Image

ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കാന്‍ തൊഴിലുടമക്ക്‌ അധികാരമില്ല: കോടതി

Published on 04 February, 2012
ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കാന്‍ തൊഴിലുടമക്ക്‌ അധികാരമില്ല: കോടതി
ദുബായ്‌: തൊഴിലാളികള്‍ക്ക്‌ പുതുതായി അനുവദിക്കുന്ന ആനുകൂല്യങ്ങള്‍ പിന്നീട്‌ വെട്ടിക്കുറക്കാന്‍ തൊഴിലുടമക്ക്‌ അനുമതിയില്‌ളെന്ന്‌ ദുബൈ കെസ്സേഷന്‍ കോടതി ഉത്ത രവിട്ടു. തൊഴിലാളികള്‍ക്ക്‌ അനുവദിച്ച ബോണസ്‌ ആനുകൂല്യങ്ങള്‍ പിന്നീട്‌ റദ്ദാക്കിയ കമ്പനി നടപടിയുമായി ബന്ധപ്പെട്ട കേസിലെ അന്തിമ വിധിയിലാണ്‌ കോടതി ഇക്കാര്യം വ്യക്തമാക്കിയത്‌. തൊഴിലാളിക്ക്‌ ബോണസ്‌ ഇനന്മിലെ കുടിശ്ശിക നല്‍കണമെന്ന അപ്പീല്‍ കോടതി വിധിക്കെതിരെ കമ്പനി അധികൃതരാണ്‌ കെസേഷന്‍ കോടതിയെ സമീപിച്ചിരുന്നത്‌.

സ്ഥാപനന്മില്‍ പത്ത്‌ വര്‍ഷന്മില്‍ കൂടുതല്‍ സര്‍വീസുള്ളവര്‍ക്ക്‌ വര്‍ഷത്തിലൊരിക്കല്‍ മാസ ശമ്പളന്മിന്‍െറ പകുതി തുക ബോണസ്‌ ഇനത്തില്‍ അനുവദിക്കാനാണ്‌ ഒരു സ്വകാര്യ കമ്പനി തീരുമാനിച്ചിരുന്നത്‌. കുറഞ്ഞ കാലയളവില്‍ നല്‍കിയ ശേഷം ഈ ആനുകൂല്യം കമ്പനി അധികൃതര്‍ റദ്ദാക്കുകയായിരുന്നു. എന്നാല്‍ പിന്നീട്‌ കമ്പനിയില്‍ നിന്ന്‌ പുറന്മാക്കപ്പെട്ട ജീവനക്കാരന്‍ കുടിശ്ശികയായ ഈ ആനുകൂല്യം കൂടി ലഭിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രാഥമിക കോടതില്‍ ഹര്‍ജി നല്‍കി. 6,36,000 ദിര്‍ഹം ഈയിനന്മില്‍ അനുവദിക്കാന്‍ കമ്പനിയോട്‌ ആവശ്യപ്പെടണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. 5000 ദിര്‍ഹം പ്രതിമാസ ശമ്പളന്മില്‍ ജോലി ചെയ്യുകയായിരുന്ന തന്നെ കമ്പനി അകാരണമായി പിരിച്ചുവിടുകയായിരുന്നുവെന്നും ഇയാള്‍ കോടതിയെ അറിയിച്ചു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി, ഇയാള്‍ക്ക്‌ ആനുകൂല്യങ്ങളുടെ കുടിശ്ശിക ഇനന്മില്‍ 66,000 ദിര്‍ഹവും മറ്റേതെങ്കിലും ജോലിയില്‍ പ്രവേശിക്കുന്നില്ലെങ്കില്‍ നാട്ടിലേക്കുള്ള ടിക്കറ്റും നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ വിധിക്കെതിരെ ഹര്‍ജിക്കാരന്‍ അപ്പീല്‍ കോടതിയെ സമീപിച്ചു. അപ്പീല്‍ കോടതി വിധി ഇയാള്‍ക്ക്‌ അനുകൂലമായിരുന്നു. 66,000 ദിര്‍ഹന്മിന്‌ പുറമെ സര്‍വീസ്‌ അവസാനിപ്പിക്കുന്നതിന്‍െറ ഭാഗമായുള്ള ഗ്രാറ്റുവിറ്റി ഇനന്മില്‍ 22,000 ദിര്‍ഹം കൂടി നല്‍കണമെന്ന്‌ കോടതി കമ്പനിക്ക്‌ നിര്‍ദേശം നല്‍കി. എന്നാല്‍ ഈ വിധി സ്വീകരിക്കാന്‍ കമ്പനി അധികൃതര്‍ തയാറായില്ല. അവര്‍ കെസ്സേഷന്‍ കോടതിയെ സമീപിച്ചു. കേസില്‍ വാദം കേട്ട കെസ്സേഷന്‍ കോടതി അപ്പീല്‍ കോടതി വിധി ശരിവെക്കുകയായിരുന്നു.

ഒരിക്കല്‍ അനുവദിക്കുന്ന ഏതെങ്കിലും തരത്തിലുള്ള ആനുകൂല്യങ്ങളില്‍ പിന്നീട്‌ മാറ്റം വരുന്മാനോ എടുത്തുകളയാനോ കമ്പനികള്‍ക്ക്‌ അധികാരമില്ലെന്ന്‌ കെസ്സേഷന്‍ കോടതി ഉച്ചരവിട്ടു. പത്ത്‌ വര്‍ഷന്മില്‍ കൂടുതല്‍ സര്‍വീസുള്ളവര്‍ക്ക്‌ വാര്‍ഷിക ബോണസ്‌ അനുവദിക്കാനുള്ള തീരുമാനം കമ്പനിയുടെ കരട്‌ പ്രമേയം മാത്രമായിരുന്നുവെന്നും പിന്നീട്‌ നടപ്പാക്കല്‍ മെമ്മോ വഴി ഇത്‌ റദ്ദാക്കിയിട്ടുണ്ടെന്നും കമ്പനി വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ആനുകൂല്യം നല്‍കാനുള്ള തീരുമാനം കമ്പനിയുടെ ചെയര്‍മാനാണ്‌ കൈക്കൊണ്ടതെന്ന്‌ കെസ്സേഷന്‍ കോടതി കണ്ടെത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക