Image

ഗോള്‍വായില്‍ ഓണാഘോഷം ഓഗസ്റ്റ് 27ന്

Published on 02 July, 2016
ഗോള്‍വായില്‍ ഓണാഘോഷം ഓഗസ്റ്റ് 27ന്

  ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ഗോള്‍വേ ഇന്ത്യന്‍ കള്‍ചറല്‍ കമ്യൂണിറ്റിയുടെ ആഭ്യമുഖ്യത്തില്‍ മൂന്നാമത് ഓണാഘോഷം 'ഓണം 2016' ഓഗസ്റ്റ് 27നു (ശനി) നടക്കും. 

രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെ ഗോള്‍വേയിലെ ന്യൂക്യാസിലിലുള്ള പ്രസന്റേഷന്‍ പ്രൈമറി സ്‌കൂളിലാണ് ആഘോഷ പരിപാടികള്‍.

ഓണാഘോഷത്തിന്റെ ഭാഗമായി കേരള തനിമയും സംസ്‌കാരിക പൈതൃകവും നിലനിര്‍ത്തുന്ന വിവിധ കലാ കായിക പരിപാടികള്‍, അത്തപ്പൂക്കളം, മാവേലി മന്നന് വരവേല്പ്, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ ഓണക്കളികള്‍, വടംവലി മത്സരം, വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവയും ഗാല്‍വയിലെ കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന കലാവിരുന്നും നടക്കും. 

വിവരങ്ങള്‍ക്ക്: 0894871183.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക