Image

ബ്രെക്‌സിറ്റ്: പുറത്താക്കല്‍ ഭീഷണിയില്‍ വിദ്യാര്‍ഥികളും

Published on 04 July, 2016
ബ്രെക്‌സിറ്റ്: പുറത്താക്കല്‍ ഭീഷണിയില്‍ വിദ്യാര്‍ഥികളും

 ലണ്ടന്‍: യൂറോപ്യന്‍ പശ്ചാത്തലത്തില്‍നിന്നുള്ള കുട്ടികളെ വിദ്യാര്‍ഥികളും ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തുനിന്നു പുറത്താക്കപ്പെടുമെന്ന ആശങ്കയില്‍. ഇതു സംബന്ധിച്ച് കുട്ടികളുടെയും മാതാപിതാക്കളുടെയും ആശങ്ക വിവിധ സ്‌കൂള്‍ മേധാവികള്‍ പ്രധാനമന്ത്രിയെ എഴുതി അറിയിച്ചിരിക്കുകയാണ്. 

പുതിയ സാഹചര്യത്തില്‍ സമുദായ സംഘര്‍ഷത്തിനും വംശീയ അധിക്ഷേപത്തിനും സാധ്യത വര്‍ധിച്ചിരിക്കുകയാണെന്നു നാഷണല്‍ അസോസിയേഷന്‍ ഓഫ് ഹെഡ് ടീച്ചേഴ്‌സ് ജനറല്‍ സെക്രട്ടറി റസല്‍ ഹോബി.

യൂറോപ്യന്‍ യൂണിയന്‍ പശ്ചാത്തലത്തില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ കാര്യത്തില്‍ എത്രയും വേഗം സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക