അമേരിക്കന്‍ മണ്ണില്‍ ഇങ്ങനെ ഒരു സംരംഭം ഇതു ആദ്യം . അമേരിക്കന്‍ മലയാളി യുവ
സമൂഹത്തെ സംഗീതമയമാക്കുവാന്‍ ഫൊക്കാനാ മികച്ച ഗായികാ ഗായകന്മാരെ കണ്ടെത്തുവാന്‍
ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ചു നടത്തിയ സ്റ്റാര്‍ സിംഗര്‍ ജൂനിയര്‍
മത്സരത്തില്‍ അഞ്ജന ഒന്നാം സ്ഥാനവും ശ്രുതി രണ്ടാം സ്ഥാനവും നേടി.
ഗായകരായ
ജി.വേണുഗോപാല്‍,സംഗീത സംവിധായകന്‍ ബിജി ബാല്‍ ,ഗായിക സിതാര കൃഷ്ണകുമാര്‍
എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍ .അമേരിക്കന്‍ മലയാളി സമൂഹത്തില്‍ വലിയ
തിരക്കിനിടയില്‍ സംഗീതം പഠിപ്പിക്കുവാനും ഒരു വലിയ വേദിയില്‍ അതു അവതരിപ്പിച്ചു
പ്രതിഭ തെളിയിക്കുവാനും ഫൊക്കാന അവസരം ഒരുക്കിയത് അഭിനന്ദനാര്‍ഹം തന്നെ
.മലയാളത്തിലെ സംഗീത പ്രതിഭകളെ വിധികര്‍ത്താക്കളാക്കി പങ്കെടുക്കുന്ന കുട്ടികളുടെ
കോണ്‍ഫിഡന്‍സും വര്‍ദ്ധിപ്പിച്ചു ഫൊക്കാന നേതൃത്വം.
ശ്രവണസുന്ദരങ്ങളായ
ശബ്ദങ്ങള്‍ കൊണ്ട് മനസ്സില്‍ വികാരങ്ങള്‍ സൃഷ്ടിച്ചു രസിപ്പിക്കുന്ന ഒരു കലയാണു്
സംഗീതം.രാഗ താള പദാശ്രയമായതാണ് സംഗീതം എന്നാണ് നാട്യശാസ്ത്രത്തില്‍
സംഗീതത്തെക്കുറിച്ചു പറയുന്നത്.സമ്യക്കാകുന്ന ഗീതം (നല്ല ഗീതം) എന്നാണ് സംഗീതം എന്ന
വാക്കിനര്‍ത്ഥം .ശ്രോതാക്കളില്‍ സന്തോഷം,ദുഃഖം, അനുകമ്പ, തുടങ്ങിയ വികാരങ്ങള്‍
ഉളവാക്കാന്‍ സംഗീതത്തിനു കഴിയുമെന്ന് വിശ്വസിക്കുന്നു. ഫൊക്കാന സ്റ്റാര് സിംഗര്‍
വേദിയില്‍ കൊച്ചു കുട്ടികളുടെ പ്രകടനത്തെ കര ഘോഷത്തോടെയാണ് കാനഡയിലെ മലയാളികള്‍
വരവേറ്റത് .
കര്‍ണാടകസംഗീതത്തിന്റെയും ഒരളവുവരെ
ഹിന്ദുസ്ഥാനിസംഗീതത്തിന്റെയും വശ്യതയില്‍ വീണ് പോയ മലയാളികളുടെ രുചിബോധം നിരവധി
നാട്ട് വൈവിദ്ധ്യങ്ങളെ ഓര്‍മകളില്‍ നിന്ന് പോലും അകറ്റികഴിഞ്ഞു എന്നു ചിലര്‍
പറയുമെങ്കിലും ഫൊക്കാന സ്റ്റാര് സിംഗര്‍ വേദി തികച്ചും സംഗീത മയം ആയിരുന്നു .
വടക്കന്‍പാട്ടിന്റെ ഈണങ്ങളും ,പടയണിയുടെ ഗോത്രഭാവഗംഭീരമായ ശീലുകളും,
പുള്ളുവന്‍പാട്ടിന്റെ പരുക്കന്‍ സ്വരഗതികളും, കൈകൊട്ടിക്കളിപാട്ടിന്റെ ഒക്കെ
പെയ്തിറങ്ങിയ വേദി . ഭാരതീയവും പാശ്ചാത്യവുമായ ഈണങ്ങളെ താല്‍കാലികവിഭ്രമം
സൃഷ്ടിക്കാനുതകും വണ്ണം ചലച്ചിത്രലളിതഗാനങ്ങളില് വിനിവേശിപ്പിക്കുന്നവരുടെ
പിന്‍ഗാമികളാവാനാണ് ഇളംതലമുറക്കാരുടെ ശ്രമം. എന്നാല്‍ ഈ രീതിക്ക് സമഗ്രമായ ഒരു
മാറ്റം ഉണ്ടാക്കുവാന്‍ ഒരു ചെറു തിരി തെളിക്കുക എന്നാ ഉദ്ദേശത്തോടെയാണ് "ഫൊക്കാന
സ്റ്റാര് സിംഗര്‍ "മത്സരത്തിനു തുടക്കമിട്ടത് . ദക്ഷിണേന്ത്യയിലെ പ്രമുഖ സംഗീത
സംവിധായകന്റെ ശിക്ഷണത്തില് ചലച്ചിത്രഗാനം പാടാനുള്ള അവസരമാണ് വിജയികള്‍ക്ക്
ലഭിക്കുക .കഴിവുള്ള യുവ തലമുറയിലെ പ്രതിഭകളെ അവസരങ്ങളുടെ ലോകത്തേക്ക് കൈ പിടച്ചു
ഉയര്ത്തുവാനായ് ഉള്ള ഫൊക്കാനയുടെ തുടര്ച്ചയായുള്ള ശ്രമങ്ങളുടെ ഭാഗം ആണ് ഫൊക്കാന
സ്റ്റാര് സിംഗര്.പതിനാറ് വയസില് താഴെയുള്ള ആണ്‍കുട്ടികളും പെണ്കുട്ടികളും ആണ്
ജൂനിയര്വിഭാഗത്തില്‍ മത്സരിച്ചത് . ഈ സംഗീത മാമാങ്കത്തിന് നേതൃത്വം നല്‍കിയത്
ഫൊക്കാനയുടെ യുവ നേതാക്കളായ ബിജു കട്ടത്തറ,ശബരിനാഥ്,ഡോമിനിക് ജോസഫ്,സാവിയോ ഗോവ്യസ്,
രാജീവ് ദേവസി , സജായ് സെബാസ്റ്റ്യന് എന്നിവരാണ് .