Image

ടോവിനോയുടെ പുതിയ ലുക്ക് ;ട്രോളുകള്‍ തരംഗമാവുന്നു

Published on 29 June, 2016
ടോവിനോയുടെ പുതിയ ലുക്ക് ;ട്രോളുകള്‍ തരംഗമാവുന്നു


ടോവിനോയുടെ പുതിയ ചിത്രത്തിന് വേണ്ടിയുള്ള മേക്ക് ഓവര്‍ സോഷ്യല്‍ മീഡിയ സ്വീകരിച്ചുകഴിഞ്ഞു. ട്രോളര്‍മാര്‍ ടൊവിനോയുടെ പുതിയ ലുക്ക് ആഘോഷമാക്കി. ‘എടാ മണ്ടാ…നീ ഇത് കുറച്ച് നാള് മുമ്പ് ചെയ്ത് ഈ രൂപം ആയിരുന്നെങ്കില്‍ കാഞ്ചന നിന്നെ വേണ്ടെന്ന് പറയില്ലായിരുന്നല്ലോ… എന്തൊരു സ്ട്രക്ചര്‍ എന്റെ അമ്മച്ചീ’ എന്നിങ്ങനെ നിരവധി ട്രോളുകളാണ് ടൊവിനോയുടെ പുതിയ വേഷത്തിന് ലഭിക്കുന്നത്.ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ‘ഗപ്പി’ എന്ന ചിത്രത്തിനും ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ‘ഗോദ’യ്ക്ക് വേണ്ടിയുമാണ് ടൊവിനോയുടെ ഈ മേക്ക് ഓവറെന്ന് നടന്‍ നീരജ് മാധവ് പറഞ്ഞിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക