Image

337 ചിക്കന്‍ വിംഗ്‌സ്‌ അരമണിക്കൂര്‍ കൊണ്ട്‌ അകത്താക്കി റിക്കാര്‍ഡ്‌ ഭേദിച്ചു

പി.പി. ചെറിയാന്‍ Published on 04 February, 2012
337 ചിക്കന്‍ വിംഗ്‌സ്‌ അരമണിക്കൂര്‍ കൊണ്ട്‌ അകത്താക്കി റിക്കാര്‍ഡ്‌ ഭേദിച്ചു
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയില്‍ നടന്ന തീറ്റ മത്സരത്തില്‍ 337 ചിക്കന്‍ വിംഗ്‌സ്‌ അരമണിക്കൂര്‍ കൊണ്ട്‌ അകത്താക്കി ജപ്പാനില്‍നിന്നുള്ള ടക്കേറു കൊമ്പിയാഷി റിക്കാര്‍ഡിനുടമയായി.

കഴിഞ്ഞവര്‍ഷം ജോനാഥാന്റെ പേരില്‍ നിലവിലിരുന്ന 255 ന്റെ റെക്കാര്‍ഡാണ്‌ കൊമ്പിയാഷി തകര്‍ത്തത്‌.

ഫെബ്രുവരി മൂന്നിന്‌ (വെള്ളി) വെല്‍സ്‌ഫര്‍ഗൊ സെന്ററില്‍ കൂടിയ ഇരുപതിനായിരത്തോളം ജനങ്ങളെ സാക്ഷിനിര്‍ത്തിയാണ്‌ തീറ്റ മത്സരം സംഘടിപ്പിച്ചത്‌. മത്സരത്തിനു സമ്മാനമായി നിശ്ചയിച്ചിരുന്ന ഇരുപതിനായിരം ഡോളര്‍ വിജയിക്കു ലഭിച്ചു. രണ്ടാം സമ്മാനം ലഭിച്ചയാള്‍ക്ക്‌ 271 ചിക്കന്‍ വിംഗ്‌സേ നിശ്ചിത സമയത്തിനുള്ളില്‍ അകത്താക്കാന്‍ കഴിഞ്ഞുള്ളൂ.
337 ചിക്കന്‍ വിംഗ്‌സ്‌ അരമണിക്കൂര്‍ കൊണ്ട്‌ അകത്താക്കി റിക്കാര്‍ഡ്‌ ഭേദിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക