Image

സച്ചിനു വേണ്ടി ധനുഷ് ഗാനം ആലപിക്കുന്നു

Published on 04 February, 2012
സച്ചിനു വേണ്ടി ധനുഷ് ഗാനം ആലപിക്കുന്നു
ന്യൂഡല്‍ഹി: സൂപ്പര്‍ ഹിറ്റായി മാറിയ 'വൈ ദിസ് കൊലവെറി ഡി എന്ന ഗാനം ആലപിച്ച തമിഴ് ചലച്ചിത്ര താരം ധനുഷ് ലിറ്റില്‍ മാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറിനു വേണ്ടി പാടുന്നു. സച്ചിന്റെ നേട്ടങ്ങളെ പ്രകീര്‍ത്തിച്ചുക്കൊണ്ടുള്ള ഗാനം ഒരു ഉല്‍പ്പന്നത്തിന്റെ പരസ്യത്തിനു വേണ്ടിയാണ് ധനുഷ് ആലപിക്കുന്നത്.

സച്ചിനെപ്പോലൊരു ഇതിഹാസ താരത്തിനു വേണ്ടി ഗാനം ആലപിക്കാന്‍ സാധിക്കുന്നത് അഭിമാനിക്കാവുന്ന കാര്യമാണ്. രാജ്യത്തിന്റെ അഭിമാനമായ അദ്ദേഹത്തിനു വേണ്ടി പാടാന്‍ എന്നെ തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ട്. ഗാനം ആലപിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ത്തന്നെ സമ്മതം മൂളുകയായിരുന്നു. സച്ചിനെ മുന്‍പ് നേരില്‍ കണ്ടിട്ടില്ല. എങ്കിലും ഗാനം അദ്ദേഹത്തിന് ഇഷ്ടമാകുമെന്നാണ് കരുതുന്നത്. സച്ചിനും അദ്ദേഹത്തിന്റെ ആരാധകര്‍ക്കും വേണ്ടിയാണ് ഈ ഗാനം ആലപിക്കുന്നത്. 'കൊലവെറി ഡി എന്ന ഗാനത്തിനൊപ്പം ഇതും ജനപ്രിയമാകുമെന്നാണ് പ്രതീക്ഷ. - ധനുഷ് പറഞ്ഞു. ഹൈദരാബാദിലെ വിവിധ സ്ഥലങ്ങളിലാണ് ഗാനം ചിത്രീകരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക