Image

ഓര്‍മ്മ ന്യൂയോര്‍ക്ക്‌- കുടുംബ സംഗമം നടത്തി

ജോയിച്ചന്‍ പുതുക്കുളം Published on 04 February, 2012
ഓര്‍മ്മ ന്യൂയോര്‍ക്ക്‌- കുടുംബ സംഗമം നടത്തി
ന്യൂയോര്‍ക്ക്‌: ഓവര്‍സീസ്‌ റിട്ടേണ്‍ഡ്‌ മലയാളീസ്‌ ഇന്‍ അമേരിക്ക (ഓര്‍മ്മ) ന്യൂയോര്‍ക്ക്‌ ചാപ്‌റ്ററിന്റെ ആഭിമുഖ്യത്തില്‍ കുടുംബസംഗമവും, ക്രിസ്‌മസും, പുതുവത്സരവും സംയുക്തമായി ആഘോഷിച്ചു.

റോക്ക്‌ലാന്റ്‌ കൗണ്ടി ലെലിസ്ലേറ്റര്‍ ആനി പോള്‍, റവ.ഫാ. തദേവൂസ്‌ അരവിന്ദത്ത്‌ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. കാതറിന്‍ മാത്യു, ലൊറീനാ മാത്യു എന്നിവരുടെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച പരിപാടിയില്‍, ഓര്‍മ്മ നാഷണല്‍ പ്രസിഡന്റ്‌ ജോസ്‌ ആറ്റുപുറം അധ്യക്ഷതവഹിച്ചു. ജേക്കബ്‌ റോയി (മലയാളം പത്രം), സുനില്‍ ട്രൈസ്റ്റാര്‍ (ഐപിടിവി യു.എസ്‌.എ), ജോര്‍ജ്‌ ജോസഫ്‌ (ഇ മലയാളി ഡോട്ട്‌കോം), ഫിലിപ്പോസ്‌ ചെറിയാന്‍, ഓര്‍മ്മ നാഷണല്‍ സെക്രട്ടറി അലക്‌സ്‌ തോമസ്‌, ട്രഷറര്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.

റവ.ഫാ. തദേവൂസ്‌ അരവിന്ദത്ത്‌ ക്രിസ്‌മസ്‌-പുതുവത്സര സന്ദേശം നല്‍കി. ലെജിസ്ലേറ്റര്‍ ആനി പോള്‍, ഗാനരചയിതാവും, ഗായകനും, സീറോ മലബാര്‍, റോക്ക്‌ലാന്റ്‌ കൗണ്ടി മിഷന്‍ ഡയറക്‌ടര്‍ റവ.ഫാ. തദേവൂസ്‌ അരവിന്ദത്ത്‌ എന്നിവര്‍ക്ക്‌ പ്രശംസാ ഫലകങ്ങള്‍ നല്‍കി തദവസരത്തില്‍ ആദരിച്ചു.

ജോബി കിടാരം, ഷാജി ജോസഫ്‌, ഷല്‍മ ഷാജി എന്നിവര്‍ വിവിധ ഗാനങ്ങള്‍ ആലപിച്ചു. കാതറിന്‍ മാത്യു, ലൊറീനാ മാത്യു എന്നിവരുടെ ഗാനങ്ങള്‍, വിവിധ നൃത്തനൃത്യങ്ങള്‍, മറ്റ്‌ വിവിധ കലാപരിപാടികള്‍ എന്നിവയെല്ലാം സദസ്സിന്റെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി.

പ്രോഗ്രാം കോര്‍ഡിനേറ്ററായി അലക്‌സ്‌ തോമസും, അവതാരകനായി അലോഷ്‌ അലക്‌സും പ്രവര്‍ത്തിച്ചു. വൈസ്‌ പ്രസിഡന്റ്‌ മാത്യു കോരുത്‌ സ്വാഗതവും, സെക്രട്ടറി റോയി സി. തോമസ്‌ കൃതജ്ഞതയും പ്രകാശിപ്പിച്ചു.
ഓര്‍മ്മ ന്യൂയോര്‍ക്ക്‌- കുടുംബ സംഗമം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക