Image

ഇന്ത്യന്‍ ബോക്‌സിങ്ങിന്റെ പിതാവ് ഹവാ സിങ്ങിന്റെ ജീവിതം സിനിമയാകുന്നു, നായകന്‍ ജോണ്‍ എബ്രഹാം

Published on 28 June, 2016
ഇന്ത്യന്‍ ബോക്‌സിങ്ങിന്റെ പിതാവ് ഹവാ സിങ്ങിന്റെ ജീവിതം സിനിമയാകുന്നു, നായകന്‍ ജോണ്‍ എബ്രഹാം
ബോളിവുഡില്‍ സ്‌പോര്‍ട്‌സ് സിനിമകള്‍ എല്ലാക്കാലത്തും വിജയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാകണം ഉടന്‍ ചിത്രീകരണം ആരംഭിക്കാന്‍ പോകുന്ന ഇന്ത്യന്‍ ബോക്‌സിങ്ങിന്റെ പിതാവ് എന്നറിയപ്പെടുന്ന
ക്യാപ്റ്റന്‍ ഹവാ സിങ്ങിന്റെ ജീവിതകഥ സിനിമയാകുന്നത് ഇപ്പോള്‍ തന്നെ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

ബോക്‌സിങ്ങ് പ്രമേയമാക്കിയ ചിത്രത്തില്‍ റിംഗില്‍ ഇടിമുഴക്കങ്ങളുമായി എത്തുന്ന ക്യാപ്റ്റന്‍ ഹവാ സിങ്ങാകുന്നത് സാക്ഷാല്‍ ജോണ്‍ എബ്രഹാമാണ്. 1956 ല്‍ പത്തൊമ്പതാം വയസിലാണ് ഹവാസിങ്ങ് ഇന്ത്യന്‍ സൈന്യത്തില്‍ ചേരുന്നത്. 1960 ല്‍ മൊഹബ്ബത്ത് സിങ്ങെന്ന ഡിഫന്‍ഡിംഗ് ചാമ്പ്യനെ റിംഗില്‍ ഇടിച്ചൊതുക്കിക്കൊണ്ടാണ് ഹവാ സിങ്ങ് വെസ്റ്റേണ്‍ കമാന്‍ഡിനെ തന്റെ കൈപ്പിടിയിലാക്കിയത്. തുടര്‍ന്ന് 1960 മുതല്‍ 71 വരെ പതിനൊന്നു വര്‍ഷം അദ്ദേഹം ബോക്‌സിങ്ങ് രംഗത്ത് അനിഷേധ്യനായ പോരാളിയായി തുടര്‍ന്നു. 1966, 1970 ഏഷ്യന്‍ ഗെയിസില്‍ ബോക്‌സിംഗ് ഇനത്തില്‍ സ്വര്‍ണ മെഡല്‍ നേടിയാണ് അദ്ദേഹം ഇന്ത്യന്‍ കായിക രംഗത്തിനു തന്റേതായ സംഭാവന നല്‍കിയത്.

ബോക്‌സിങ്ങ് റിംഗിലെ എക്കാലത്തെയും ഇതിഹാസ താരം മുഹമ്മദ് അലിയുമായി മത്സരിക്കണമെന്ന ഹവാസിങിന്റെ ആഗ്രഹം പക്ഷേ സാധിച്ചില്ല. 1999ല്‍ രാജ്യം ദ്രോണാചാര്യ പുരസ്കാരം നല്‍കി ഈ കായിക പ്രതിഭയെ ആദരിക്കാന്‍ തീരുമാനിച്ചു. പക്ഷേ പുരസ്കാരം ഏറ്റവാങ്ങുന്നതിനു മുമ്പു തന്നെ മരണം അദ്ദേഹത്തെ കീഴടക്കി. 2000 ആഗസ്റ്റ് 14ന് ഇന്ത്യന്‍ ബോക്‌സിങ്ങിന്റെ പിതാവ ഹവാസിങ്ങെന്ന അതുല്യ കായിക പ്രതിഭ ഈ ലോകത്തോട് വിട പറഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യ അങ്കൂരി ദേവിയാണ് പിന്നീട് ദ്രോണാചാര്യ പുരസ്കാരം ഏറ്റവാങ്ങിയത്.

സിങ്ങിന്റെ ഗ്രാമമായ ഉമര്‍വാസ് കൂടാതെ ഡല്‍ഹി, വൈഷ്‌ണോദേവി, ഹരിയാന, തായ്‌ലന്‍ഡ് എനന്#ിവിടങ്ങളിലായിരിക്കും പ്രധാന ലൊക്കേഷനുകള്‍. പാകിസ്ഥാനില്‍ നിന്നും ബംഗ്‌ളാദേശില്‍ നിന്നുമുള്ള യഥാര്‍ത്ഥ ബോക്‌സിംഗ് താരങ്ങളെ ചിത്രത്തില്‍ ഉള്‍പ്പെടുത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ ദേശീയ മാധ്യങ്ങളോടു വെളിപ്പെടുത്തു. ജോണ്‍ എബ്രാഹമായിനെ കൂടാതെ മറ്റ് താരങ്ങള്‍ ആരൊക്കെയണെന്നു ഉടന്‍ തീരുമാനിക്കും. ഇതുമായി ബന്ധപ്പെട്ട ര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ഇന്ത്യയുടെ അഭിമാന ബോക്‌സിങ്ങ് താരങ്ങളായ വിജേന്ദര്‍ സിങ്ങ്, അഖില്‍ കുമാര്‍, ജിതേന്ദ്രര്‍ കുമാര്‍ എന്നിവര്‍ ഹവാ സിങ്ങ് സ്ഥാപിച്ച ദിവാനി ബോക്‌സിംഗ് ക്‌ളബ്ബ് രാജ്യത്തിനു സംഭാവന ചെയ്ത പ്രതിഭകളാണ്. സാം ഫെര്‍ണാണ്ടസാണ് ഹവാസിങ്ങിന്റെ ജീവിതകഥ സിനിമയാക്കാനുള്ള അവകാശം സ്വന്തമാക്കിയിട്ടുള്ളത്. സാം ഫെര്‍ണാണ്ടസിനൊപ്പം ജോണ്‍ എബ്രഹാമും ചേര്‍ന്നായിരിക്കും ചിത്രം നിര്‍മിക്കുക.
ഇന്ത്യന്‍ ബോക്‌സിങ്ങിന്റെ പിതാവ് ഹവാ സിങ്ങിന്റെ ജീവിതം സിനിമയാകുന്നു, നായകന്‍ ജോണ്‍ എബ്രഹാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക