Image

സംഘ­ട­ന­കളും പ്രസി­ഡന്റ് പദ­വിയും (കൈരളി ന്യൂയോര്‍ക്ക്)

Published on 29 June, 2016
സംഘ­ട­ന­കളും പ്രസി­ഡന്റ് പദ­വിയും (കൈരളി ന്യൂയോര്‍ക്ക്)
നോര്‍ത്ത് അമേ­രി­ക്ക­യിലെ പ്രമുഖ സംഘ­ട­ന­ക­ളായ ഫൊക്കാ­ന­യു­ടെയും ഫോമ­യു­ടെയും ലക്ഷ്യ­മി­ല്ലാത്ത കോണ്‍ഫ്രന്‍സു­ക­ളുടെ തിരശ്ശീല ഉയ­രാന്‍ ഇനിയും ദിവസങ്ങ­ള്‍ മാത്രം . അതിന്റെ സാരഥികളാ­കാന്‍ പല­രും മുമ്പോട്ട് വന്നി­ട്ടു­ണട് . ഫോക്കാ­ന­യുടെ നേത്രുത്വ നിര­യി­ലേക്ക് വരാന്‍ ആഗ്ര­ഹി­ക്കുന്ന ശ്രീ മാധ­വന്‍ നായര്‍ - ഫിലിപ്പ് പീലി­പ്പോസ് ടീമിന് പ്രവര്‍ത്തന പരി­ചയം കൈമു­ത­ലാ­ണെന്ന് തെളി­യിക്കുന്ന നീക്ക­ങ്ങള്‍ മന­സ്സിലാക്കാന്‍ സാധി­ച്ചി­ട്ടു­ണ്ട്. ശ്ലാഘനീയം..

അതേ സമയം ഫോമ­യുടെ നേതാക്കള്‍ ആകാന്‍ ശ്രമി­ക്കു­ന്ന­വരില്‍ പ്രത്യേ­കിച്ച് എടുത്തു പറ­യ­ത്ത­ക്ക തൊന്നും മന­സ്സിലാക്കാന്‍ സാധി­ക്കു­ന്നില്ല . അതിനാ ല്‍ തന്നെ കേര­ള­ത്തില്‍ നിന്നും കര­സ്ഥ­മാ­ക്കി­യി­ട്ടുള്ള വിവാദ പ്രച­രണ തന്ത്രം, മാധ്യ­മ­ങ്ങ­ളു­മായി അവര്‍ ആരം­ഭി­ച്ചി­ട്ടുണ്ട്. പക്ഷെ അതൊ­ന്നു­മല്ല , മല­യാളി കമ്യൂണിറ്റിക്ക് ആവശ്യം എന്ന തിരിച്ചറിവ് ഇവ­രി­ലാ­രിലു മില്ല . വെറും ചീപ്പ് പബ്ലി­സി­റ്റിക്ക് വേണ്ടിയുള്ള പാഴ്ശ്രമം മാത്രം !

എന്നാല്‍ പാഴ് ശ്രമ­ങ്ങള്‍ക്ക് മറു­പടി കണ്‌ടെത്തേണ്ടത് ഈ കാല­ഘ­ട്ട­ത്തിന്റെ ആവ­ശ്യ­മാ­ണ്. കുടി­യേ­റ്റ­ക്കാ­രുടെ ഇട­യില്‍ ആശയ വിനി­മയം സാധ്യ­മാക്കി അനീ­തി­കള്‍ക്കെ­തിരെ വിരല്‍ചൂണ്ടുക , മാധ്യ­മ­ങ്ങ­ളുടെ കട­മ­യാണ് . പ്രധാ­ന­പ്പെട്ട ചോദ്യം ഈ മാധ്യ­മ­ങ്ങള്‍ക്ക് പ്രത്യേകിച്ച്, കുടി­യേ­റ്റ­ക്കാ­രോ­ടൊപ്പം കുടി­യേ­റിയ പത്ര­ധാ­രാ മാധ്യ­മ­ങ്ങള്‍ക്ക് ഈ സംഘ­ട­ന­ക­ള്‍ എന്തു പ്രാധാ­ന്യ­മാണ് നല്‍കുന്നതെന്നുുള്ള­താ­ണ്.

ഫെയ്‌സ് ബുക്ക് , ട്വിറ്റര്‍ തുടങ്ങിയ മാസ് മീഡി­യ­ക­ളുടെ കടന്നു കയ­റ്റ­ത്തോടെ ഫോട്ടോ പ്രേമികളായ, സ്വയം, നേതാ­വെ­ന്ന­വകാശപ്പെ­ടുന്ന , അല്‍പ­ന്മാര്‍ പ്രിന്റ് മീഡിയെ പൂര്‍ണ്ണ­മായും തഴയാനുള്ള ശ്രമ­ത്തി­ലാണ്. കാരണം , ഒരു സംഘന കൊണ്ട് ഉദ്ദേ­ശി­ക്കു­ന്നത്, കണ്‍വന്‍ഷന്‍ നട­ത്തു­ക ­മാ­ത്ര­മാണെന്നും,അതോ­ടൊപ്പം വരുന്ന കോമാളി വേഷ­ങ്ങള്‍ യാതൊരു ഉളിപ്പും കൂടാതെ ഫെയ്‌സ് ബുക്കിലോ മറ്റു മാസ് മീഡി­യ­ക­ളിലൊ അപ്പ് ലോഡ് ചെയ്ത് നാട്ടിലെ എട്ടും പൊട്ടും തിരി­യാത്ത അത്താഴ പട്ടി­ണിക്കാരെ കാണ്ച്ച്, അച്ചാ­യന്‍, അമേ­രി­ക്ക­യി­ല്‍ എന്തോ വലിയ പ്രസി­ഡന്റാ­ണെന്ന് വരുത്തി തീര്‍ക്കുക മാത്ര­മാണ് അവ­രുടെ ലക്ഷ്യം.

മറ്റൊന്ന് വിമര്‍ശ­ന­ങ്ങളെ അതീ ജീവി­ക്കാനോ, അതു­വഴി മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനോ വേണ്ട ഉള്‍പ്രാപ്തി, ഈയ്യാം പാറ്റ­ക­ളായ ഈ ഛോ ട്ടകള്‍ക്ക് കര­ഗ­ത­മ­ല്ല. ഇക്കൂ ട്ടര്‍ മന­സ്സി­ലാ­ക്കേ­ണ്ട ഒരു സംഗതി , എല്ലാ മാസ് മീഡി­യ­കളുടെയും ഉല്‍ഭവം , അമേ­രി­ക്കയിലാണെ­ങ്കി­ലും, പ്രിന്റ് മീഡിയക്ക് നല്‍കുന്ന പ്രാധാ­ന്യത്തിന് ഇന്നും കുറ­വി­ല്ല. ചാന­ലു­ക­ളില്‍ വാര്‍ത്ത­ക­ളുടെ ചെറി­യൊ­രംശം വന്നെ­ങ്കിലും , പിറ്റേ ദിവസം രാവിലെയോ ആഴ്ച­ക­ളുടെ അവ­സാ­നമോ പ്രിന്റ് മീഡിയകള്‍ എങ്ങനെ പ്രതി­ക­രിച്ചു എന്ന­താണ് അമേ­രി­ക്ക­യി­ലാ­ണെ­ങ്കിലും ലോക­ത്തെ­വി­ടെ­യാ­ണെ­ങ്കിലും നേതാ­ക്കള്‍ ഉറ്റു­നോ­ക്കു­ന്നത് . ട്വിറ്റ­റില്‍ കുറി­ച്ചതും , ഫേസ്ബു­ക്കില്‍ അപ്പ്‌ലോഡ് ചെയ്തുമെല്ലാം, ഇന്ന­ലത്തെ മഴ­യത്ത് കിളിര്‍ത്ത പുല്ലിനു തുല്യ­മാ­ണ്. അടുത്ത വെയ്‌ലില്‍് അതു നിശേഷം പോയി­രിക്കും . എന്നാല്‍ പ്രിന്റ് മീഡിയയൊ? അതിന്റെ പെയ്പ്പര്‍ കട്ടിം­ഗ്‌വരെ നേതാ­ക്ക­ന്മാ­ര്‍ സൂക്ഷി­ക്കു­ന്നു. ഇ്രതെല്ലാം, കര്‍മ്മോ­ന്മുഖരായ നേതാ­ക്കന്മാര്‍ക്കും, ഒപ്പം അവര്‍ പ്രതി­നി­ധാനം ചെയ്യുന്ന സമൂ­ഹ­ത്തിനും എന്നും വില­പ്പെട്ടതായി­രി­ക്കു­മെന്ന് മനസ്സി ലാക്കു­ക.

ഏതാണ്ട് ആറു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആരം­ഭിച്ച കുടി യേറ്റം, വളര്‍ച്ചയും തളര്‍ച്ചയും ഒരു­പോലെ വ്യവ­ഹ­രി­ക്കുന്ന, വലിയ പ്രവാസി സമൂ­ഹ­മായി മാറി­യി­രിക്കുന്നു . അങ്ങനെ വരാന്‍ പോകുന്ന പ്രശ്‌ന­ങ്ങളെ മുന്നില്‍ കണ്ട്,സംഘ­ടിച്ച് ശക്ത­രാ­കണം എന്ന ലക്ഷ്യം ഉള്‍ക്കൊ­ണ­ട്‌കൊണ്ട് മുന്‍ കാല നേതാ­ക്കള്‍ ഫൊക്കാന പോലുള്ള അസ്സോ­സി­യേ­ഷനു കള്‍ക്ക് തുടക്കം കുറി­ച്ചു. പക്ഷെ തിരിഞ്ഞു നോക്കുമ്പോള്‍ വള്ളം തിരു­ന­ക്ക­ര­ത്ത­ന്നെ ! മല­യാ­ളി­ക­ളുടെ ഉന്ന­മന ത്തിനായി ഒരു ചെറു­വി­രല്‍ അന­ക്കാന്‍ പോലും ഈ അ സ്സോസി­യേ­ഷനുകള്‍ക്ക് സാധി­ച്ചി­ട്ടില്ല. എന്‍.­എ.­എ.­സി.പി പോലുള്ള ഒരു വലിയ വട­വ്രു­ക്ഷ­മായി മാറേ­ണ്ട ഈ അസ്സോ­സി­യേ­ഷന്‍ ഇന്നും മൂഷിക സ്ത്രീയുടെ പരുവത്തി ലല്ലേ ?

ഓര്‍ക്കുക , തേനി­ച്ച­കൂ­ട്ടിലും റാണി­യുണ്ട് . റാണി പറയും പോലാണ് മറ്റു­ള്ള ഈച്ച­കള്‍ പ്രവര്‍ത്തി ക്കുന്നത് . ഉറു­മ്പിന്റെ കൂട്ടിലും അതു തന്നെ. എന്നാല്‍ ബുദ്ധി മാനെന്ന് അഭി­മാ­നി­ക്കുന്ന മനുഷ്യക്കൂട്ടിലൊ?

്‌നമ്മുടെ ചെറിയ സമൂ­ഹം ഇനി­യെ­ങ്കിലും അവ­സ­ര­ത്തി­നൊത്ത് ഉയ­രാന്‍ പഠി­ക്ക­ണം— - പിന്‍ത­ല­മു­റക്ക് വേണ്ടി എങ്കിലും !.

പരേ­ത­നായ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് വരുംവരെ, അമേ­രി­ക്ക­യിലെ ആഫ്രി­ക്കന്‍ ഗ്രൂപ്പ ,് നിലാ­വത്ത് അഴിച്ചുവിട്ട കോഴി­കളെപ്പോലെയായി­രു­ന്നു. ലക്ഷ്യ­ബോ­ധ­മില്ലാതെ, അല­യു­ക­യാ­യി­രു­ന്നു. കിംഗിന്റേ വര­വിനു ശേഷം ആ സമൂ­ഹ­ത്തില്‍ ചില ചട്ട­വ­ട്ട­ങ്ങള്‍ നില­വില്‍ വന്നു.ഡോ.കിം­ഗിന്റെ തിരോ­ധാ­ന­ത്തോടെ , അദ്ദേഹം തുടങ്ങിവെച്ച നീക്ക­ങ്ങള്‍ക്ക് അല്‍പം മങ്ങല്‍ സംഭ­വി­ച്ചെ­ങ്കിലും , ഒബാ­മ­യുടെയും , മിശേല്‍ ഒബാ­മ­യു­ടെയും വര­വോടെ അവര്‍ കൂടു­തല്‍ ശക്തി പ്രാപി­ച്ചി­രി­ക്കു­ക­യാണ് . ഈ മാറ്റം ഇന്‍ഡ്യന്‍ സമൂഹവും മന­സ്സി­ലാ­ക്ക­ണം.

അമേ­രി­ക്ക­യിലെ രണടാം തല മുറയ്ക്ക് വിദ്യാ­ഭ്യാസം നല്‍കാ ന്‍ നമുക്ക് സാധിച്ചു. അതുവഴി മറ്റു സമൂ­ഹ­ത്തോ­ടൊപ്പം ഉയര്‍ ന്ന തല­ങ്ങ­ളില്‍ വ്യവഹ­രി­ക്കാനു ള്ള അവ­സരം അവര്‍ക്ക് ലഭി­ച്ചു. ഇനിയും നമ്മുടെ ലക്ഷ്യം, അധി­കാര കസേ­ര­ക­ളി­ലേ­യ്ക്കാ­യ്ക്കാകണം. പണം ഉണ്ടാക്കി­യാല്‍ മാത്രം പോര,അതു വേണ്‍ട വിധം പരി­ര­ക്ഷി­ക്കാനും പഠിക്ക ണം. അതു സാധി­ക്ക­ണ­മെ­ങ്കില്‍ അധി­കാര സോപാ­ന­ങ്ങ­ളില്‍ വരുന്ന മാറ്റങ്ങള്‍ മന­സ്സി­ലാക്കി വരു­ത്തേണ്ട മാറ്റ­ങ്ങള്‍ വരു­ത്താന്‍ നമുക്കും സാധി­ക്ക­ണം. സാധി­ച്ചി­ല്ലെ­ങ്കില്‍­- "അപകര്‍ഷത' പിടി­പെട്ട് വരും സമൂഹം, നമ്മുടെ കണ്‍മുന്‍പില്‍ വെച്ച് നട്ടം തിരി­യു­ന്ന കാഴ്ച കണ്ട് ദുഖി­ക്കേണ്‍ടിവ­രും.

എന്താണ് പ്രതി­വിധി ? നേത്രുത്വ പാട­വ­മു­ള്ള­ ചെറു­പ്പ­ക്കാരെ കണ്‌ടെത്തുക മാത്ര­മാണ് പോംവ­ഴി. എങ്ങനെ അതു സാധിക്കും ?

ബ്യൂട്ടീ പേജന്റ് മത്സ­ര­ത്തി­നും, സ്‌പെല്ലിംഗ് ബി മത്സ­രത്തിനും സംവാദ മത്സ­ര­ങ്ങള്‍ക്കും, മാറ്റു­രക്കാന്‍ കുട്ടി­കള്‍ മുമ്പോട്ട് വരു­ന്നുണ്ട്. അല്ലെ­ങ്കില്‍ ഭരത നാട്യം പഠി­ക്കാന്‍ മാതാ­പി­താ­ക്കള്‍ കുട്ടി­കളെ നിര്‍ബ­ന്ധ­മായി കൊണ്ടു പോകു­ന്നു. ഇതു തന്നെ ലീഡര്‍ഷിപ്പ് മത്സ­രത്തിലും, പ്രായോ­ഗിക മാക്കാന്‍ സംഘ­ടനകള്‍ക്ക് സാധി­ക്ക­ണം.മറ്റൊരു വിധ­ത്തില്‍ കുറി­ച്ചാല്‍ , വരും­ത­ല­മു­റ­യുടെ ഉന്ന­മ­ന­ത്തി­നായി പ്രവര്‍ത്തി­ക്കുന്ന ഒരു സംഘടനയാണി­തെന്ന തിരി­ച്ച­റിവ് സമൂ­ഹ­ത്തില്‍ ഉണ്ടാക്കാ­നുള്ള ഒരു ശ്രമം നേതാ­ക്ക­ന്മാരി­ലുണ്ടാ കണം. പകരം നാട്ടില്‍ ചെന്ന് അവര്‍ക്കുള്ള പഴം­തു­ണി­യെല്ലാം നല്‍കി, ജാഡ­കാ­ണി­ക്കുന്ന രീതി ഇനി­യെ­ങ്കിലും അവ­സാനി പ്പിക്ക­ണം. ഈ അസ്സോ­സിയേ ഷന്‍ ഇന്‍ഡ്യന്‍ അമേ­രി­ക്കന്‍ സമൂ­ഹ­ത്തിന്റെ നില­നില്‍പ് ഉറപ്പുവ­രു­ത്താന്‍ മാത്ര­മാ­ണെന്ന തിരി­ച്ച­റിവ് നേതാ­ക്ക­ളി­ലുണ്ടാക­ണം.

സര്‍വ്വശ്രീ മാധ­വന്‍ നായ­രുടെയും ഫില്പ്പ് പീലി­പ്പോ­സിന്റെയും നേത്രു ത്വത്തില്‍ ഫൊക്കാ­ന­യ്ക്ക് പുതിയ ലക്ഷ്യ ബോധം ഉണ്ടാകുമെന്ന് കരു­തു­ന്നു

ക്യാനഡ കണ്‍വന്‍ഷന്‍ കഴിയു മ്പോഴെ , അടുത്ത കണ്‍വന്‍ ഷന്‍ ഹാള്‍ ന്യൂജേ­ഴ്‌സി­യില്‍ കണ്‌ടെത്തു­ന്ന­തി­ലാ­ക­രുത് ശ്രദ്ധ. പകരം കര്‍മ്മോ­ന്മുഖ­രാ­കുക, വരാന്‍ പോകുന്ന പ്രസി­ഡന്റ് തെര­ഞ്ഞെ­ടു­പ്പില്‍ നമ്മുടെയും പ്രാതി­നി­ധ്യം ഏതു വിധ­ത്തില്‍ ഉറ­പ്പു­വരു ത്താമെന്ന് ചിന്തി­ക്കുക. കഴി­വുള്ള­ട­ത്തോളം ചെറു­പ്പ­ക്കാരെ എങ്ങ­നെയും-തെ­ര­ഞ്ഞെ­ടുപ്പ് പ്രച­ര­ണത്തില്‍ പങ്കാ­ളി­കളാക്കാന്‍ ശ്രമി­ക്കു­ക.

റോക്ക്‌ലാന്റ് കൗണ്ടിയിലും ലോംങ് ഐലന്റിലും,ഡാള­സിലും ഈ നീക്ക­ങ്ങള്‍ക്ക് തുടക്കം കുറിച്ചി ട്ടുള്ളത് സ്മരി­ക്കു­ന്നു. പക്ഷെ അവ­രിലെ ലീഡര്‍ഷിപ്പ് ക്വാളി റ്റി ഇനിയും തെളി­യി­ക്കപ്പെടേണ്ടിയിരി­ക്കു­ന്നു. ഇതി­നെല്ലാം കൂട്ടായ ശ്രമ­മാണ് നമു­ക്കാ­വ­ശ്യം.

വരാന്‍പോ­കുന്ന ഓണ­ത്തോ­ട­നു­ബ­ന്ധിച്ച് പുത്തന്‍ ശ്രമ­ങ്ങള്‍ക്ക് തുടക്കം കുറിക്കാം . ഓണം പല തട്ടിലാക്കാതെ നായരും , നസ്രാ­ണിയും മറ്റെല്ലാ ഗ്രൂപ്പും ഒന്നിച്ചു നട­ത്തു­ന്ന­തി­നുള്ള സംവി­ധാനം ഉണ്ടാകണം. പള്ളി­കളും അമ്പ­ല­ങ്ങളും വെവ്വൊറെ ഓണം നട­ത്താതെ കള്‍ച്ച­റല്‍ അസ്സോ­സി­യേ­ഷ­ക­ളോടു യോജിച്ചു നട­ത്താന്‍ തയ്യാ­റ­ക­ണം. പണ­ത്തി­നു­വേണ്ടി കമ്യൂണിറ്റിയെ മതാ­ടി­സ്ഥാ­ന­ത്തില്‍ വെട്ടി­മു­റി­ക്കുന്ന ആള്‍ദൈ­വ­ങ്ങ­ളുടെ നീക്ക­ങ്ങള്‍ക്കെതിരെ ശബ്ദ­മു­യര്‍ത്താനും സംഘ­ട­ന­കള്‍ക്ക് സാധി­ക്ക­ണം.

ഇവ­യെല്ലാം സാധി­ക്ക­ണ­മ­ങ്കില്‍ ഈ അസ്സോ­സി­യേഷനു ക ളുടെ പ്രവ­ര്ത്തനം മലയാളി അമേ­രി­ക്കന്‍സിന്റെ ഉന്ന­മന ത്തിനു വേണ്ടിയു­ള്ള­താണെന്ന തോന്നല്‍ മല­യാ­ളി­ക­ളില്‍ ഉണ്ടാക­ണം. ചുരു­ക്ക­ത്തില്‍ പ്രസി­ഡ­ന്റ് പദ­ത്തിന്റെ മഹിമ മന­സ്സി­ലാക്കി . അതിന്റെ പ്രവര്‍ ത്തന മണ്ഡലം അമേ­രി­ക്ക­യില്‍ തന്നെ നിറ­വേ­റ്റാന്‍

നേതാ­ക്കള്‍ക്ക് കഴി­യട്ടെ. . മാധ­വന്‍ നായര്‍ ടീമിന് എല്ലാ വിധ നന്മ­കളും നേര്‍ന്നു­കൊണ്ട് ...
Join WhatsApp News
Fokana Leader 2016-06-29 07:40:35
M A Dhavan Nair-kku vendiyulla paid news..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക