Image

അല്ലു അര്‍ജുന്‍ പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞു

Published on 28 June, 2016
അല്ലു അര്‍ജുന്‍ പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞു
പ്രമുഖ തെലുങ്ക് ചാനലിന്റെ അവാര്‍ഡ് നിശയ്ക്കിടെ യംഗ് സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍ പൊട്ടി കരഞ്ഞു. ഹൈദരാബാദില്‍ വച്ചു നടന്ന പരിപാടിയില്‍ തന്റെ പ്രിയ നടന്റെ ഡാന്‍സ് കണ്ട ശേഷം വികാരഭരിതനായി അല്ലു പൊട്ടിക്കരയുകയായിരുന്നു. മറ്റാരുമല്ല അല്ലുവിന്റെ ഇഷ്ടനടന്‍ ചിരഞ്ജീവിയുടെ ഡാന്‍സ് കണ്ടാണ് അല്ലു കരഞ്ഞത്.

ചിരഞ്ജീവിയുടെ ഡാന്‍സും അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായിരുന്നു ചടങ്ങിലെ മറ്റൊരു ആകര്‍ഷണം. ആരാധകരെ പോലെ തന്നെ താരങ്ങളും ചിരഞ്ജീവിയുടെ ഡാന്‍സ് കാണാനുള്ള ആവേശത്തിലായിരുന്നു. എല്ലാവരും കൈയടിച്ചപ്പോള്‍ അല്ലു വികാരഭരിതനായി പൊട്ടിക്കരയുകയായിരുന്നു.

എന്നാല്‍ അല്ലുവിന്റെ കരച്ചില്‍ സോഷ്യല്‍മീഡിയ ആഘോഷമാക്കി. ചിരഞ്ജീവിയുടെ മകന്‍ രാം ചരണ്‍ ഭാവവ്യത്യാസങ്ങളില്ലാതെ ഡാന്‍സ് ആസ്വദിച്ചപ്പോള്‍ അല്ലു മാത്രം എന്തിന് കരഞ്ഞു എന്നായിരുന്നു പലരും ചോദിച്ചത്. സൂര്യ, റാണ ദഗുപതി എന്നിവരും ചടങ്ങിലുണ്ടായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക