Image

ദശാബ്ദി തിരുനാളിനു മാര്‍ ജോസഫ് പണ്ടാരശേരിലിന്റെ പ്രാര്‍ഥനാശംസകള്‍

Published on 30 June, 2016
ദശാബ്ദി തിരുനാളിനു മാര്‍ ജോസഫ് പണ്ടാരശേരിലിന്റെ പ്രാര്‍ഥനാശംസകള്‍

 ന്യൂകാസില്‍: സെന്റ് തോമസ് സീറോ മലബാര്‍ പള്ളിയില്‍ ജൂലൈ രണ്ട്, മൂന്ന് (ശനി, ഞായര്‍) തീയതികളില്‍ നടക്കുന്ന പത്താം വാര്‍ഷിക ആഘോഷങ്ങള്‍ക്കും തിരുനാളിനും കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ പ്രാര്‍ഥനാശംസകള്‍ നേര്‍ന്നു. 

പത്തു വര്‍ഷം മുന്‍പ് ന്യൂകാസിലിലെ ആദ്യ ദുക്‌റാന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ച മാര്‍ പണ്ടാരശേരില്‍, പത്തു വര്‍ഷത്തിനുശേഷം ന്യൂകാസിലിലെ സീറോ മലബാര്‍ സമൂഹം കൂടുതല്‍ കരുത്തോടെയും കൂട്ടായ്മായോടെയും ഒത്തൊരുമയോടെയും തിരുനാള്‍ ആഘോഷിക്കുമ്പോള്‍ എല്ലാവിധ ആശംസകളും നേരുന്നതായി മാര്‍ പണ്ടാരശേരില്‍ അറിയിച്ചു. 

ന്യൂകാസിലില്‍ ഹൃസ്വ സന്ദര്‍ശനത്തിനെത്തിയ മാര്‍ പണ്ടാരശേരിയെ കൈക്കാരന്‍ വര്‍ഗീസ് തെനംകാല, കമ്മിറ്റി അംഗംങ്ങളായ ഷൈമോന്‍ തോട്ടുങ്കല്‍, ഷിബു എട്ടുകാട്ടില്‍ എന്നിവര്‍ സന്ദര്‍ശിച്ചു. ന്യൂകാസില്‍ രൂപത സീറോ മലബാര്‍ ചാപ്ലെയിന്‍ ഫാ. സജി തോട്ടത്തില്‍, യുകെകെസിഎ മുന്‍ വൈസ് പ്രസിഡന്റ് ജിജോ മാധവപ്പള്ളില്‍ എന്നിവരും പിതാവിനൊപ്പം സന്നിഹിതരായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക