Image

എക്‌സിറ്റാണ് ഭായി, ഇപ്പോള്‍ താരം! (പകല്‍ക്കി­നാ­വ്­-9: ജോര്‍­ജ് തു­മ്പ­യില്‍)

Published on 04 July, 2016
എക്‌സിറ്റാണ് ഭായി, ഇപ്പോള്‍ താരം! (പകല്‍ക്കി­നാ­വ്­-9: ജോര്‍­ജ് തു­മ്പ­യില്‍)
ബ്രാ, ബ്രാ, ബ്രി, ബ്രീ... ഹാസ്യ­സാ­ഹി­ത്യ­കാ­രന്‍ വേ­ളൂര്‍ കൃ­ഷ്­ണന്‍­കു­ട്ടി­യു­ടെ ഒ­രു പു­സ്­ത­ക­ത്തി­ന്റെ പേ­രാ­ണ് മേല്‍ സൂ­ചി­പ്പി­ച്ചത്. ഇ­ത് ഇ­പ്പോള്‍ അ­തീ­വ പ്ര­സ­ക്ത­മാ­യി­രി­ക്കുന്നു. കാ­രണം, ഏ­താ­ണ്ട് ഇ­തേ പേ­രില്‍ തു­ട­ങ്ങു­ന്ന ഒ­രു പേ­രാ­ണ് ഇ­പ്പോള്‍ ലോക­ത്തെ ആ­കെ ഞെ­ട്ടി­ക്കു­കയും ഭീ­തി­പ്പെ­ടു­ത്തു­കയു­മൊ­ക്കെ ചെ­യ്യു­ന്നത്. സംഭ­വം എല്ലാ­വര്‍ക്കും അ­റി­യാ­മ­ല്ലോ. എ­ങ്കിലും സം­ഭ­വ­ത്തെ­ക്കു­റി­ച്ച് വലി­യ ധാ­ര­ണ ഇല്ലാ­ത്ത­വര്‍­ക്കാ­യി സംഗ­തി ഒ­ന്നു പ­റ­യു­ക­യാ­ണ്.

ബ്രി­ട്ടന്‍ യൂ­റോ­പ്യന്‍ യൂ­ണി­യ­നില്‍ നിന്നും പു­റ­ത്തു പോക­ണമോ എന്ന­തു സം­ബന്ധ­ച്ച് ന­ടത്തി­യ ഹി­ത­പ­രി­ശോ­ധ­ന­യാ­യി­രു­ന്നു ബ്രെ­ക്‌­സിറ്റ്. ബ്രി­ട്ടനും എ­ക്‌­സിറ്റും കൂ­ടി ചേര്‍­ന്നു ന­ല്ലൊ­രു പ­ദം ഇം­ഗ്ലീ­ഷ് ഭാ­ഷ­യ്­ക്ക് കി­ട്ടി ബ്രെ­ക്‌­സിറ്റ്. വേ­ളൂ­രി­ന്റെ ഭാ­ഷ­യില്‍ ബ്രാ, ബ്രാ, ബ്രി, ബ്രീ-യില്‍ തു­ടങ്ങി­യ വേ­റൊ­രു പ­ദം കൂടി. അതും അ­ത്യ­ന്തി­കം അ­ത്യാ­ധു­നി­ക­മാ­യ­ത്. എ­ന്നാല്‍ സംഗ­തി അതല്ല. ലോ­ക­മാ­കെ വി­സ്­മ­യി­പ്പി­ക്ക­പ്പെ­ടു­ന്ന നി­ലയില്‍ സംഗ­തി ഇ­പ്പോള്‍ ഒ­രു കൊ­ച്ചു കൊ­ടു­ങ്കാ­റ്റാ­യി വ­ള­രു­ക­യാ­ണ്. എ­ല്ലാ­വരും ബ്രാ, ബ്രാ, ബ്രി, ബ്രീ മാറ്റി ഇതി­നോടു ഓരോ പ­ദ­ങ്ങള്‍ ചേര്‍­ത്തു വ­ച്ച് എ­ക്‌­സി­റ്റ് അ­ടി­ക്കുന്ന­തു കാ­ണു­മ്പോള്‍ ത­ല­യില്‍ കൈവ­ച്ച് ഇ­രിക്കാനേ തോ­ന്നു­ന്നുള്ളു.

കോ­പ്പ അ­മേ­രി­ക്ക ഫുട്‌­ബോ­ളില്‍ അര്‍­ജന്റീന തോ­റ്റ­പ്പോള്‍ അ­ത് അര്‍ക്‌­സി­റ്റ് ആയി. അ­തി­നു കാ­ര­ണ­ക്കാ­ര­ന്‍ ക്യാ­പ്­റ്റന്‍ മെ­സി­യാ­ണെ­ന്നു ധ­രി­ച്ച് അ­ത് മെ­ക്‌­സി­റ്റ് ആയ­തു ലോ­കം കണ്ടു. ഇ­പ്പോള്‍ അതി­നോ­ടു പ­ലരും പ­ലതും ചേര്‍­ത്തു­വ­യ്­ക്കു­ന്നു. ബ്രെ­ക്‌­സിറ്റ്, അര്‍­ക്‌­സിറ്റ്, മെ­ക്‌­സി­റ്റ്... അങ്ങനെ അങ്ങ­നെ സണ്‍­ഡേ പ­ള്ളി­യി­ല്‍ പോ­കാ­തെ മു­ങ്ങു­ന്ന­വര്‍ ചര്‍­ക്‌­സിറ്റ്. ഗ്രോസ­റി ഷോ­പ്പില്‍ പോ­കാ­തി­രി­ക്കു­ന്ന പ്ര­തി­ഭാസ­ത്തെ ഗ്രോ­ക്‌­സിറ്റ്. അസോ­സി­യേ­ഷ­നു­ക­ളോടു വെറു­പ്പു­ള്ള­വര്‍ക്ക് അക്‌സി­റ്റ്. വ­ണ്ടി­യില്‍ ഗ്യാ­സ് അ­ടി­ക്കാ­തി­രി­ക്കു­ന്ന സം­ഗ­തി­ക്ക് ഗ്യാ­ക്‌­സിറ്റ്. ഇ­നി യ­ഥാര്‍­ത്ഥ എ­ക്‌­സി­റ്റ് വ­രു­ന്ന­തേ­യു­ള്ള. കൈ­യില്‍ പ­ത്തി­ന്റെ കാ­ശി­ല്ലെ­ന്ന നി­ലയില്‍ ആ­രെ­ങ്കിലും ക­ടം ചോ­ദി­ച്ചാ­ലു­ടന്‍ പ­റ­യു­ക­യായി, ഡോ­ക്‌­സി­റ്റാ­ണ് ഭാ­യി ഡോ­ക്‌­സിറ്റ് ! (ഡോ­ളര്‍ എ­ക്‌­സി­റ്റ് എ­ന്ന ഈ പ­ദ­മാ­യി­രിക്കും വരും കാല­ത്ത് അ­മേ­രി­ക്കന്‍ മ­ല­യാ­ളി­കള്‍ കൂ­ട്ട­ത്തോ­ടെ ഉ­പ­യോ­ഗി­ക്കു­ന്ന­തെ­ന്ന് ഭാ­വി പ്ര­വച­നം ന­ട­ത്തു­ന്ന­വര്‍ മുന്‍­കൂര്‍ പ­റ­ഞ്ഞി­ട്ടു­ണ്ട്.) ഇ­നി നാ­ട്ടി­ലേ­ക്ക് പോ­കാന്‍ വി­മാ­ന­ടിക്ക­റ്റ് കി­ട്ടാ­ത്ത­പ്പോ­ഴോ, ഇ­ല്ലാ­ത്ത­പ്പോഴോ ഫ്‌­ളൈ­ക്‌­സി­റ്റ് ആ­യി എ­ന്നാ­ണ് പ­റ­യുക.

ഓ­ടി നട­ന്നു പ­ണി­യെ­ടു­ത്തു ഒ­ന്നി­ലും ശ്ര­ദ്ധി­ക്കാ­തെ എല്ലാം കു­ള­മാ­ക്കു­ന്നവ­രെ എന്തു വി­ളി­ക്കും? അങ്ങനെ ഓ­ടി­ച്ചാ­ടി എല്ലാ­ത്തിലും പേ­രെ­ടു­ക്കാന്‍ ശ്ര­മി­ച്ചു പ­രാ­ജ­യപ്പെടു­ന്നവ­രെ എ­ന്തു വി­ളി­ക്കും? എല്ലാ­യി­ടത്തും സ്വ­ന്തം കാര്യം സി­ന്ദാ­ബാ­ദ് എ­ന്നു മു­ദ്രാ­വാക്യം മു­ഴ­ക്കി ഒന്നും കി­ട്ടാ­തെ നാ­ണം കെ­ട്ടു മ­ട­ങ്ങു­ന്നവ­രെ എ­ന്തു വി­ളി­ക്കും? അ­തി­നു ത­ല പു­ക­യ്‌­ക്കേ­ണ്ട­തില്ല. അ­വര്‍­ക്ക് വേ­ണ്ടി­യാ­ണ് നി­ഘ­ണ്ടു­വി­ലെ ഏ­റ്റവും ശ്ര­ദ്ധേ­യമായ വാ­ക്ക് ത­ന്നെ ഉ­ണ്ടാ­ക്കിയ­ത് സെല്‍­ക്‌­സി­റ്റ്. (സെല്‍ഫ്+ എ­ക്‌­സി­റ്റ്= സെല്‍­ക്‌­സി­റ്റ്). ഇങ്ങ­നെ എ­ക്‌­സി­റ്റു­ക­ളു­ടെ ഒ­രു വലി­യ പൂ­രം ത­ന്നെ­യാ­ണ് ഇ­പ്പോള്‍ ലോ­ക­മെങ്ങും ത­രം­ഗ­മാ­യി കൊ­ണ്ടി­രി­ക്കു­കയാ­ണ്. ഇതി­ലേക്ക് ചെറുതും വലു­തു­മായ സംഭാ­വ­ന­കള്‍ നല്‍കാന്‍ തയ്യാ­റു­ള്ള­വര്‍ ഉടന്‍ തന്നെ പദ­നി­ഘണ്ടു എടുത്തു ഗവേ­ഷണം തുടര്‍ന്നു കൊള്ളു­ക. അമേ­രി­ക്ക­യില്‍ ഉണ്ടാ­വു­ന്നതും യൂറോ­പ്പി­ലു­ണ്ടാ­വു­ന്ന­തു­മായ ഒട്ടു­മിക്ക സംഭ­വ­ങ്ങ­ളു­ടെ­യെല്ലാം അല­യൊ­ലി­കള്‍ പടര്‍ന്നു പന്ത­ലി­ച്ചെ­ത്തുന്ന കൊച്ചു കേര­ള­ത്തില്‍ ഇതിന്റെ അല­യൊ­ലി­കള്‍ ഉണ്ടാ­യി­ട്ടി­ല്ലെന്നു തോന്നു­ന്നു. ഇതിനു വേണ്ടി ഓണ്‍ലൈന്‍ വാര്‍ത്ത­ക­ളിലം ടിവി ചാന­ലു­ക­ളിലെ ആക്ഷേ­പ­ഹാസ്യ പരി­പാ­ടി­ക­ളിലും മുഴു­കി­യെ­ങ്കിലും സമാ­ന­മായ എക്‌സി­റ്റു­ക­ളൊന്നും തന്നെ അവിടെ നിന്നു പൊന്തി വന്നി­ട്ടി­ല്ല. കേര­ള­ത്തില്‍ ഇപ്പോഴും ജയ­രാ­ജ മന്ത്രിയുടെ ജോക്കിങ് എക്‌സി­റ്റു­ക­ളാണ് മുന്നേ­റി­ക്കൊ­ണ്ടി­രി­ക്കു­ന്ന­ത്. അവിടെ വേണ­മെ­ങ്കില്‍ ജക്‌സിറ്റ് എന്ന പദം പരീ­ക്ഷി­ക്കാ­വു­ന്ന­താ­ണ്. ഗവര്‍ണ­റുടെ നയ­പ്ര­ഖ്യാ­പന പ്രസം­ഗ­ത്തി­നി­ട­യില്‍ എല്‍ദോസ് കുന്ന­പ്പള്ളി എംഎല്‍എ ഇരുന്ന് കൂര്‍ക്കം വലി­ച്ചു­റ­ങ്ങു­ന്നതും അദ്ദേ­ഹത്തെ വി.ടി ബല്‍റാം എംഎല്‍എ കൊട്ടി­വി­ളി­ക്കു­ന്ന­തു­മൊ­ക്കെ­യാ­യി­രുന്നു കേര­ള­ത്തിലെ വിശേ­ഷ­ങ്ങള്‍. അങ്ങനെ വേണ­മെ­ങ്കില്‍ നിക്‌സിറ്റ് എന്ന പദം നമ്മുടെ സാമാ­ജി­ക­ന്മാര്‍ക്ക് ഉപ­യോ­ഗി­ക്കാ­വു­ന്ന­താ­ണ്. നിയ­മ­സ­ഭ­യില്‍ നിന്ന് എക്‌സിറ്റ് ആകു­ന്ന­തിന്റെ കോഡായി അതു പരി­ഷ്ക്ക­രി­ക്കാ­നുള്ള സാധ്യ­ത­യു­മു­ണ്ട്. എന്താ­യാ­ലും, ഒരു കാര്യം പ്രത്യേകം പറ­യേ­ണ്ടി­യി­രി­ക്കു­ന്നു. കേര­ള­ത്തിലെ ട്രോള­ന്മാരും പരി­വാ­ര­ന്മാരും ഇതുവരെ അവിടെ ബ്രെക്‌സിറ്റ് അനു­ക­രണ സാധ്യത ഉപ­യോ­ഗി­ച്ചി­ട്ടി­ല്ല. ഇപ്പോഴും ഇതി­നൊരു ചാന്‍സ് അവിടെ നില­നില്‍പ്പു­ണ്ടെന്ന് പ്രത്യേകം വായ­ന­ക്കാരെ ഓര്‍മ്മി­പ്പി­ക്കു­ന്നു.

പ­ണ്ട് തീ­യേ­റ്റ­റില്‍ സിനി­മ കാ­ണു­മ്പോള്‍ പു­റ­ത്തേ­ക്കു­ള്ള വാ­തി­ലി­ന്റെ മു­ക­ളില്‍ ചു­മന്ന ലൈ­റ്റ് തെ­ളി­ഞ്ഞു നി­ന്ന­താ­ണ് എ­ക്‌­സി­റ്റ് പദ­ത്തെ പ­രി­ചി­ത­മാ­ക്കി­യത്. അമേ­രി­ക്ക­യില്‍ ഇത് എല്ലാ­യി­ട­ത്തു­മുള്ള ഒരു സാധാ­രണ സേഫ്റ്റി സംഗതി മാത്രം. പി­ന്നീട­ത് വി­ദേ­ശ­നാ­ടു­ക­ളില്‍ നി­ന്നും വി­സ എ­ക്‌­സി­റ്റ് ന­ട­ത്തു­ന്ന വി­ധ­ത്തില്‍ ആ പേ­ര് പി­ന്നെ­യും ശ­രി­ക്ക് കേട്ടു. പി­ന്നെ എ­ക്‌­സി­റ്റു­കള്‍ കേള്‍­ക്കാ­ത്ത­യി­ട­മില്ലാ­തായി. അങ്ങ­നെ ബ്രി­ട്ടന്‍ എ­ക്‌­സി­റ്റായ­തു മു­തല്‍ ബ്രെ­ക്‌­സിറ്റും കോ­പ്പ അ­മേ­രി­ക്ക ക­ഴി­ഞ്ഞ­തോ­ടെ മെ­ക്‌­സിറ്റും പോ­പ്പു­ല­റായി. വേ­ളൂര്‍ കൃ­ഷ്­ണന്‍­കു­ട്ടി പ­റഞ്ഞ­തു പോലെ, ബ്രാ ബ്രാ ബ്രി ബ്രീ പോ­ലെ തൊ­ട്ട­തി­നു പി­ടി­ച്ച­തി­നു­മെല്ലാം .....ക്‌­സി­റ്റ് വ­ന്നാല­ത്തെ അ­വ­സ്ഥ ഒന്ന് ഓര്‍­ത്തു നോക്കൂ. വാ­യി­ക്കാ­ത്തവ­രെ നോ­ക്കി റെ­ക്‌­സിറ്റ്, രാ­ഷ്ട്രീ­യ­മില്ലാ­ത്ത­വര്‍­ക്ക് പെ­ക്‌­സിറ്റ്, പ­ണി­യില്ലാ­ത്ത­വര്‍­ക്ക് ജെ­ക്‌­സി­റ്റ് തു­ട­ങ്ങി­യ­വ ഉ­പ­യോ­ഗി­ക്കേ­ണ്ടി വ­രു­മ്പോള്‍ ഇ­തില്‍ നി­ന്നൊ­ക്കെ എ­ക്‌­സി­റ്റ് അ­ടിക്കു­ക മാ­ത്ര­മേ ര­ക്ഷ­യു­ള്ളു..
Join WhatsApp News
FOKANA Delegate,NY 2016-07-05 11:51:56
പ്രവാചകരും  പ്രവചനവും  എവിടെ 
എന്‍റെ  തുംബ്ബയിലെ ?
fokkna പ്രസിഡന്റ്‌  ആരെന്നു
പ്രവചനം  പോക്കറ്റില്‍ത്തിരുകി  
ഞെളിപിരി  കൊള്ളാത് 
തുറന്നു വായിക്കു തുമ്പയിലെ 
പൌലോ , ഫിലിപ്പ് ,ജോസ് 
മാദവന്‍ മുതലായവര്‍ 
തല തല്ലി ചാവുന്നു 
ഇ നേതാക്കള്‍ ഇല്ലേല്‍ 
അമേരിക്കന്‍  മലയാളിയെ 
ആരു കാത്തു സുഷികകും
പ്രവചനം പുറത്ത് എടുക്കു 
തുമ്പയിലെ തുമ്പയിലെ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക