Image

ആശുപത്രികള്‍ക്കെതിരേ വഞ്ചനാക്കുറ്റത്തിന്‌ കേസെടുക്കും: മന്ത്രി

Published on 04 February, 2012
ആശുപത്രികള്‍ക്കെതിരേ വഞ്ചനാക്കുറ്റത്തിന്‌ കേസെടുക്കും: മന്ത്രി
കൊച്ചി: കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാരുടെ ശമ്പളം സംബന്ധിച്ച്‌ കൃത്രിമ രേഖകള്‍ നല്‍കിയ ആശുപത്രികള്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിന്‌ കേസെടുക്കുമെന്ന്‌ തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. ഇപ്പോള്‍ നഴ്‌സുമാര്‍ നടത്തിവരുന്ന സമരത്തിനെതിരെ എസ്‌മ പ്രയോഗിക്കില്ല. നഴ്‌സുമാരുടെ ശമ്പളം ബാങ്ക്‌ വഴി നല്‍കാന്‍ സംവിധാനം ഉണ്‌ടാക്കുമെന്നും വേണ്ടിവന്നാല്‍ ഇതിനായി നിയമനിര്‍മാണം നടത്തുമെന്നും ആശുപത്രി മാനേജ്‌മെന്റുകളുമായി നടത്തിയ ചര്‍ച്ചയ്‌ക്കുശേഷം ഷിബു ബേബി ജോണ്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക