Image

ഇന്ത്യന്‍ ടീം സ്‌പോണ്‍സര്‍ ഷിപ്പില്‍നിന്നും സഹാറ പിന്മാറി

Published on 04 February, 2012
ഇന്ത്യന്‍ ടീം സ്‌പോണ്‍സര്‍ ഷിപ്പില്‍നിന്നും സഹാറ പിന്മാറി
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം സ്‌പോണ്‍സര്‍ ഷിപ്പില്‍നിന്നും സഹാറ ഇന്ത്യ പിന്മാറി. ബി.സി.സി.ഐയുമായുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും അവസാനിപ്പിക്കുന്നതായി സഹാറ പ്രഖ്യാപിച്ചു. ഐ.പി.എല്‍ ടീമായ പുണെ വാരിയേഴ്‌സിന്റെ ഉടമസ്ഥതയില്‍നിന്ന് പിന്മാറുമെന്നും സഹാറ കൂട്ടിച്ചേര്‍ത്തു. ഐ.പി.എല്‍ താരങ്ങളുടെ ലേലം തുടങ്ങുന്നതിന് തൊട്ടുമുന്‍പാണ് നാടകീയ പിന്മാറ്റം.

11 വര്‍ഷമായി ഇന്ത്യന്‍ ടീമിന്റെ സ്‌പോണ്‍സര്‍മാരാണ് സഹാറ. കരാര്‍ അവസാനിച്ചതിനെ തുടര്‍ന്ന് 2010 ജൂലായ് ഒന്നിന് അവര്‍ 2013 വരെയുള്ള കരാര്‍ പുതുക്കിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് 3.34 കോടി വീതമാണ് സഹാറ ഇന്ത്യന്‍ ടീമിന് നല്‍കിക്കൊണ്ടിരുന്നത്.

ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ ടീമിനെ സ്‌പോണ്‍സര്‍ ചെയ്യാന്‍ തീരുമാനിച്ചതെന്ന് സഹാറ പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ തങ്ങളുടെ വികാരം മാനിക്കാനോ തങ്ങള്‍ക്ക് പരിഗണന നല്‍കാനോ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. ഇപ്പോള്‍ ക്രിക്കറ്റിന് പിന്തുണ നല്‍കാന്‍ ധനികരായ നിരവധി പേരുണ്ട്. അതിനാല്‍ സ്‌പോണ്‍സര്‍ഷിപ്പില്‍നിന്ന് പിന്മാറുകയാണെന്ന് സഹാറ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക