Image

"ഒരു മലയാളം കളര്‍പടം' മേക്കിംഗ് വീഡിയോ റിലീസ് ചെയ്തു

Published on 28 June, 2016
"ഒരു മലയാളം കളര്‍പടം' മേക്കിംഗ് വീഡിയോ റിലീസ് ചെയ്തു
അജിത് നമ്പ്യാര്‍ കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന "ഒരു മലയാളം കളര്‍പടം' എന്ന ചിത്രത്തിലെ "ഗോവിന്ദ' എന്ന ഗാനത്തിന്റെ മേക്കിംഗ് വീഡിയോ റിലീസ് ചെയ്തു. പ്രമുഖ മ്യൂസിക് ലേബല്‍ ആയ മ്യൂസിക് 247 ആണ് ഗാനങ്ങള്‍ റിലീസ് ചെയ്തത്.

മുരളീധരന്‍ പട്ടാന്നൂര്‍ രചിച്ച വരികളില്‍ മലയാള സിനിമാനടിമാരുടെ പേരുകള്‍ വളരെ രസകരമായ രീതിയില്‍ കോര്‍ത്തിണക്കുന്നു എന്ന പ്രത്യേകത ഈ ഗാനത്തിനുണ്ട്. സംഗീത സംവിധാനം നിര്‍വഹിച്ച മിഥുന്‍ ഈശ്വറും നിത്യാ ബാലഗോപാലും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

സിനിമാ നിര്‍മാണ മേഖലയിലെ ഏറ്റവും നൂതന സാങ്കേതിക വിദ്യയായ ഡിജിറ്റല്‍ ഇന്റര്‍മീഡിയേറ്റിന്റെ ബേസ്ലെറ്റ് കളര്‍ ഗ്രേഡിംഗ് എന്ന ടെക്‌നോളജി ഉപയോഗിച്ച് തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ നിന്നു പുറത്തിറങ്ങുന്ന ചിത്രമാണ് "ഒരു മലയാളം കളര്‍പടം'. പുതുമുഖം മനു ഭദ്രന്‍, പഴയകാലനടന്‍ ജോസ്, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി പുരസ്ക്കാരം നേടിയ അഞ്ജലി ഉപാസന എന്നിവരും ശില്‍പ ജോസ്, മുരുകന്‍, രജിത, ടീന, സിന്‍സ് തോമസ്, യുവന്‍ ജോണ്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ടി.ഡി ശ്രീനിവാസന്‍, മിംഗിള്‍ മോഹന്‍ എന്നിവരാണ് ഛായാഗ്രഹണം. ചിത്രസംയോജനം ഹരി രാജാക്കാടാണ് നിര്‍വഹിച്ചിരിക്കുന്നത്. ബീമാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഞ്ജു എസ്.സാഹിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്ന­ത്.
"ഒരു മലയാളം കളര്‍പടം' മേക്കിംഗ് വീഡിയോ റിലീസ് ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക