Image

യുക്മ നാഷണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്: രജിസ്‌ട്രേഷന്‍ ജൂലൈ ഒന്‍പതു വരെ

Published on 01 July, 2016
യുക്മ നാഷണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്: രജിസ്‌ട്രേഷന്‍ ജൂലൈ ഒന്‍പതു വരെ
ലണ്ടന്‍: യുക്മയുടെ നാലാമത് ഓള്‍ യുകെ മെന്‍സ് ഡബിള്‍സ് നാഷണല്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ഇനിയും രണ്ടാഴ്ചകൂടി ശേഷിച്ചിരിക്കെ, പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ജൂലൈ ഒന്‍പതിനകം രജിസ്റ്റര്‍ ചെയ്യണമെന്നു സംഘാടകര്‍ അറിയിച്ചു. ആദ്യം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന 32 ടീമുകള്‍ക്കായിരിക്കും ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. രജിസ്‌ട്രേഷന്‍ ഫീസ് ടീമിനു മുപ്പത് പൗണ്ട് ആയിരിക്കും. 

യുക്മ ചലഞ്ചര്‍ കപ്പ് ജൂലൈ 16 നാണു(ശനി) നടക്കുക. യുക്മ സൗത്ത് വെസ്റ്റ് റീജണിലെ ശക്തരായ സാലിസ്ബറിയിയാണ് ഈ വര്‍ഷത്തെ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. 

ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കുന്ന എല്ലാ ടീമുകള്‍ക്കും ട്രോഫിയും കാഷ് അവാര്‍ഡും സമ്മാനിക്കും എന്നതാണ് ഈ വര്‍ഷത്തെ ടൂര്‍ണമെന്റിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ടീമിലെ രണ്ടു കളിക്കാര്‍ക്കും ട്രോഫികള്‍ സമ്മാനിക്കും. മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ ടൂര്‍ണമെന്റിന്റെ നടത്തിപ്പിനായി വിപുലമായ ക്രമീകരണങ്ങള്‍ നടന്നുവരുന്നതായി യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി സജീഷ് ടോം അറിയിച്ചു.

ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിനു 401 പൗണ്ടും ചാമ്പ്യന്‍സ് ട്രോഫിയും രണ്ടാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിനു 301 പൗണ്ടും ഫസ്റ്റ് റണ്ണര്‍ അപ്പ് ട്രോഫിയും സമ്മാനിക്കും. മൂന്നും നാലും സ്ഥാനക്കാര്‍ക്ക് യഥാക്രമം 201 പൗണ്ടും സെക്കന്റ് റണ്ണര്‍ അപ്പ് ട്രോഫിയും 101 പൗണ്ടും തേര്‍ഡ് റണ്ണര്‍ അപ്പ് ട്രോഫിയും സമ്മാനിക്കും. ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കുന്ന മറ്റു ടീമുകള്‍ക്കു പ്രോത്സാഹന സമ്മാനമായി 50 പൗണ്ടും ട്രോഫിയും സമ്മാനിക്കും.

വിവരങ്ങള്‍ക്ക്: ടൂര്‍ണമെന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ തോമസ് മാറാട്ടുകളം 07828126981, ടിറ്റോ തോമസ് 07723956930. 

വിലാസം: Brian Whitehead Sports Cetnre, Wick Lane, Downton, Salisbury, Wilshire SP5 3NF. 

റിപ്പോര്‍ട്ട്: അനീഷ് ജോണ്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക