Image

ഇന്ത്യന്‍ രാഷ്ട്രീയക്കാരില്‍ നിന്നും ഹില്ലരി പണം വാങ്ങിയെന്ന ആരോപണം ആവര്‍ത്തിച്ചു ട്രമ്പ്

പി.പി.ചെറിയാന്‍ Published on 27 June, 2016
ഇന്ത്യന്‍ രാഷ്ട്രീയക്കാരില്‍ നിന്നും ഹില്ലരി പണം വാങ്ങിയെന്ന ആരോപണം ആവര്‍ത്തിച്ചു ട്രമ്പ്
വാഷിംഗ്ണ്‍: ഇന്റോ-യു.എസ്സ് സിവില്‍ ന്യൂക്ലിയര്‍ കരാറിനനുകൂലമായി വോട്ടു ചെയ്യാമെന്ന വ്യവസ്ഥയില്‍ ഇന്ത്യന്‍ രാഷ്ട്രീയക്കാരില്‍ നിന്നും ഹില്ലരി വന്‍ തുക കൈപറ്റിയെന്ന ആരോപണം ആവര്‍ത്തിച്ചു ഡൊണാള്‍ഡ് ട്രമ്പ്.

2008 ല്‍ അമര്‍ സിങ്ങില്‍ നിന്നും 1,000001-5.000000 ഡോളര്‍ ക്ലിന്റന്‍ ഫൗണ്ടേഷനുവേണ്ടി വാങ്ങിയെന്നാണ് ട്രമ്പിന്റെ തിരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച 35 പേജുള്ള ബുക്ക്‌ലറ്റില്‍ പറയുന്നത്.

ഈ ആരോപണങ്ങള്‍ ഒന്നും പുതിയതല്ലെങ്കിലും കഴിഞ്ഞ അനേകം വര്‍ഷങ്ങളായി പൊതുജനങ്ങളുടെ ചര്‍ച്ചാവിഷയമായിരുന്നു.

2008 ല്‍ സിങ്ങ് യു.എസ്സില്‍ സന്ദര്‍ശനം നടത്തുന്നതിനിടയില്‍ സിവിലിയന്‍ ന്യൂക്ലിയര്‍ ടെക്‌നോളജി ലഭിക്കുന്നതിനാവശ്യമായ കരാറിനെതിരെ ഡമോക്രാറ്റിക്ക് പാര്‍ട്ടി നിലപാടെടുക്കയില്ലെന്ന് ഉറപ്പു നല്‍കിയ ശേഷമാണ് ഇത്രയും തുക സെനറ്റര്‍ ഹില്ലരി ക്ലിന്റന്‍ കൈപറ്റിയതെന്ന് ട്രമ്പ് ക്യാമ്പയിന്‍ ആരോപിച്ചു.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി ഒരു മില്യനോളം ഡോളര്‍ ക്ലിന്റന്‍ ഫൗണ്ടേഷനുവേണ്ടി സംഭാവന ചെയ്തിട്ടുണ്ട്.

മാത്രമല്ല ഹില്ലരിക്ലിന്റന്റെ ചീഫ് ഓഫ് സ്റ്റാഫ്, ഇന്ത്യന്‍ അമേരിക്കന്‍ വംശജനായ രാജഫെര്‍നാഡോയെ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഇന്റനാഷ്ണല്‍ സെക്യൂരിറ്റി അഡൈ്വസറി ബോര്‍ഡില്‍ നിയമിക്കുന്നതിന് ഹില്ലരിയുടെ അറിവോടെ ഒരു മില്യന്‍ മുതല്‍ 5 മില്യന്‍ വരെ നല്‍കിയിരുന്നതായും ഫെര്‍ണാന്‍ഡെ ആരോപിക്കുന്നു.

ഇന്ത്യന്‍ രാഷ്ട്രീയക്കാരില്‍ നിന്നും ഹില്ലരി പണം വാങ്ങിയെന്ന ആരോപണം ആവര്‍ത്തിച്ചു ട്രമ്പ്
Join WhatsApp News
Anthappan 2016-06-28 11:48:40
Trump says America must start by bringing back jobs from China, Mexico and elsewhere  -First he must shut down his factory in china and Mexico which produces Trump brand clothes 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക