Image

സഖറിയ മാര്‍ നിക്കോളോവോസ് ഡബ്ല്യുസിസിയില്‍

Published on 30 June, 2016
സഖറിയ മാര്‍ നിക്കോളോവോസ് ഡബ്ല്യുസിസിയില്‍

 ഓസ്‌ലോ (നോര്‍വേ): മലങ്കര ഓര്‍ത്തോഡോസ് സഭയുടെ അമേരിക്കന്‍ ഭദ്രാസനാധിപന്‍ സഖറിയ മാര്‍ നിക്കോളോവോസിനെ ലോക ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നോര്‍വേയില്‍ നടന്ന യോഗത്തില്‍ ഐകകണ്‌ഠേന തെരഞ്ഞെടുത്തു.

ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസിനുശേഷം എക്‌സിക്യുട്ടിവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന മലങ്കര സഭയുടെ മെത്രാപ്പോലീത്തായാണ് അദ്ദേഹം. 2013 ല്‍ മാര്‍ നിക്കോളോവോസ് കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

റിപ്പോര്‍ട്ട്: ജോണ്‍ കൊച്ചുകണ്ടത്തില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക