Image

സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന അസ്സംബ്ലി ഡാളസ്സില്‍

ചാര്‍ളി വര്‍ഗീസ്‌ പടനിലം Published on 04 February, 2012
സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന അസ്സംബ്ലി ഡാളസ്സില്‍
ഹൂസ്റ്റണ്‍ : സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന മൂന്നാമത്‌ അസ്സംബ്ലി മീറ്റിംഗ്‌ ഫെബ്രുവരി 9 മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ ഡാളസ്‌ (ഗാര്‍ലാന്‍ഡ്‌) സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌!സ്‌ ചര്‍ച്ചില്‍ വയ്‌ച്ചു നടക്കും.

ഫെബ്രുവരി 9 ന്‌ വൈകിട്ട്‌ 6 മുതല്‍ 9 വരെയും ഫെബ്രുവരി 10 ന്‌ 9.30 മുതല്‍ 12 .30 വരെയും വൈദീക മീറ്റിങ്ങും അതിനു ശേഷം 2 മണി മുതല്‍ 7 മണിവരെയും ഫെബ്രുവരി 11 ന്‌ 9 .30 മുതല്‍ 12 .30 വരെ ഭദ്രാസന ജനറല്‍ അസ്സംബ്ലിയും മാനേജിംഗ്‌ കമ്മിറ്റികളിലേയ്‌ക്കുള്ള തിരഞ്ഞെടുപ്പും ഭദ്രാസന മെത്രാപോലിത്ത അഭി. അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ മേട്രാപോലീതായുടെ അധ്യക്ഷതയില്‍ നടക്കും. സമ്മേളന നടത്തിപ്പിനായി റവ. ഫാ. തമ്പാന്‍ വര്‍ഗീസ്‌ ചെയര്‍മാന്‍ വിപുലമായ കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തിയ്‌ക്കുന്നു.

സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന അസ്സംബ്ലി ഡാളസ്സില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക