Image

മലയാളിയുടെ അമ്പതു വര്‍ഷത്തിന്റെ ചരിത്രവുമായി ഫോമാ കണ്‍വന്‍ഷന് തിരി തെളിയുന്നു

അനില്‍ പെണ്ണുക്കര Published on 05 July, 2016
മലയാളിയുടെ അമ്പതു വര്‍ഷത്തിന്റെ ചരിത്രവുമായി ഫോമാ കണ്‍വന്‍ഷന് തിരി തെളിയുന്നു
അമേരിക്കയില്‍ മലയാളികളുടെ ഒത്തു ചേരലിന്റെ കാലം. മത ജാതി വിശ്വാസങ്ങള്‍ക്ക് അപ്പുറത്തത് എല്ലാ വിശ്വാസങ്ങളെയും സാംസ്‌കാരിക ബോധത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നിപ്പിക്കുന്ന സംഘടനകളാണ് ഫൊക്കാനയും ഫോമയും.

ഫൊക്കാനയുടെ കണ്‍വന്‍ഷന്‍ കൊടിയിറങ്ങിയ ഉടന്‍ ഫോമയുടെ കണ്‍വന്‍ഷന്‍ വരവായി. ജൂലൈ 7 മുതല്‍ 10 വരെ അമേരിക്കയിലെ കൊച്ചു കേരളമായ ഫ്‌ലോരിഡയിലെ മയാമിയില്‍ നടക്കുന്ന ഫോമയുടെ അഞ്ചാമത് അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ ഗംഭീരമാക്കാന്‍ അണിയറയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ അമേരിക്കന്‍ മലയാളി കാത്തിരിയ്ക്കുന്നത് ഒരു ഉത്സവം കൂടി്.

കൂടാതെ അമേരിക്കന്‍ മലയാളിയുടെ കുടിയേറ്റത്തിന്റെ അമ്പതു വര്ഷത്തിന്റെ ചരിത്രം കൂടി ഫോമാ തിരുത്തിക്കുറിക്കുന്നു .

അമ്പതു വര്ഷത്തെ മലയാളിയയുടെ കുടിയേറ്റത്തിനിടയില്‍ കേരളത്തിലെ ദുരിതം അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ ലക്ഷങ്ങളുടെ സഹായം എത്തിയിട്ടുണ്ടെങ്കിലും 126000 ഡോളറിന്റെ സഹായം കേരളത്തിലെ കാന്‍സര്‍ രോഗത്താല്‍ വലയുന്ന കുട്ടികളുടെ നന്മയ്ക്കായി ഫോമാ സ്വരുക്കൂട്ടിയത് അന്‍പതു വര്‍ഷത്തിന് മുകളില്‍ വരുന്ന ചരിത്രമാകും. എക്കാലവും കേരളവും മലയാളികളും ഓര്‍ക്കുന്ന ചരിത്രം.

കണ്‍വന്‍ഷനു നേതൃത്വം നല്‍കുന്ന ഫോമാ ജനറല്‍ കമ്മറ്റിയും കണ്‍വന്‍ഷന്‍ കമ്മറ്റിയും വളരെ ചിട്ടയോടു കൂടി ആണ് കണ്‍വന്‍ഷന്‍ പരുപാടികളും അനുബന്ധ പ്രവര്‍ത്തനങ്ങളും തീരുമാനിച്ചത്. അതിലൊന്നാണ് ഫോമായുടെ ഡ്രീം പ്രോജക്ടായ തിരുവനന്തപുരം ആര്‍ സി സി പ്രൊജക്റ്റ് .

ഇതിനോടകം സംഘടനാ ഭേദമന്യേ അമേരിക്കന്‍ മലയാളികള്‍ ഏറ്റെടുത്ത മറ്റൊരു പ്രോജക്റ്റും അമേരിക്കയില്‍ ഉണ്ടോ എന്ന കാര്യം സംശയമാണ്. ഇന്നുവരെ ഈ പദ്ധതിക്ക് ലഭിച്ച സ്വീകരണം ഫോമയ്ക്ക് ലഭിച്ച അംഗീകാരം കൂടി ആണ്. കുടാതെ സാമുഹിക സാംസ്‌കാരിക മേഖലയില്‍ അമേരിക്കന്‍ മലയാളി നേടിയ നേട്ടത്തിന്റെ ചരിത്രം കൂടി അനാവരണം ചെയ്യുന്ന കണ്‍വന്‍ഷന്‍ ആകും ഫ്‌ലോരിഡയില്‍ നടക്കുക .

ഫോമായുടെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ ചുരുങ്ങിയ സമയം കൊണ്ട് അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ പ്രധാന സാന്നിധ്യമായി. കേരളീയ മനസിലും അമേരിക്കന്‍ മലയാളി മനസിലും ഒരു പോലെ നിറ സാന്നിധ്യമായി മാറുവാന്‍ ഈ മഹാ സംഘടനയ്ക്ക് കഴിഞ്ഞു.

ഫോമയുടെ വളര്‍ച്ചയ്ക്കുള്ള പ്രധാന കാരണം ഫോമയുടെ കാലാകാലങ്ങളില്‍ വന്നിട്ടുള്ള നേതൃത്വത്തിന്റെ ജനോപകാരപ്രദമായ പദ്ധതികളും കെട്ടുറപ്പുള്ള പദ്ധതികളുമാണ്. ശ്രീ :ശശിധരന്‍ നായര്‍ മുതല്‍ ഈ കമ്മിറ്റി വരെ ഉള്ള ഭാരവാഹികള്‍, അംഗങ്ങള്‍ എന്നിവരുടെ നിദാന്ത പരിശ്രെമമാണ് ഫോമയുടെ ഇന്ന് വരെയുള്ള വളര്‍ച്ചയുടെ ശക്തി .

കുടാതെ കര്‍മ്മനിരതരും ത്യാഗ ബോധമുള്ളവരുമായ ഒരുപറ്റം സംഘടനാ പ്രവര്‍ത്തകരുടെ ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍. ഈ പിന്തുണയാണ് ഫോമയുടെ ശക്തി. ഈ ശക്തിപ്രകടനമാകും ജൂലൈ 7 മുതല്‍ 10 വരെ അമേരിക്കന്‍ മലയാളികള്‍ ഫ്‌ലോറിഡയില്‍ കാണുക. 
മലയാളിയുടെ അമ്പതു വര്‍ഷത്തിന്റെ ചരിത്രവുമായി ഫോമാ കണ്‍വന്‍ഷന് തിരി തെളിയുന്നു
Join WhatsApp News
vayasan 2016-07-05 18:36:41
അമേരിക്കന്‍ പ്രസിഡന്റാകാന്‍ 42 വയസ് മതി (കെന്നഡി.) ഒബാമക്കു 47 വയസ്. പക്ഷെ ഫോമാ പ്രസിഡന്റാകാന്‍ 49 വയസ് പോരെന്ന് ഫോമായിലെ വമ്പന്‍ നേതാക്കള്‍ പറയുന്നു. പ്രസിദന്റ് സ്ഥാനം 60 കഴിഞ്ഞവര്‍ക്ക് റിസര്‍വ് ചെയ്തിരിക്കുന്നത്രെ
യുവാക്കളെ പ്രോത്സാഹിപ്പിക്കനമെന്നു പറയുന്നവര്‍ ആണു യുവാക്കള്‍ സ്ഥാനം ചൊദിച്ചാല്‍ പാരയുമായി ഇറങ്ങുന്നത് വയസനമാര്‍ സിന്ദാബാദ്‌ 
siby 2016-07-05 19:19:25
so great. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക