Image

ഫൊക്കാന കൊടി ടൊറന്റോയില്‍ ഉയരുന്നു; അഭൂതപൂര്‍വമായ തിരക്ക്

Published on 30 June, 2016
ഫൊക്കാന കൊടി ടൊറന്റോയില്‍ ഉയരുന്നു; അഭൂതപൂര്‍വമായ തിരക്ക്
ടൊറന്റോ: അമേരിക്കന്‍ മലയാളി സംഘടനാ ചരിത്രത്തില്‍ ആദ്യമായി ഫൊക്കാന കണ്‍വന്‍ഷനു അഭൂതപൂര്‍വ്വമായ ജനത്തിരക്ക്. ബാങ്ക്വറ്റ് ക്ലോസ് ചെയ്തു. മൂന്നു ഹോട്ടലുകളില്‍ റൂം ബൂക്ക് ചെയ്യേണ്ടിവന്നു. ഏറ്റവും മികച്ചതായി വിലയിരുത്തപ്പെടുന്ന റോച്ചസ്റ്റര്‍ കണ്‍വന്‍ഷനെ ഇത്തവണ ടൊറന്റോ പിന്നിലാക്കുമെന്നുറപ്പ്.

എല്ലാം പ്രതീക്ഷിച്ചതിലും കൂടുതല്‍ ഭംഗിയായി പോകുന്നു. വലിയ ജനപിന്തുണ എല്ലാ ഭാഗത്തുനിന്നും ലഭിക്കുന്നുഫൊക്കാന പ്രസിഡന്റ് ജോണ്‍ പി. ജോണും, സെക്രട്ടറി വിനോദ് കെയാര്‍കെയും പറഞ്ഞു. സമ്മേളനത്തിനു മണിക്കൂറുകള്‍ അവശേഷിക്കെ വോളണ്ടിയര്‍മാരുടെ വന്‍നിര അവസാന മിനുക്കു പണിയിലാണ്. 28 കലാകാരന്മാരില്‍ പലരും എത്തിതുടങ്ങി. 

നേരത്തെ തന്നെ രജിസ്റ്റര്‍ ചെയ്യണമെന്നു കഴിഞ്ഞ രണ്ടുവര്‍ഷമായി പറയുന്നു. പക്ഷെ കഴിഞ്ഞയാഴ്ചയോടെയാണ് ജനമെല്ലാം ഇരച്ചുകയറിയത്‌ജോണ്‍ പി. ജോണ്‍ പറഞ്ഞു. കണ്‍വന്‍ഷന്‍ വേദിയായ ഹില്‍ട്ടന്‍ മാര്‍ക്കം സ്യൂട്ട്‌സിലേക്കാള്‍ ചാര്‍ജ് കൂടുതലാണ് സമീപത്തെ ഷെറട്ടണില്‍. 

ദിലീപ്, സുരേഷ് ഗോപി, മംമ്ത മോഹന്‍ദാസ് തുടങ്ങി മലയാള സനിമാ രംഗത്തെ താരങ്ങള്‍ അണിനിരക്കുന്ന അവാര്‍ഡ് നൈറ്റിനു മാത്രമാണ് ടിക്കറ്റ് അവശേഷിക്കുന്നത്. 100 ഡോളര്‍ കൊടുത്താല്‍ ആ പരിപാടിക്ക് മാത്രം വരാനാകും. സമ്മേളനത്തിന്റെ മുഖ്യ ആകര്‍ഷണവും 15 കലാകാരന്മാരെ ആദരിക്കുന്ന അവാര്‍ഡ് നൈറ്റാണ്. 

പരിപാടിക്ക് ഏകദേശ രൂപമായതായി അവര്‍ അറിയിച്ചു. ജൂലൈ ഒന്നിന് വെള്ളിയാഴ്ച 5 മണിക്ക് സമ്മേളനത്തിന്റെ കാഹളം മുഴക്കി ചെണ്ടമേളം. തുടര്‍ന്ന് നൂറു വനിതകള്‍ പങ്കെടുക്കുന്ന നയനാന്ദകരമായ തിരുവാതിര. അതിനുശേഷം വര്‍ണ്ണപ്പകിട്ടാര്‍ന്ന ഘോഷയാത്ര കണ്‍വന്‍ഷന്‍ വേദിയിലേക്ക്. 

ആറുമണിക്ക് ഉദ്ഘാടന സമ്മേളനം. ഒന്റാരിയോ പ്രീമിയര്‍ കാത്‌ലിന്‍ വെയ്ന്‍ ഉദ്ഘാടനം നിര്‍വഹിക്കും. സുരേഷ് ഗോപി എം.പി മുഖ്യാതിഥിയായിരിക്കും. ഡോ. ഹെലേന ജസബ എം.പി, പ്രധാനമന്ത്രിയുടെ പ്രതിനിധിയായ പാര്‍ലമെന്ററി സെക്രട്ടറി സെലീന സെസര്‍ ഷോണര്‍ എം.പി, ആന്റോ ആന്റണി എംപി, മുന്‍ മന്ത്രി ബിനോയ് വിശ്വം, അംബാസഡര്‍ ടി.പി. ശ്രീനിവാസന്‍, ദിലീപ്, വിജയ് യേശുദാസ് തുടങ്ങിയവര്‍ പങ്കെടുക്കും. 

7 മുതല്‍ 8 വരെ പ്രാദേശിക സംഘടനകളുടെ കലാപരിപാടികള്‍. 8.30 മുതല്‍ 11.30 വരെ സ്റ്റാര്‍ സിംഗര്‍ പ്രോഗ്രാം. അമേരിക്കയിലെ ഗായകര്‍ മാറ്റുരയ്ക്കുന്ന പരിപാടിക്ക് ജി. വേണുഗോപാല്‍ നേതൃത്വം നല്‍കും. 

6 മണി മുതല്‍ 8 മണി വരെ ഡിന്നര്‍ കണ്‍വന്‍ഷന്‍ വേദിക്ക് തൊട്ടു താഴെയുള്ള ഹാളില്‍. 

എയര്‍ പോര്‍ട്ടില്‍ നിന്ന് 25 മിനിറ്റ് അകലെയാണ് കണ്‍വന്‍ഷന്‍ വേദി. നേരത്തെ ആവശ്യപ്പെട്ടിട്ടുള്ളവര്‍ക്ക് പിക്അപ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ശനിയാഴ്ച രാവിലെ 7.30 മുതല്‍ 9.30 വരെ ബ്രേക്ക് ഫാസ്റ്റ്. 9.30 മുതല്‍ സെമിനാറുകള്‍. ചിരിയരങ്ങ് 11 മണി മുതല്‍. നഴ്‌സസ് സെമിനാര്‍, ഫൊക്കാനയുടെ ഭാവി എന്ന വിഷയത്തെക്കുറിച്ച് സുധാ കര്‍ത്താ നയിക്കുന്ന സെമിനാര്‍ തുടങ്ങിയവയുണ്ടാകും. 

രാവിലെ 9.30 മുതലാണ് സ്‌പെല്ലിംഗ് ബീ മത്സരം. മൂന്നു സാഹിത്യ സമ്മേളനങ്ങളുണ്ട്. 9.30 മുതല്‍ 11 വരെ കവിയരങ്ങ്. ഉച്ചയ്ക്കുശേഷം 2 30മുതല്‍ 3 30 വരെ കഥയെപ്പറ്റി സെമിനാര്‍. 3.30 മുതല്‍ 4.30 വരെ നോവല്‍ സാഹിത്യത്തെപ്പറ്റി ചര്‍ച്ച. 

രാവിലെ 8 മുതല്‍ ഉദയകുമാര്‍ വോളിബോള്‍ ടൂര്‍ണമെന്റ്. ഏതാനും മൈല്‍ അകലെ ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണ് മത്സരം. 

12 മുതല്‍ 2 മണി വരെ ലഞ്ച്. 2.30നു ബിസിനസ് സെമിനാര്‍. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ജനറല്‍ മാനേജര്‍ അടക്കമുള്ളവര്‍ പങ്കെടുക്കും. 3.30 മുതല്‍ 5 വരെ ഇന്ത്യയെപ്പറ്റിയുള്ള അറിവ് തെളിയിക്കുന്ന ഗ്ലിംപ്്‌സസ് ഓഫ് ഇന്ത്യ മത്സരം. തുടര്‍ന്ന് വനിതാ ഫോറം സംഘടിപ്പിക്കുന്ന ഫല്‍ര്‍ഷോ. 

3.30 മുതല്‍ 5 വരെ മലയാളി മങ്ക, ബെസ്റ്റ് കപ്പിള്‍ മത്സരങ്ങള്‍. 4.30 മുതല്‍ 6 വരെ കുട്ടികളും മാതാപിതാക്കളും പങ്കെടുക്കുന്ന സംവാദം. തലമുറകള്‍ തമ്മിലുള്ള വിടവ് ചിന്തനീയമായ ഇക്കാലത്ത് സംവാദം ഇരുകൂട്ടരുടേയും ഉള്ളുതുറന്നുള്ള ചര്‍ച്ചയ്ക്ക് വേദിയാകും. ഡോ. ഉഷാ ജോര്‍ജ്, മാത്യു തെങ്ങനാട്ട് എന്നിവരാണ് നേതൃത്വം നല്‍കുന്നത്. 

6 മുതല്‍ 8 വരെ ഡിന്നര്‍. 8.30 മുതല്‍ ഫിംക അവാര്‍ഡ് നിശ. അവാര്‍ഡ് സമ്മാനവും കലാപരിപാടികളും ഒത്തുചേരുമ്പോള്‍ മലയാളം ചാനലുകളുടെ താരനിശയെ വെല്ലുന്ന ഷോയായിരിക്കും ഇത്. 

ഞായറാഴ്ച രാവിലെ 7.30 മുതല്‍ ബ്രേക്ക് ഫാസ്റ്റ്. 9.30 മുതല്‍ 11.30 വരെ ഹെല്‍ത്ത് കെയര്‍ സെമിനാര്‍. ഡോ. എ.കെ.ബി പിള്ള നയിക്കുന്ന കേരള വികസന സെമിനാര്‍. 

ഉച്ചയ്ക്ക് ഒരു മണി മുതല്‍ 4 മണി വരെ ജനറല്‍ബോഡി. തുടര്‍ന്ന് ഇലക്ഷന്‍. 5 മണി മുതല്‍ 6 മണി വരെ അവാര്‍ഡ് ജേതാവ് ഗായത്രിയുടെ ഗാനമേള. 6.30 മുതല്‍ 8 വരെ സമാപന സമ്മേളനവും ബാങ്ക്വറ്റും. 8.30 മുതല്‍ മിസ് ഫൊക്കാനപാജന്റ്. വിജയ് യേശുദാസിന്റേയും വേണുഗോപാലിന്റേയും ഗാനങ്ങള്‍, കോമഡി ഷോ തുടങ്ങിയവയൊക്കെ പാജന്റിനെ വ്യത്യസ്തമാക്കും. 

സമ്മേളന വേദിയായ ഒ.എന്‍.വി നഗര്‍ മലയാളി സമൂഹത്തെ എതിരേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ദീര്‍ഘകാലം താലോലിക്കാനുള്ള ഓര്‍മ്മകള്‍ സമ്മാനിക്കാന്‍ ടൊറന്റോയും ഒരുങ്ങി. ഉത്സവലഹരിയില്‍ മലയാളി സമൂഹവും. എല്ലാവര്ക്കും സ്വാഗതം ഇരുവരും പറഞ്ഞു

ഫൊക്കാന കൊടി ടൊറന്റോയില്‍ ഉയരുന്നു; അഭൂതപൂര്‍വമായ തിരക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക