Image

എഫ്ഒസി ജര്‍മന്‍ കൗണ്‍സില്‍ സമ്മര്‍ ഫെസ്റ്റ് നടത്തി

Published on 02 July, 2016
എഫ്ഒസി ജര്‍മന്‍ കൗണ്‍സില്‍ സമ്മര്‍ ഫെസ്റ്റ് നടത്തി

 കൊളോണ്‍: ആഗോള കലാസാംസ്‌കാരിക സംഘടനയായ എഫ്ഒസി (ഫ്രണ്ടസ് ഓഫ് ചങ്ങനാശേരി) ജര്‍മന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സമ്മര്‍ ഫെസ്റ്റ് നടത്തി. 

പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം പിതാവിനു സ്വീകരണം നല്‍കി. ഫാ.ജേക്കബ് ആലയ്ക്കല്‍ സിഎംഐ പിതാവിനെയും എഫ്ഒസി കുടുംബാംഗങ്ങളെയും ദേവാലയത്തിലേയ്ക്ക് സ്വാഗതം ചെയ്തു. കൊളോണ്‍ ലൊവ്‌നിഷിലെ സെന്റ് സെവറിന്‍ പള്ളി ഹാളിലാണ് സ്വീകരണപരിപാടി ഒരുക്കിയത്.

നേരത്തെ സെന്റ് സെവറിന്‍ ദേവാലയത്തില്‍ നടന്ന ദിവ്യബലിയില്‍ മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യകാര്‍മികത്വം വഹിച്ചു. സിഎംഐ സഭയുടെ ജര്‍മനിയിലെ കോര്‍ഡിനേറ്റര്‍ ഫാ. ജോര്‍ജ് കുറ്റിയാനിക്കല്‍, ഫാ. ജേക്കബ് ആലയ്ക്കല്‍ സിഎംഐ, ഫാ.ജോണ്‍ കല്ലറയ്ക്കല്‍ സിഎംഐ എന്നിവര്‍ സഹകാര്‍മികരിയിരുന്നു. ജെന്‍സ്, ജോയല്‍ കുമ്പിളുവേലില്‍ എന്നിവര്‍ ശുശ്രൂഷികളായിരുന്നു. അനീഷ് മാറാട്ടുകുളത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഗാനാലാപനം ദിവ്യബലിയെ ഭക്തിമയമാക്കി. 

തുടര്‍ന്നു മുത്തുക്കുടകളുടെ അകമ്പടിയോടെ എഫ്ഒസി കുടുംബാംഗങ്ങള്‍ പിതാവിനെ പാരീഷ് ഹാളിലേയ്ക്ക് ആനയിച്ചു. ഹാളില്‍ കൂടിയ സ്വീകരണ സമ്മേളനത്തില്‍ എഫ്ഒസി പ്രസിഡന്റ് സെബാസ്റ്റ്യന്‍ കരിമ്പില്‍ അധ്യക്ഷത വഹിച്ചു. ജ്യോതി കളത്തിപ്പറമ്പില്‍ പിതാവിനു ബൊക്ക നല്‍കി. മാര്‍ പെരുന്തോട്ടം, ഫാ.വിസ്‌കിര്‍ഷന്‍, ഫാ. കല്ലറയ്ക്കല്‍, എന്നിവര്‍ ഭദ്രദീപം തെളിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. എഫ്ഒസിയുടെ പേട്രണ്‍കൂടിയായ പെരുന്തോട്ടത്തെ ജോസഫ് കളപ്പുരയ്ക്കല്‍ പൊന്നാടയണിയിച്ചു. മാത്യു പാറ്റാനി പ്രാര്‍ഥനാ ഗീതം ആലപിച്ചു. സെന്റ് സെവറിന്‍ പള്ളി വികാരി ഫാ.സ്റ്റെഫാന്‍ വിസ്‌കിര്‍ഷന്‍, ഫാ.ജോണ്‍ കല്ലറയ്ക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജര്‍മനിയിലായാലും സീറോ മലബാര്‍ പാരമ്പര്യക്രമത്തില്‍ ബൈബിള്‍ അടിസ്ഥിതമായ കുടുംബബന്ധങ്ങള്‍ ഊട്ടിഉറപ്പിച്ചു വരുംതലമുറയ്്ക്കു കൈമാറേണ്ട ചുമതലയും കടമയും ഓര്‍മിപ്പിച്ച് പിതാവ് സന്ദേശം നല്‍കി. മാര്‍ പെരുന്തോട്ടം എഫ്ഒസിയുടെ ഉപഹാരം ഫാ. വിസ്‌കിര്‍ഷന് സമ്മാനിച്ചു. ചടങ്ങില്‍ ജോബ് കൊല്ലമന നന്ദി പറഞ്ഞു. ലിബി കരിമ്പില്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു. 

പാരീഷ് കോമ്പൗണ്ടില്‍ കുടുംബാഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്നുള്ള ബാര്‍ബിക്യു പാര്‍ട്ടിയോടെ സമ്മര്‍ഫെസ്റ്റ് അവസാനിച്ചു. സെബാസ്റ്റ്യന്‍ കരിമ്പില്‍ (പ്രസിഡന്റ്) ജോസുകുട്ടി കളത്തിപ്പറമ്പില്‍ (ജന.സെക്രട്ടറി), ജോസഫ് കളപ്പുരയ്ക്കല്‍, ഗ്രിഗറി മേടയില്‍, ജോബ് കൊല്ലമന, ജോയിച്ചന്‍ പഴയചിറ, ജസ്റ്റിന്‍ കളത്തിപ്പറമ്പില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക