Image

ലുഫ്താന്‍സയിലെ തൊഴില്‍ തര്‍ക്കം പരിഹരിച്ചു

Published on 02 July, 2016
ലുഫ്താന്‍സയിലെ തൊഴില്‍ തര്‍ക്കം പരിഹരിച്ചു

   ബെര്‍ലിന്‍: ലുഫ്താന്‍സ മാനേജ്‌മെന്റും തൊഴിലാളികളും തമ്മില്‍ ദീര്‍ഘകാലമായി തുടരുന്ന തൊഴില്‍ തര്‍ക്കത്തിനു പരിഹാരം. ജീവനക്കാരുടെ തൊഴില്‍ സാഹചര്യങ്ങള്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കാണ് പരിഹാരമായിരിക്കുന്നത്.

പതിനായിരക്കണക്കിനു യാത്രക്കാരെ ഗുരുതരമായും നിരന്തരമായും ബാധിച്ച പ്രശ്‌നം കൂടിയാണ് തത്കാലത്തേക്ക് ശമിക്കുന്നത്. 

ലുഫ്താന്‍സ മാനേജ്‌മെന്റും ക്യാബിന്‍ ക്രൂ യൂണിയനായ യുഎഫ്ഒയും തമ്മില്‍ ഒത്തുതീര്‍പ്പ് ധാരണ അംഗീകരിച്ചതായി യൂണിയന്‍ തന്നെയാണ് അറിയിച്ചിരിക്കുന്നത്. ബ്രാന്‍ഡന്‍ബര്‍ഗ് മുന്‍ പ്രസിഡന്റ് മത്യാസ് പ്ലാറ്റ്‌സെക്കിന്റെ മധ്യസ്ഥതയിലായിരുന്നു ചര്‍ച്ച.

വ്യവസ്ഥകളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ജൂലൈ അഞ്ചിനു നടക്കുന്ന ചര്‍ച്ചയില്‍ ഔദ്യോഗികമായി അംഗീകരിച്ച ശേഷമായിരിക്കും ഇതു പരസ്യപ്പെടുത്തുക.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക