Image

ഡാലസില്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ആത്മീയഭിഷേക ധ്യാനം

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 04 February, 2012
ഡാലസില്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍  നയിക്കുന്ന ആത്മീയഭിഷേക ധ്യാനം
ഗാര്‍ലാന്‍ഡ് : അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്ര ഡയറക്ടര്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നടത്തുന്ന ആത്മീയഭിഷേക ധ്യാനം ഡാലസില്‍ . ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ വിദൂരങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് സൗകര്യമുള്ളതായും ധ്യാനത്തിന്റെ വിജയത്തിനായുള്ള ഒരുക്കുങ്ങള്‍ പുരോഗമിക്കുന്നതായും ഭാരഭാഹികള്‍ അറിയിച്ചു.

ഡാളസ് സെന്റ് തോമസ് സിറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ 24,25,26 തീയതികളിലാണ് ധ്യാനം. പുതുതായി കൂദാശ ചെയ്ത ദേവാലയത്തില്‍ നടക്കുന്ന പ്രഥമ ധ്യാനമാണിത്. ആയിരംപേര്‍ക്ക് വരെ ധ്യാനത്തില്‍ ഇരുന്നു പങ്കെടുക്കുവാനുള്ള സൗകര്യമുണ്ട്. ക്രിസ്ത്യന്‍ ധ്യാനത്തിലൂടെ പ്രശസ്തനായ ബ്രദര്‍ സന്തോഷും ധ്യാനശുശ്രൂഷയില്‍ പങ്കുചേരുന്നു.

അന്‍പതു നോയിന്‍പിനൊരുക്കമായി നടക്കുന്ന ധ്യാനത്തില്‍ പങ്കെടുത്തു ആത്മീയ ഉണര്‍വ് സ്വന്തമാക്കാന്‍ ഡാളസിലെയും പരിസര പ്രദേശങ്ങളിലെയും വിശ്വാസികളെവരെയും ഫൊറോന വികാരി ഫാ. ജോജി കണിയാംപടിക്കല്‍ സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.
മുറിവേറ്റ ഹൃദയങ്ങള്‍ക്ക് ആശ്വാസവും പാപപങ്കിലമായ മനസുകളില്‍ വിമോചനവും സംഭവിക്കാന്‍ വിശുദ്ധ ഗ്രന്ഥത്തിലെ ഓരോ വചനത്തിനും കഴിയും. കര്‍ത്താവിന്റെ ആത്മാവ് നമ്മിലേക്ക് വരുമ്പോള്‍ ദൈവികമായ അഭിഷേകം നേടാന്‍ അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു.

ധ്യാനത്തിനു പ്രവേശനം സൗജന്യവും ധ്യാന ദിവസങ്ങളില്‍ പള്ളിയില്‍ നിന്ന് ഉച്ചഭക്ഷണം നല്‍കുന്നതുമായിരിക്കും.

ധ്യാനത്തിന്റെ സമയക്രമങ്ങള്‍
24 വെള്ളി വൈകുന്നേരം 6 9
25 ശനി രാവിലെ 9 6
26 ഞായര്‍ രാവിലെ 9 5

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജിമ്മി മാത്യു: 972 951 7304
ഇമ്മാനുവേല്‍ കുഴിപ്പള്ളില്‍: 972 365 5906
മാത്യു തോമസ് : 214 714 0833
ഡാലസില്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍  നയിക്കുന്ന ആത്മീയഭിഷേക ധ്യാനം  ഡാലസില്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍  നയിക്കുന്ന ആത്മീയഭിഷേക ധ്യാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക