Image

വിന്‍ ഡീസലിന്റെ മകളെ താലോലിക്കുന്ന ദീപിക

Published on 29 June, 2016
വിന്‍ ഡീസലിന്റെ മകളെ താലോലിക്കുന്ന ദീപിക
ഹോളിവുഡിലേക്കുള്ള രംഗപ്രവേശത്തെ തുടര്‍ന്ന് ബോളിവുഡ് താരം ദീപിക പദുക്കോണ്‍ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. ഇങ്ങനെ സെറ്റിലെ വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ ഹോളിവുഡ് താരം വിന്‍ ഡീസലും ദീപികക്കൊപ്പം സജീവമാണ്. ഫോട്ടോകളും ഷെയര്‍ ചെയ്യാറുണ്ട്. ഇതിനൊക്കെ ആരാധകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഏറ്റവുമൊടുവില്‍ വിന്‍ഡീസലിന്റെ 15 മാസം പ്രായമുള്ള മകളെ ദീപിക തന്റെ മടിയിലിരുത്തി താലോലിക്കുന്ന ചിത്രമാണ് വിന്‍ ഡീസല്‍ ഏറ്റവുമൊടുവില്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ചിത്രത്തിന് ലക്ഷക്കണക്കിന് ലൈക്കും കിട്ടി.

ട്രിപ്പിള്‍ എക്‌സ് പരമ്പരയിലെ ഏറ്റവും പുതിയ ഭാഗം "ദി റിട്ടേണ്‍ സാന്‍ഡര്‍ കേജി'ലൂടെയാണ് ദീപിക പദുക്കോണിന്റെ ഹോളിവുഡ് അരങ്ങേറ്റം. ദീപികയുടെ നിരവധി സംഘട്ടനരംഗങ്ങളും ചിത്രത്തിലുണ്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക