എന്തായാലും ഇത്രയെറെ സിനിമാ പ്രവര്‍ത്തകരെ കൊണ്ടു വന്നതിന്റെ ഉദ്ദേശം ഫൊക്കാന നേത്രുത്വം വിശദീകരിക്കേണ്ടിയിരിക്കുന്നു. എന്തിനു വേണ്ടി? ആര്‍ക്കു വേണ്ടി? അവാര്‍ഡ് കൊടുക്കാന്‍ വേണ്ടി മാത്രം ഇത്രയും പേരെ ഇവിടെ വരെ കൊണ്ടൂ വരേണ്ടിയിരുന്നൊ?

സെമിനാറുകള്‍ പലതും പ്രതീക്ഷിച്ച പോലെ നന്നായില്ല. പുലര്‍ച്ചേ മൂന്നു വരെ പരിപാടികള്‍ നീണ്ട ശേഷം രാവിലെ തന്നെ സെമിനാറുകള്‍ നടത്തുന്നതിന്റെ ആശാസ്യതയും  മനസിലാകുന്നില്ല.

കേരളത്തില്‍ നിന്നു വന്ന പലരും പതിവു മുഖങ്ങള്‍. 

രജിസ്‌ട്രേഷനിലെ പാകപ്പിഴകള്‍ കാരണം തുടക്കം തന്നെ പിഴച്ചു. മാസങ്ങള്‍ക്കു മുമ്പ് രജിസ്റ്റര്‍ ചെയ്തവര്‍ക്കും ഹില്‍ട്ടണില്‍ മുറിയില്ല. എന്നാല്‍ പിന്നെ അതൊക്കെ നേരത്തെ തന്നെ അറിയിക്കാമായിരുില്ലേ? വലിയ കണ്‍വന്‍ഷനുകള്‍ നടത്തി പരിചയമുള്ളവര്‍ സംഘടനയിലുണ്ട്. അവരുടെ നിര്‍ദ്ദേശങ്ങള്‍ തേടുകയും എന്തിന്റെയെങ്കിലും ചുമതലയൊക്കെ അവര്‍ക്ക് നല്‍കുകയോ ചെയ്തതായി കണ്ടില്ല. എങ്കില്‍ ഈ പ്രശ്‌നങ്ങളൊക്കെ കുറച്ചൊക്കെ ഒഴിവാക്കാനാകുമായിരുന്നു.

പങ്കെടുത്തവര്‍ക്ക് ഇനിയും പല അനുഭവങ്ങളും പറയാനുണ്ടാകും. 

വിമര്‍ശിച്ചു എന്നതു കൊണ്ടു സംഘാടകരുടെ ഭഗീരഥ യത്‌നത്തെ കുറച്ചു കാണുന്നില്ല.

ഇവിടെ ജീവിക്കുന്നവരുടെ പ്രശ്‌നങ്ങളൊ അതു പരിഹരിക്കാനുള്ള നിര്‍ദേശങ്ങളോ ഒന്നും ചര്‍ച്ചകളില്‍ ഉണ്ടായില്ല. രണ്ടാം തലമുറ കാര്യമായി പങ്കെടുത്തുമില്ല.

ഇതിനൊക്കെ പുറമെയാണു ഇലക്ഷന്‍ എന്ന നാണക്കേട്. ജനറല്‍ ബോഡി ഇത്ര വൈകി നടത്തിയതിന്റെ കാരണം മനസിലാകുന്നില്ല. ജനറല്‍ ബോഡി അഡ്‌ജേണ്‍ ചെയ്യുക മാത്രമേ ഉണ്ടായുള്ളു. അപ്പോള്‍ ഇനിയും കാനഡയില്‍ തന്നെ ചേരേണ്ടി വരുമോ?

എന്തായാലും പോരടിച്ച് ഒരു സംഘടനക്കും മുന്നോട്ടു പോകാനാവില്ല. കണ്‍വന്‍ഷന്‍ മാത്രമല്ലല്ലോ ഒരു സംഘടനയുടെ ലക്ഷ്യം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക