Image

വാടക ഗര്‍ഭപാത്രത്തിലൂടെ തുഷാര്‍ കപൂര്‍ അച്ഛനായി

Published on 28 June, 2016
വാടക ഗര്‍ഭപാത്രത്തിലൂടെ തുഷാര്‍ കപൂര്‍ അച്ഛനായി
അവിവഹിതനായ ബോളിവുഡ് താരം തുഷാര്‍ കപൂര്‍ വാടകഗര്‍ഭപാത്രം വഴി ആണ്‍കുഞ്ഞിന്റെ അച്ചനായി. ലക്ഷ്യ എന്നു പേരിട്ട കുട്ടി മുംബൈയില്‍ സ്വകാര്യആശുപത്രിയിലാണ് ജനിച്ചത്.

തുഷാറിന്റെ മാതാപിതാക്കളായ ജിതേന്ദ്രന്‍-ശോഭ ദമ്പതികളുടെ ആദ്യപേരക്കുട്ടിയാണ് ലക്ഷ്യ. തുഷാറിന്റെ തീരുമാനത്തെ പൂര്‍ണമായും പിന്തുണയ്ക്കുന്നുവെന്നും പേരക്കുട്ടി ജനിച്ചതിന്റെ ആവേശത്തിലാണെന്നും അവര്‍ പ്രതികരിച്ചു.

അച്ഛനാകാനുള്ള തുഷാറിന്റെ തീരുമാനം വളരെയധികം മതിപ്പുണ്ടാക്കിയെന്ന് ഐ.വി.എഫ് ഡയറക്ടറായ ഡോ.ഫിറുസ പരീഖ് പറഞ്ഞു. കുഞ്ഞിന്റെ ആരോഗ്യത്തെക്കുറിച്ച് തുഷാര്‍ എല്ലായ്‌പ്പോഴും ശ്രദ്ധാലുവായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രശസ്തനായ ഒരു വ്യക്തി എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ ഈ തീരുമാനം ഏറെ ആളുകള്‍ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.

ശരീരത്തിനു പുറത്ത് കൃത്രിമാവസ്ഥയില്‍ അണ്ഡകോശത്തെ പുരുഷബാജം കൊണ്ടു ബീജസങ്കലനം ചെയ്യിക്കുന്ന ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍( ഐ.വി.എഫ്) അഥവാ കൃത്രിമ ബീജസങ്കലനം വഴിയാണ് കുഞ്ഞ് ജന്‍മമെടുത്തത്.
വാടക ഗര്‍ഭപാത്രത്തിലൂടെ തുഷാര്‍ കപൂര്‍ അച്ഛനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക