Image

വ്യാജരേഖകള്‍ ഹാജരാക്കി മകനെ ജാമ്യത്തിലിറക്കാന്‍ ശ്രമിച്ച അമ്മ അറസ്റ്റില്‍

Published on 04 February, 2012
വ്യാജരേഖകള്‍ ഹാജരാക്കി മകനെ ജാമ്യത്തിലിറക്കാന്‍ ശ്രമിച്ച അമ്മ അറസ്റ്റില്‍
നെയ്യാറ്റിന്‍കര: വ്യാജരേഖകള്‍ ഹാജരാക്കി മോഷണക്കേസിലെ പ്രതിയെ കോടതിയില്‍ നിന്നും ജാമ്യത്തിലിറക്കാന്‍ ശ്രമിച്ച അമ്മ അറസ്റ്റില്‍. മാറനല്ലൂര്‍ എരുത്താവൂര്‍ പാമംവിളാകത്ത് വീട്ടില്‍ സരോജിനി (57) ആണ് അറസ്റ്റിലായത്. 

മോഷണക്കേസില്‍ പോലീസ് പിടികൂടിയ മകന്‍ ആടു മണിയന്‍ എന്ന മണിയനെ ജാമ്യത്തിലിറക്കാന്‍ സരോജിനി കോടതിയില്‍ ഹാജരാക്കിയത് കരം അടച്ച വ്യാജരസീതുകളും മറ്റുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇക്കാര്യം ബോധ്യപ്പെട്ട മജിസ്‌ട്രേറ്റ് തുടര്‍നടപടികള്‍ക്കായി പോലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക