Image

മൈന്‍ഡ് റീഡര്‍ നിപിന്‍ നിരവത്ത് ഫോമ മയാമി കണ്‍വന്‍ഷന്‍ അതിഥി

വിനോദ് ഡേവിഡ് കോണ്ടൂര്‍ Published on 05 July, 2016
മൈന്‍ഡ് റീഡര്‍ നിപിന്‍ നിരവത്ത് ഫോമ മയാമി കണ്‍വന്‍ഷന്‍  അതിഥി
മാന്ത്രിക കലയില്‍ വേറിട്ടൊരു അവതരണ രീതിയും കലാമികവുംകൊണ്ട ്ടിവി ചാനല്‍ ഷോകളിലൂടെ മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത മൈന്റ് റീഡര്‍, മെന്റെലിസ്റ്റ് നിപിന്‍ നിരവത്ത് ഫോമ മയാമി കണ്‍വന്‍ഷന്‍ നഗരിയില്‍ അതിഥിയായി വരുന്നു.

ആധുനിക മനശാസ്ത്രത്തിന്റെയും ബോഡിലാംഗ്വേജ്, ഹിപ്‌നോസിസ് തുടങ്ങിയവയുടെ സഹായത്താല്‍ അവതരിപ്പിക്കുന്ന മെന്റെലിസം ഷോ അണ് ഇന്റൂഷന്‍സ്. നിരവധി പ്രഗല്‍ഭരുടെ മനസ്സ് വായിക്കുന്ന വിദ്യയിലൂടെ ഇതിനോടകം ആയിരത്തില്‍പരം ഷോ ചെയ്തുകഴിഞ്ഞു.

അത്ഭുതകലകളുടെ പുതുമകളും കാലത്തിനനുസരിച്ച് കലയില്‍ വരുത്തിയ മാറ്റങ്ങളുമാണ് നിപിന്‍ നിരവത്തിനെ വേറിട്ടതാക്കുന്നത്. 1992 ല്‍ സ്‌കൂള്‍ സാഹിത്യ സമാജത്തില്‍ അവതരിപ്പിച്ച ചെറിയ മാജിക്കില്‍ തുടങ്ങി 1999 ലെ ദി ഗ്രേറ്റ് ഫയര്‍ എസ്‌കേപ്പ് ആക്ട്, അന്ധവിശ്വാസത്തിനും അനാചാരങ്ങള്‍ക്കും വേണ്ടി ബോധവല്‍ക്കരിക്കാന്‍ 2004ലെ തെരുവ് മാജിക്, മറ്റനേകം ടെലിവിഷന്‍ ഷോകള്‍, ശാന്തി മന്ത്ര എന്ന പേരില്‍ മാന്ത്രിക യാത്ര സ്‌പെഷല്‍ സ്‌കൂള്‍ (മെന്റലി ചലഞ്ചട് ആയ) കുട്ടികള്‍ക്കായി അവതരിപ്പിച്ചു. രാഷ്ട്രിയ ലോകം ഉറ്റുനോക്കിയ പി.സി.ജോര്‍ജിന്റെ മനസ്സുവായിച്ച് പെട്ടിയില്‍ അടക്കം ചെയ്തത് 2013 ലെ എക്കാലത്തെയും ഹിറ്റ് പ്രോഗ്രാം ആയിരുന്നു.

2016 മേയ് 12 ന് വോട്ട് എന്റെ അവകാശം എന്ന ആശയം പ്രചരിപ്പിക്കാന്‍ എറണാകുളം ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ അവതരിപ്പിച്ച ഷോ ജനശ്രദ്ധ നേടിയ ഒന്നാണ്. കളക്ടര്‍ ആര്‍.രാജനാണിക്യം മനസ്സില്‍ വിചാരിച്ച ഒരു ചിത്രം സദസ്സില്‍ വച്ച് കണ്ണുകളില്‍ നോക്കി വരച്ചതും സദസ്സില്‍ നിന്നു കളക്ടര്‍ വിളിച്ച ഒരാളെ ഫിപ്പ്‌നോട്ടിസത്തിന്റെ സഹായത്തില്‍ ഉറക്കി എന്ത് ചോദ്യത്തിനും ''എന്റെ വോട്ട് എന്റെ അവകാശം എന്ന വാക്ക് മാത്രം ഹിപ്പനോട്ടിസത്തിനു വിധേയനായ വ്യക്തി പറഞ്ഞതും, ഒന്നു മുതല്‍ പത്ത് വരെ എണ്ണാന്‍ ആവശ്യപ്പെട്ടപ്പോള്‍ '4' എന്ന നമ്പര്‍ വോട്ട് എന്ന് മാത്രം വായിക്കാന്‍ കഴിഞ്ഞും, സദസ്യര്‍ 'വോട്ട്' എന്ന വാക്ക് ഉച്ചരിക്കുമ്പോള്‍ അറിയാതെ അയാള്‍ കൈയ്യടിച്ചുകൊണ്ടിരുന്നതും ഏറെ ശ്രദ്ധേയമായി. 
മൈന്‍ഡ് റീഡര്‍ നിപിന്‍ നിരവത്ത് ഫോമ മയാമി കണ്‍വന്‍ഷന്‍  അതിഥി മൈന്‍ഡ് റീഡര്‍ നിപിന്‍ നിരവത്ത് ഫോമ മയാമി കണ്‍വന്‍ഷന്‍  അതിഥി
Join WhatsApp News
XAVIERPAULSON 2016-07-07 02:47:10
polichu

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക