Image

വാട്ടര്‍ഫോര്‍ഡ് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ദുക്‌റോനോ പെരുന്നാള്‍ ജൂലൈ മൂന്നിന്

Published on 02 July, 2016
വാട്ടര്‍ഫോര്‍ഡ് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ദുക്‌റോനോ പെരുന്നാള്‍ ജൂലൈ മൂന്നിന്

  ലണ്ടന്‍: വാട്ടര്‍ഫോര്‍ഡ് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മാര്‍ തോമാശ്ലീഹായുടെ ദുക്‌റോനോ പെരുന്നാള്‍ ആഘോഷിക്കുന്നു.

ജൂലൈ മൂന്നിനു (ഞായര്‍) രാവിലെ 10നു പ്രഭാതനനമസ്‌കാരം തുടര്‍ന്നു 10.30നു നടക്കുന്ന വിശുദ്ധ കുര്‍ബാനക്ക് മാത്യൂസ് മാര്‍ അന്തീമോസ് മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജിനോ ജോസഫ്, ഫാ. ജോബിമോന്‍ സ്‌കറിയ എന്നിവര്‍ സഹകാര്‍മികരായിരിക്കും. 

പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുന്നതിന് ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ.ബിജു മത്തായി പാറെക്കാട്ടില്‍, സഹവികാരി ഫാ.ജോബിമോന്‍ സ്‌കറിയ, സെക്രട്ടറി സജി ഏബ്രഹാം, ട്രസ്റ്റി ആന്‍ഡ്രൂസ് ജോയി എന്നിവര്‍ അറിയിച്ചു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക