Image

ദിലിപ് എത്തി; ഫൊക്കാനാ കണ്‍വന്‍ഷന് ഇനി താര ശോഭ

അനില്‍ പെണ്ണുക്കര Published on 29 June, 2016
ദിലിപ് എത്തി; ഫൊക്കാനാ കണ്‍വന്‍ഷന് ഇനി താര ശോഭ
ഫൊക്കാനാ ദേശീയ കണ്‍വന്‍ഷന് കൊഴുപ്പേകാന്‍ മലയാളത്തിന്റെ സുപ്പര്‍സ്റ്റാര്‍ ദിലീപ് ടൊറന്റോയില്‍ എത്തി. ഫൊക്കാനാ ആദ്യമായി അമേരിക്കയില്‍ സംഘടിപ്പിക്കുന്ന താര മാമാങ്കത്തിന് സുരേഷ് ഗോപിയടക്കം ഒരുപിടി താരങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ടോറന്റോയില്‍.

ദിലീപിന്റെ വരവു് കാനഡാ മലയാളികള്‍ ഇപ്പോള്‍ തന്നെ ഉത്സവമാക്കിയിരിക്കുകയാണ്. ഫൊക്കാനാ ദിലീപിന് അവാര്‍ഡ് നല്കി ആദരിക്കുമ്പോള്‍ ദിലീപിന് ഈ വര്‍ഷം ലഭിക്കുന്ന ആദ്യ അവാര്‍ഡ് കൂടിയാകും 'ഫിംകാ 'പുരസ്‌കാരം .
മിമിക്രി രംഗത്ത്‌നിന്നും മലയാള സിനിമയില്‍ എത്തിയ ദിലീപിന്റെ വളര്‍ച്ച ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. അനുകരിക്കാവുന്ന ആത്മ സമര്‍പ്പണമാണ് ദിലീപിന്റെ പ്രത്യേകത. കലാഭവന്‍ ട്രൂപ്പില്‍ മിമിക്രി കലാകാരനായിട്ടായിരുന്നു തുടക്കം. പില്‍ക്കാലത്ത് സിനിമയില്‍ സഹസംവിധായകനായും പ്രവര്‍ത്തിച്ചു.

കമല്‍ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ (1992) എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തുകൊണ്ട് ചലച്ചിത്ര അഭിനയ രംഗത്ത് തുടക്കം. ഏഴരക്കൂട്ടം, മാനത്തെ കൊട്ടാരം, സല്ലാപം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റി.

ജോക്കറിനുശേഷം ചിത്രങ്ങള്‍ ഒന്നിനു പുറകെ ഒന്നായി ഹിറ്റായതോടെ ദിലീപിന്റെ താരമൂല്യം കുതിച്ചുയര്‍ന്നു. മാനത്തെ കൊട്ടാരം (1994) മുതല്‍ നിരവധി ചിത്രങ്ങളില്‍ നായകനായി. കുഞ്ഞിക്കൂനന്‍, ചാന്ത്‌പൊട്ട്, സൌണ്ട് തോമാ എന്നീ ചിത്രങ്ങളിലെ അഭിനയം വളരെയെറെ പ്രശംസ പിടിച്ചു പറ്റി. കാനഡാ യില്‍ ഷൂട്ടു ചെയ്ത 'ടു കണ്ട്രീസ്' തുടങ്ങിയവയാണ് ഏറ്റവും പുതിയ ചിത്രങ്ങള്‍.

അടൂര്‍ ഗോപാലകൃഷ്ണന്റെ 'പിന്നെയും 'എന്ന ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നു ഇപ്പോള്‍. അന്താരാഷ്ട്ര പ്രശസ്തി യുള്ള അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമയെ ദിലീപ് വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത് .

ദിലീപിന്റെ യഥാര്‍ത്ഥ പേര് ഗോപാലകൃഷ്ണന്‍ എന്നാണ് . ആലുവയില്‍ പത്മനാഭന്‍ പിള്ളയുടെയും സരോജയുടെയും മകനായി ജനിച്ചു. ആലുവ വിദ്യാധിരാജ വിദ്യാഭവന്‍ , തുടര്‍ന്ന് ആലുവ യു.സി. കോളജ്, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

അഭിനയത്തിന് പുറമേ നിര്‍മ്മാതാവു കൂടിയാണ് ദിലീപ്. ഗ്രാന്റ് പ്രൊഡക്ഷന്‍സ് എന്ന സിനിമാ നിര്‍മ്മാണ സ്ഥാപനം ദിലീപ് തുടങ്ങുകയുണ്ടായി. നാലു ചിത്രങ്ങള്‍ നിര്‍മ്മിച്ചു. സി. ഐ. ഡി. മൂസ, കഥാവശേഷന്‍, പാണ്ടിപ്പട, ട്വന്റി 20, മലര്‍വാടി ആര്‍ട്‌സ് ക്ലബ്, ദി മെട്രോ, തുടങ്ങിയവ.

സഹോദരന്‍ അനൂപാണ് നിര്‍മ്മാണ കമ്പനിയുടെ സാരഥി. ഇവയില്‍ ട്വന്റി 20 മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ്. ഇപ്പോള്‍ സുഹൃത്ത് നാദിര്‍ ഷാ സംവിധാനം ചെയ്യുന്ന 'കട്ടപ്പനയിലെ ഋത്വിക് റോഷന്‍ 'എന്ന സിനിമയുടെ നിര്‍മാണവും ദിലീപ് നിര്‍വ്വഹിക്കുന്നു . കുടാതെ 'ദേ പുട്ട് 'എന്ന ഭക്ഷണശാലയും കൊച്ചിയില്‍ ആരംഭിച്ചിട്ടുണ്ട്

2013 ല്‍ സായിബാബ എന്ന ചിത്രത്തിലൂടെ ദിലീപ് തെലുഗു സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചു. തിളക്കം, സൌണ്ട് തോമാ എന്നീ സിനിമകളില്‍ പാടിയിട്ടുണ്ട് .
'വെള്ളരിപ്രാവിന്റെ ചങ്ങാതി 'എന്ന ചിത്രത്തിലെ അഭിനയത്തിനു കേരള സര്‍ക്കാരിന്റെ മികച്ച നടനുള്ള 2011ലെ പുരസ്‌കാരം ലഭിച്ചു, 2002 ല്‍ കേരളസര്‍ക്കാറിന്റെ സ്‌പെഷ്യല്‍ ജ്യൂറി അവാര്‍ഡ് (കുഞ്ഞിക്കൂനന്‍) മാതൃഭൂമിയുടെ 2002ലെ ജനപ്രിയ താരം അവാര്‍ഡ് 2002 കേരളസര്‍ക്കാറിന്റെ സ്‌പെഷ്യല്‍ ജ്യൂറി അവാര്‍ഡ് ചാന്ത്‌പൊട്ട് 2005.

ഫൊക്കാനയുടെ പുരസ്‌കാരം കൂടി ലഭിക്കുന്നതോടുകൂടി പ്രവാസി മലയാളികളുടെ വോട്ടെടുപ്പിലൂടെ പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളി നടന്‍ കൂടി ആകും ദിലീപ്.
ദിലിപ് എത്തി; ഫൊക്കാനാ കണ്‍വന്‍ഷന് ഇനി താര ശോഭ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക