Image

അറ്റ്‌ലാന്റ സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷനു അല്‍മായ സംഘടനയായ എസ്‌.എം.സി.സി യുടെ പിന്തുണ

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 04 February, 2012
അറ്റ്‌ലാന്റ സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷനു  അല്‍മായ സംഘടനയായ എസ്‌.എം.സി.സി യുടെ പിന്തുണ
മയാമി(ഫ്‌ളോറിഡ):  ജൂലൈ 26 മുതല്‍ 29 വരെ അറ്റ്‌ലാന്റയില്‍ നടക്കുന്ന  സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷന്  അമേരിക്കയിലെ സീറോ മലബാര്‍ കത്തോലിക്കരുടെ ദേശീയ സംഘടനയായ സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസിന്റെ (എസ്‌.എം.സി.സി) പൂര്‍ണ പിന്തുണ. കണ്‍വെന്‍ഷനു വിജയമാക്കുന്നതില്‍ എല്ലാവിധ സഹായ സഹകരണങ്ങളും എസ്‌.എം.സി.സി ദേശീയ പ്രസിഡണ്ട്‌  സേവി മാത്യു വാഗ്ദാനം ചെയ്തു.  സൗത്ത് ഫ്ലോറിഡയിലെ കോറല്‍സ്പ്രിംഗിലുള്ള ആരോഗ്യമാതാ പള്ളിയില്‍ സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷന്റെ റീജിയണല്‍ ഉദ്ഘാടനത്തിനു ശേഷം  സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
മയാമിയില്‍ നടന്ന കണ്‍വെന്‍ഷന്റെ  റീജിയണല്‍ ഉദ്ഘാടനത്തില്‍ ചിക്കാഗോ രൂപതാ വികാരി ജനറാളും കണ്‍വെന്‍ഷന്‍ ജനറല്‍ കണ്‍വീനറുമായ ഫാ. ആന്റണി തുണ്ടത്തില്‍, ഇടവക വികാരി ഫാ.  സഖറിയാസ് തോട്ടുവേലില്‍ എന്നിവരില്‍ നിന്നും ആദ്യ രജിസ്ട്രഷന്‍ സേവി മാത്യു സ്വീകരിച്ചു. രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന  മത സംഘടനകള്‍ക്കും അല്‍മായ സംഘടനകള്‍ക്കും  ഒത്തുചേരുവാനും  സൌഹൃദ മൊമോരുക്കുവാനും പ്രയോജനപ്പെടുന്ന രീതിയിലാണ് കണ്‍വെന്‍ഷെന്‍ ‍പ്രോഗ്രാമ്മുകള്‍ ഒരുക്കിയിരിക്കുന്നത്. എസ്‌.എം.സി.സി പോലുള്ള അല്‍മായ സംഘടനകളുടെ സഹകരണം കണ്‍വെന്‍ഷനു ശക്തി പകരുമെന്ന് കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍  എബ്രഹാം അഗസ്തി പറഞ്ഞു.
 
മയാമിയില്‍ നടന്ന കണ്‍വെന്‍ഷന്റെ  റീജിയണല്‍ ഉദ്ഘാടനത്തില്‍ ഫാ. ആന്റണി തുണ്ടത്തില്‍, ഫാ. സഖറിയാസ് തോട്ടുവേലില്‍ , സേവി മാത്യു, ഏബ്രഹാം ആഗസ്തി, കണ്‍വെന്‍ഷന്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ ഡോ. ജോര്‍ജ് തോമസ്, കണ്‍വീനര്‍മാരായ മാത്യു തോട്ടുമാരി, ഷൈബി തോമസ് , ജോസ് കുരുവിള, ടോമി ദേവസ്യ, ജോസ് തോമസ്, ജോസഫ് കാക്കനാട്ട്, ജോയ് ആന്റണി, ജിജി നീലത്തുംമുക്കില്‍, ജോഷി ജോസഫ്, ട്രസ്റ്റിമാരായ ജയിംസ് മുറൂര്‍, ബെന്നി മാത്യു തുടങ്ങി നിരവധി ആളുകള്‍ പങ്കെടുത്തു.

മീഡിയാ റിലേഷന്‍  കണ്‍വീനര്‍  ‍ടോം മക്കനാല്‍ അറിയിച്ചതാണിത്.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള വെബ്‌സൈറ്റ്: www.smcatl2012.org,
ഇമെയില്‍ : info@smcatl2012.org
അറ്റ്‌ലാന്റ സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷനു  അല്‍മായ സംഘടനയായ എസ്‌.എം.സി.സി യുടെ പിന്തുണ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക