Image

'മാറ്റം' സിനിമ ഏപ്രിലില്‍ തിയറ്റിറിലെത്തും(സംവിധാനം - സെജി പാലൂരാന്‍)

Published on 29 June, 2016
'മാറ്റം' സിനിമ ഏപ്രിലില്‍ തിയറ്റിറിലെത്തും(സംവിധാനം - സെജി പാലൂരാന്‍)
ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്തും പരിസരപ്രദേശങ്ങളിലുമായി സിനിമാ ഷൂട്ടിംഗിന്റെ കോലാഹലങ്ങളൊന്നുമില്ലാതെ ഒരു സിനിമ ചിത്രീകരിക്കപ്പെട്ടു. അതൊരു സിനിമ ഷൂട്ടിംഗ് ആണ് എന്നു തന്നെ പലരും സംശയിച്ചു. ഒരു ഷോര്‍ട്ട് ഫിലിമിനുള്ള ക്രൂ പോലുമില്ലാതെ-മാറ്റം. പേര് അന്വര്‍ത്ഥമാക്കുംവിധം നമ്മുടെ സിനിമ ചരിത്രത്താളുകളില്‍ മാറ്റത്തിന്റെ പാത തുറക്കുന്ന ഒന്നാണത് എന്ന് വരുംനാളുകള്‍ തെളിയിക്കട്ടെ. അഭിനയ സാങ്കേതിക രംഗത്ത് ഒക്കെ തന്നെ താര പ്രഭയൊന്നുമില്ലാതെ പുതുമുഖങ്ങള്‍ മാത്രമണിനിരന്ന, അതും സിനിമയില്‍ മുന്‍ പരിചയമൊന്നുമില്ലാത്ത നിര്‍മ്മാതാവ്, സംവിധായകന്‍, ക്യാമറാമാന്‍, നായികാനായകന്മാര്‍, മറ്റഭിനേതാക്കള്‍, പക്ഷേ, അതിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറത്തേക്ക് തങ്ങളുടെ പ്രതിഭ തെളിയിക്കുവാന്‍ സ്വയം മിനക്കെട്ടിറങ്ങി തിരിച്ച ഒരു കൂട്ടം കലാകാരന്മാരുടെ പരീക്ഷണപ്പറക്കല്‍--- മൂന്നംഗഫീല്‍ഡ് ക്രൂ മാത്രമായി.

പലവട്ടം പലയിടത്തും അവസരങ്ങള്‍ തേടിയലഞ്ഞിട്ടും തന്റെ സൃഷ്ടി അ ഭ്രപാളികളിലെത്തുമെന്ന വിശ്വാസവുമായി, ഇനിയൊരു സിനിമ ചെയ്തിട്ടെ വരുമെന്ന് കുടുംബാംഗങ്ങളോട് പറഞ്ഞിറങ്ങിയ ഹൈദരാബാദ് സെറ്റില്‍ഡായ ചിത്രകാരനായ സെജി പലൂരാണ് ഈ സാഹസയാത്രയ്ക്ക് ചുക്കാന്‍പിടിച്ചത്. തന്റെ കഴിവുകള്‍ വിവിധ മേഖലകളില്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് തത്തുല്യരീതിയില്‍ മള്‍ട്ടി ടാലന്റായവരെ ഉള്‍പ്പെടുത്തിയുമാണ് ഫീല്‍ഡ് ക്രൂവിന്റെ എണ്ണം കുറച്ചത്. അതോടൊപ്പം കഴിഞ്ഞ വര്‍ഷങ്ങളിലും സിനിമാ സാങ്കേതിക രംഗത്തുണ്ടായ വിപ്ലവവും അതിന് സഹായകരമായിരുന്നതായി അദ്ദേഹം പറയുന്നു. 

എല്‍ഇഡി ലൈറ്റ്‌സിന്റെ ആവിര്‍ഭാവം, ലോ സെന്‍സിറ്റിവിറ്റി സെന്‍സര്‍ ക്യാമറ, വിലകുറഞ്ഞ വൈഡ് അപ്പേര്‍ച്ചര്‍ ലെന്‍സുകളുടെ വരവ്, ലൈറ്റ് വെയിറ്റ് മൂവിംഗ് അസ്സാസറീസ് എന്നിവയ്ക്ക് ഒപ്പം സ്വയം രൂപകല്‍പന ചെയ്ത മൂവിംഗ് അസ്സാസറീസ് ലൈറ്റ്‌സ് എന്നിവയൊക്കെയായിരുന്നു ഇവര്‍ ചിത്രീകരണത്തിനുപയോഗപ്പെടുത്തിയിരുന്നത്. 

അണ്‍കണ്‍വെന്‍ഷണല്‍ മേക്കിംഗിന്റെ റിസ്‌ക് ഡിപ്പാര്‍ട്ട്‌മെന്റുകളായി തരം തിരിക്കാതെ 
ഒന്നിച്ചേറ്റെടുത്ത ഇവരതിനെ മള്‍ട്ടി ടാലന്റഡ് ഗ്രൂപ്പ് എഫര്‍ട്ട് എന്നു പറയുന്നു.
ചിത്രത്തിന്റെ ഓഡിയോ പ്രകാശനം തിരുവനന്തപുരത്ത് പ്രസ് ക്ലബ്ബില്‍ വെച്ച് നടന്നു. ചടങ്ങില്‍ പ്രദര്‍ശിപ്പിച്ച ഗാനങ്ങള്‍ ഈ പരിമിതികളോടെ ചെയ്തവയെന്ന തോന്നലുളവാക്കാതെ തികച്ചും പ്രൊഫഷണലിസം പുലര്‍ത്തുന്നവയാണെന്ന് പ്രേക്ഷകരും അതിഥികളായെത്തിയവരും ഒരേ സ്വരത്തില്‍ പറഞ്ഞു. ഇടുക്കിയുടെ പ്രകൃതി രമണീയത ഒപ്പിയെടുത്ത മൂന്ന് ഗാനങ്ങളാണ് ചിത്രത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്. ശ്രീനാഥ് അഞ്ചലിന്റെയും മനോജ് പരാശക്തിയുടെയും വരികള്‍ക്ക് സജീവ് മംഗലത്ത് ഈണം പകരുന്നു. റിമി ടോമി, എം.ജി.ശ്രീകുമാര്‍, ശ്വേതാ മോഹന്‍ എന്നിവര്‍ പാടുന്നു.

മുന്‍ സിനിമാ പരിചയമൊന്നുമില്ലാതിരുന്നിട്ടും അതിന്റെ അപര്യാപ്തതകള്‍ ഇല്ലാതെ തന്റെ ഛായാഗ്രാഹക കര്‍മ്മം പൂര്‍ത്തിയാക്കിയ നിതിന്‍ രാജ് ഓഡിയോ റിലീസ് വേളയില്‍ പ്രശംസ നേടിയിരുന്നു.

നൂറ് ശതമാനം അഭിനേതാക്കളയും ടെക്‌നിക്കല്‍ ഫീല്‍ഡ് ക്രൂവിനെയും അണിനിരത്തിക്കൊണ്ട് അതിന്റെ നിര്‍മ്മാണ ചുമതലയും നിര്‍വ്വഹിച്ച സെജി പാലൂരാനെ അതെ പാതയിലൂടെ വന്ന ഭരതന്‍, ഭാരതി രാജ, ബാലചന്ദ്രമേനോന്‍ എന്നിവരോട് ഉപമപ്പെടുത്തിയാണ് സംവിധായകന്‍ റ്റി.എസ് സുരേഷ് ബാബുവും നടനും നിര്‍മ്മാതാവുമായ ദിനേശ് പണിക്കാരും പറഞ്ഞു. 

വ്യത്യസ്തത പുലര്‍ത്തുന്നവയും ക്രിയേറ്റീവുമായുള്ള നല്ല സിനിമ കലാസ്‌നേഹികളിലേക്കേടുക്കേണ്ടതിന്റെയും കൂടുതല്‍ ജനകീയമാകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ കെഎസ്എഫ്ഡിസി ചെയര്‍മാന്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ മിക്ക മലയാളം സിനിമകളുടെ ലൊക്കേഷന്‍ ക്രൂവിന്റെ അത്രയും പോലുമോള്‍ ചിത്രം കാണാന്‍ തിയേറ്ററിലെത്താതെ സ്ഥിതിവിശേഷമുള്ളപ്പോള്‍ ഇതൊരു നല്ല പരീക്ഷണമാണെന്നും കലാമൂല്യസിനിമയില്‍ നിര്‍മ്മിക്കുന്നതിന്റെ വ്യത്യസ്ത പാത സ്വീകരിക്കുന്ന ചിത്രങ്ങള്‍ ജനങ്ങളിലെത്തിക്കുക തന്നെ വേണമെന്നും അഭിപ്രായപ്പെട്ടു. മാറ്റം ഒരു ചിത്രകാരന്റെ തന്നെ നിശബ്ദ മനോപരിവര്‍ത്തനത്തിന്റെ കഥയാണ്.  പ്രണയ വിവാഹവും അനുബന്ധ സംഭവങ്ങളും മനുഷ്യത്വരാഹിത്യത്തിന്റെ മുറിവുകള്‍ സൃഷ്ടിച്ച ദിനങ്ങളുമായി പിതാവിന്റെ ഏലം എസ്റ്റേറ്റില്‍ കഴിയേണ്ടിവരുന്ന അവര്‍ പിന്നീട്-മറ്റൊരു ചെറുനഗരത്തിലേക്ക് കുടിയേറിപ്പാര്‍ത്തു. പക്ഷെ, വിധി പുതിയ രൂപത്തിലിവിടെ ചിത്രം വരയ്ക്കുന്നു.

ഒരു സ്‌കൂളില്‍ ചിത്രം വരക്കാനെത്തുന്ന അയാള്‍ അവിടെ നടക്കുന്ന ചില അനിഷ്ടസംഭവങ്ങള്‍ മൂടിവെക്കാന്‍ സഹായിയാവേണ്ടിവന്നു. അതിന്റെ പരിണിത പരിവര്‍ത്തനങ്ങളാണ് മാറ്റം. 
വിക്ടര്‍ മാധവ് ആണ് ക്രിസ്റ്റഫര്‍ എന്ന ചിത്രകാരന്റെ വേഷമിടുന്നത്. അരുണിമ മുരളീധരന്‍ റോസ് ആയും വരുന്നു. ആതിര സത്യന്‍, പ്രേം കരുനഗപ്പള്ളി, കല്ലട കമല്‍ജി, ഞെക്കാട് രാജ്, ആര്‍.കെ.സജി, അനി ഇടുക്കി, അക്കുഭായ്, സിബി കിഴക്കെമുറി, പി.വി.മാത്യൂ, ഷാനൂപ്, അജ്ഞു നെടുങ്കണ്ടം, വി.എന്‍.ചന്ദ്രശേഖരന്‍, ജീമോള്‍ അജീഷ്, ബേബി, സെറിന്‍മിയ ബേബി, ഭാഗ്യലക്ഷ്മി എന്നിവരും വേഷമിടുന്നു.

ബാസ് മൂവീസിന്റെ ബാനറില്‍ കഥ, തിരക്കഥ, സംവിധാനം, നിര്‍മ്മാണം ഇവ നിര്‍വഹിച്ചത് സെജി പാലൂരാന്‍ തന്നെയാണ്. നിതിന്‍ രാജ് ഛായാഗ്രഹണം, അനി ഇടുക്കി പ്രൊഡക്ഷന്‍-കല-ക്യാമറസഹായി. വിപിന്‍പോള്‍ സാമുവല്‍(7 ഈ സ്റ്റുഡിയോസ്)എഡിറ്റിംഗ്. സിനിമാ കാലൂന്‍ ശ്രീകുമാര്‍ ഗ്രേഡിംഗ്, രാജ് മാര്‍ത്താണ്ഡം ഇഫക്ട്‌സ്, സ്മിതാ രാജേഷ് കോറിയോഗ്രാപി(ഇടവപ്പാതി) ഇവയും നിര്‍വ്വഹിച്ചു. റഹീം പനവൂരാണ് പി.ആര്‍.ഒ.ചിത്രാഡഞ്ജലി പാക്കേജിലാണ് ചിത്രം നിര്‍മ്മിച്ചിട്ടുള്ളത്. ചിത്രം ഏപ്രില്‍ തിയേറ്ററിലെത്തും. 



'മാറ്റം' സിനിമ ഏപ്രിലില്‍ തിയറ്റിറിലെത്തും(സംവിധാനം - സെജി പാലൂരാന്‍) 'മാറ്റം' സിനിമ ഏപ്രിലില്‍ തിയറ്റിറിലെത്തും(സംവിധാനം - സെജി പാലൂരാന്‍) 'മാറ്റം' സിനിമ ഏപ്രിലില്‍ തിയറ്റിറിലെത്തും(സംവിധാനം - സെജി പാലൂരാന്‍) 'മാറ്റം' സിനിമ ഏപ്രിലില്‍ തിയറ്റിറിലെത്തും(സംവിധാനം - സെജി പാലൂരാന്‍) 'മാറ്റം' സിനിമ ഏപ്രിലില്‍ തിയറ്റിറിലെത്തും(സംവിധാനം - സെജി പാലൂരാന്‍) 'മാറ്റം' സിനിമ ഏപ്രിലില്‍ തിയറ്റിറിലെത്തും(സംവിധാനം - സെജി പാലൂരാന്‍) 'മാറ്റം' സിനിമ ഏപ്രിലില്‍ തിയറ്റിറിലെത്തും(സംവിധാനം - സെജി പാലൂരാന്‍) 'മാറ്റം' സിനിമ ഏപ്രിലില്‍ തിയറ്റിറിലെത്തും(സംവിധാനം - സെജി പാലൂരാന്‍) 'മാറ്റം' സിനിമ ഏപ്രിലില്‍ തിയറ്റിറിലെത്തും(സംവിധാനം - സെജി പാലൂരാന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക