Image

ലേക്‌ഷോര്‍ നഴ്‌സിംഗ് സമരത്തിന് പിന്തുണയുമായി പ്രവാസി മലയാളി സംഘടനകളും

Published on 04 February, 2012
ലേക്‌ഷോര്‍ നഴ്‌സിംഗ് സമരത്തിന് പിന്തുണയുമായി പ്രവാസി മലയാളി സംഘടനകളും
കൊച്ചി: വേതനവര്‍ധനവ് ആവശ്യപ്പെട്ട് കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയില്‍ സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക് പിന്തുണയുമായി പ്രവാസി മലയാളി സംഘടനകള്‍ രംഗത്ത്. ഫിലഡല്‍ഫിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടന പിയാനോ ആണ് സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക് പിന്തുണയുമായി എത്തിയത്. സമരസ്ഥലത്തെത്തിയ പിയാനോ പ്രതിനിധിയും പ്രവാസി മലയാളിയുമായ വിന്‍സെന്റ് ഇമ്മാനുവലും ഉഷാ കൃഷ്ണകുമാറും പൊരിവെയിലത്ത് സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക് മിഠായികളും ഐസ്ക്രീമും വിതരണം ചെയ്തു.

അപ്രതീക്ഷിതമായി എത്തിയ മധുരോപഹാരം നഴ്‌സുമാര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. പ്രമുഖ വ്യവസായി എം.എ.യൂസഫലിയുടെ ഉടമസ്ഥതയിലുള്ളതാണ് ലേക്‌ഷോര്‍ ആശുപത്രി. നഴ്‌സുമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഫോമയുടെ നേതൃത്വത്തില്‍ ഈ മാസം ഒമ്പതിന് നിരാഹാര സമരം നടത്തുമെന്ന് ഫോമ ഭാരവാഹി അനിയന്‍ ജോര്‍ജ് പ്രസ്താവനയില്‍ പറഞ്ഞു. എല്ലാ പ്രവാസി മലയാളികളും ഫോമയുടെ സമരവുമായി സഹകരിക്കണമെന്ന് പിയാനോ പ്രസിഡന്റ് ബ്രിജിറ്റ് വിന്‍സെന്റ്, സെക്രട്ടറി റോസി പടയാട്ടില്‍ ട്രഷറര്‍ ലൈലാ മാത്യു എന്നിവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
ലേക്‌ഷോര്‍ നഴ്‌സിംഗ് സമരത്തിന് പിന്തുണയുമായി പ്രവാസി മലയാളി സംഘടനകളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക