Image

ഫൊക്കാനാ ട്രഷ­റ­ര്‍ സ്ഥാന­ത്തേക്ക് ഷാജി വര്‍ഗീ­സിനെ വിജ­യി­പ്പി­ക്കുവാന്‍ ആഹ്വാനം

Published on 30 June, 2016
ഫൊക്കാനാ ട്രഷ­റ­ര്‍ സ്ഥാന­ത്തേക്ക് ഷാജി വര്‍ഗീ­സിനെ വിജ­യി­പ്പി­ക്കുവാന്‍ ആഹ്വാനം
ന്യൂജേഴ്‌സി: ഫൊക്കാന ട്രഷ­റര്‍ സ്ഥാന­ത്തേക്ക് മാധ­വന്‍ ബി നായ­രുടെ പാന­ലില്‍ മല്‍സ­രി­ക്കു­ന്ന ഷാജി വര്‍ഗീസിനെ വിജ­യി­പ്പി­ക്കു­വാന്‍ ആഹ്വാ­നം. നോര്‍ത്ത് അമേ­രി­ക്കന്‍ മല­യാ­ളി­ക­ളുടെ അഭി­മാനമായ ഫൊക്കാ­ന­യുടെ ട്രഷ­റര്‍ സ്ഥാനത്ത് ഷാജി വര്‍ഗീ­സിന്റെ നേതൃ­ത്വ­ഗു­ണ­ങ്ങ­ളും കഴി­വു­ക­ളും പ്രയോ­ജ­ന­പ്ര­ദ­മാ­കു­മെന്ന് പ്രതീ­ക്ഷ­ക­ളേ­റെ. പ്രസി­ഡന്റ് സ്ഥാനാര്‍ഥി­യായി മാധ­വന്‍നാ­യരെ പിന്തു­ണ­ക്കുന്ന ഷാജി 2018 ഫൊക്കാന കണ്‍വെന്‍ഷന് ഗാര്‍ഡന്‍ സ്റ്റേറ്റ് വേദി­യാ­കു­മെന്ന് പ്രത്യാ­ശി­ക്കുന്നു.

ന്യൂജേ­ഴ്‌സി­യിലെ ശ്രദ്ധേയ അസോ­സി­യേ­ഷ­നായ മഞ്ചിന്റെ സ്ഥാപ­ക­പ്ര­സി­ഡന്റ് കൂടി­യായ ഷാജി വര്‍ഗീ­സ് പ്രസി­ഡന്റാ­യി­രുന്ന കാലത്ത് സംഘ­ട­ന­കള്‍ക്കി­ട­യിലെ ഐക്യം ശ്രദ്ധേ­യ­മാ­യി­രു­ന്നു. "നാമ'വുമായി ചേര്‍ന്ന് നിര­വധി സാംസ്്­കാ­രി­ക­പ്ര­വര്‍ത്ത­നങ്ങള്‍ക്ക് ഇദ്ദേഹം നേതൃത്വം നല്‍കി.

കോളജ് പഠ­ന­കാ­ലത്ത് പൊതു­പ്ര­വര്‍ത്തനം ആരം­ഭിച്ച ഷാജി വര്‍ഗീസ് കെ എസ് യുവിലും വിദ്യാര്‍ഥി പ്രസ്ഥാ­ന­ങ്ങ­ളിലും പ്രവര്‍ത്തി­ച്ചി­രു­ന്നു. നില­വില്‍ ഐ ടി കണ്‍സല്‍ട്ടന്റായി സേവ­ന­മ­നു­ഷ്ഠി­ക്കുന്നു. അമേ­രി­ക്കന്‍ ഭദ്രാ­സ­ന­ത്തിലെ കൗണ്‍സില്‍ മെമ്പ­റുമാണ് ഷാജി.

സൂസന്‍ വര്‍ഗീ­സാണ് ഭാര്യ. മക്കള്‍ ടിഫാ­നി, ടാനി­യ, ടിയ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക